Sections

വ്യക്തി ജീവിതത്തിലെ ഏഴ് ആവശ്യങ്ങൾ

Monday, Aug 28, 2023
Reported By Soumya
Life Success

ഒരു വ്യക്തിക്ക് ജീവിതത്തിൽ ഏഴ് ആവശ്യങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.ആ ഏഴ് ആവശ്യങ്ങളാണ് താഴെ പറയുന്നത്.

പ്രാണവായു ജലം ഭക്ഷണം എന്നിവ

മനുഷ്യന്റെ ആദ്യത്തെ ആവശ്യമാണ് പ്രാണവായു. ശ്വസിക്കാൻ ആവുമെങ്കിൽ മാത്രമേ ഒരാൾക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ പൂർവികർക്ക് പ്രാണവായുവും ജലവും ലഭിച്ചിരുന്നുവെങ്കിലും ഭക്ഷണത്തിനു വേണ്ടിയിട്ട് ഒരുപാട് കഷ്ടപ്പെട്ടിരുന്ന ഒരു സമൂഹമായിരുന്നു. നായാട്ട് നടത്തിയും കൃഷി ചെയ്തും ഭക്ഷണത്തിനുവേണ്ടി ഏറ്റവും പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിച്ചിരുന്ന ഒരു സമൂഹമാണ് നമ്മുടെ പൂർവികർ.

സംരക്ഷണം

മനുഷ്യന്റെ പ്രാഥമിക ആവശ്യം കഴിഞ്ഞാൽ എല്ലാവരും ചിന്തിക്കുന്നത് സംരക്ഷണത്തെ കുറിച്ചാണ്. മഴയിൽ നിന്നും, കാറ്റിൽ നിന്ന്, ചൂടിൽ നിന്ന് മൃഗങ്ങളിൽ നിന്ന് സംരക്ഷണത്തിനായി ആളുകൾ വീടുകൾ പണിയുന്നു. തങ്ങളുടെ ഭാവി സംരക്ഷിക്കുന്നതിന് വേണ്ടി ആളുകൾ സമ്പാദിക്കുന്നു. തന്റെ അടുത്ത തലമുറയ്ക്ക് വേണ്ടി കൂടിയാണ് സമ്പാദിക്കുന്നത്.

സുഖവും സൗകര്യങ്ങളും

മനുഷ്യന്റെ മൂന്നാമത്തെ ആവശ്യം സുഖസൗകര്യങ്ങളാണ്. പൊതുവേ എനിക്ക് ജീവിക്കാനുള്ള സൗകര്യം ഉണ്ട് ഭക്ഷണം ഉണ്ട്, അടുത്തത് സുഖസൗകര്യങ്ങൾക്ക് വേണ്ടിയായിരിക്കും ആഗ്രഹിക്കുക. ടെലിവിഷൻ, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീൻ, കാറ് അത് അങ്ങനെ നീണ്ടു പോകുന്നു.

സ്നേഹം

മനുഷ്യന്റെ മൂന്നാവശ്യങ്ങൾ കഴിഞ്ഞാൽ അടുത്ത അത്യാവശ്യമായിട്ടുള്ളതാണ് സ്നേഹം. എല്ലാ പ്രാഥമിക ആവശ്യങ്ങളും നേടിക്കഴിഞ്ഞാൽ മനുഷ്യർ സ്നേഹിച്ചു ജീവിക്കാൻ ആളുകൾ വേണമെന്ന് വിചാരിക്കുന്നു. ഒരു മനുഷ്യനെ സ്നേഹത്തോടെ ജീവിക്കാൻ ആരെങ്കിലും കൂടെയുണ്ടാകണം. ചിലർ സ്നേഹം മൂന്നാമത്തെ ആവശ്യമായി കരുതുന്നവരുണ്ട്.

പ്രശസ്തിയും പണവും

നാല് പ്രാഥമിക ആവശ്യങ്ങൾ കഴിഞ്ഞാൽ മനുഷ്യൻ അടുത്ത പ്രശസ്തിക്കും പണത്തിനും വേണ്ടി നെട്ടോട്ടം ഓടുകയാണ്. നാല് ആവശ്യങ്ങൾ നേടിക്കഴിഞ്ഞ മനുഷ്യന് തനിക്ക് എന്തൊക്കെയോ കുറവുകൾ ഉണ്ടെന്ന് തോന്നുകയും, അതിൽ സന്തോഷം കാണാതെ വരികയും തനിക്ക് പ്രശസ്തി ഉണ്ടാകണമെന്നും കുറച്ച് ആളുകൾ തന്നെ അറിയണമെന്നും വിചാരിക്കുന്നു.

ആന്തരിക ശക്തി രൂപീകരണം

അഞ്ച് ആവശ്യങ്ങൾ പൂർത്തീകരിച്ച ഒരാളിനെ സംബന്ധിച്ചിടത്തോളം തന്റെ മാനസിക ശക്തികൾ വളർത്തിയെടുക്കാൻ വേണ്ടി ശ്രമിക്കും. വളരെ ക്രിയേറ്റീവ് ആയി ചിന്തിക്കുന്ന ഒരു മേഖലയാണ് ആന്തരിക ശക്തിയുടെ രൂപീകരണം. തന്റെ കഴിവ് എന്താണെന്ന് പരിശോധിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാക്കുന്ന ഒരു അവസ്ഥ. ഈ അവസ്ഥയിൽ എത്തുന്ന ആൾക്ക് ആദ്യം പറഞ്ഞ 5 ആവശ്യങ്ങളും അതിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിക്കൊണ്ട് പുതിയ ഒരു ജീവിതത്തിനുവേണ്ടി ശ്രമിക്കുന്നു.

സമ്പൂർണ്ണ വിജയത്തിന്റെ അവസാന ലക്ഷ്യം

മുൻപത്തെ ആറ് ആവശ്യങ്ങളും നേടിക്കഴിഞ്ഞാൽ മനുഷ്യന് പിന്നീട് എന്തെങ്കിലും അപൂർണ്ണത അനുഭവപ്പെടും. അവനെ പ്രശസ്തിയുണ്ട് പണമുണ്ട് ആന്തരിക ശക്തിയുണ്ട് പക്ഷേ എന്തിന്റെയെങ്കിലും കുറവ് അനുഭവപ്പെടുന്ന ഒരു അവസ്ഥയുണ്ടാകുന്നു. ഈ അവസ്ഥയിൽ എത്തുന്ന ആൾക്കാർ തന്നെ തന്നെ സമർപ്പിച്ച് മുഴുവനും സമൂഹത്തിനുവേണ്ടി കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരാളായിരിക്കും. തനിക്ക് കിട്ടിയതെല്ലാം സമൂഹത്തിന് വേണ്ടി സമർപ്പിക്കാൻ മനസ്സുള്ളവർ ആയിരിക്കും. ഇങ്ങനെ കൊടുക്കുന്നത് പ്രശസ്തിക്കോ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയോ ആയിരിക്കില്ല ഇത് സമ്പൂർണ്ണ സമർപ്പിതമായ ജീവിതങ്ങളിലേക്ക് എത്തുന്നു.

അഞ്ചു ഗുണങ്ങളും നേടിയതിനുശേഷമെ ആറും ഏഴും ഗുണങ്ങൾ ലഭിക്കുകയുള്ളു. വിരലിലെണ്ണാവുന്നവർ മാത്രമെ ആറും ഏഴും ഗുണങ്ങൾ കിട്ടുകയുള്ളു. ഇതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ 7 സ്റ്റെപ്പുകൾ ആയി കണക്കാക്കപ്പെടുന്നത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.