സ്നേഹത്തോടും പരിഗണനയോടും കൂടെ ഇടപെടാനാണു മിക്ക ദമ്പതികളും ആഗ്രഹിക്കുന്നത്. ഭാര്യയുടെയും ഭർത്താവിന്റെയും ആശയവിനിമയ രീതികൾ പലപ്പോഴും വ്യത്യസ്തമായിരിക്കും. ഇന്നത്തെ കാലത്ത് വിവാഹത്തേക്കാൾ കൂടുതലായി വിവാഹ മോചനം നടക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കാരണം ഒരുമിച്ച് ജീവിതത്തിൽ മുന്നോട്ട് പോവാൻ സാധിക്കില്ല എന്ന അവസ്ഥയിൽ ഡിവോഴ്സ് എന്ന ഓപ്ഷൻ പലപ്പോഴും അനിവാര്യമായി മാറുന്നു. എന്നാല് അഡ്ജസ്റ്റുമെന്റുകളേക്കാൾ വിവാഹ ജീവിതത്തിൽ അല്ലെങ്കിൽ ദാമ്പത്യ ജീവിതത്തിൽ എപ്പോഴും പരസ്പരം മനസ്സിലാക്കലുകൾക്കാണ് മുൻതൂക്കം നൽകേണ്ടത്. ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയൽ ഭാര്യയുടെ കടമയാണ്. ഭാര്യയുടെ തൃപ്തിയും അതൃപ്തിയും തിരിച്ചറിയാൻ ഭർത്താവിനും ബാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള പ്രതിസന്ധികൾക്കും ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. തുറന്ന് സംസാരിക്കുക മനസ്സിലുള്ളത് പറയുക എന്നത് ഇന്നും പലരും അന്യമാക്കി വെച്ചിരിക്കുന്ന ഒന്നാണ്.
വിജയകരമായ ദാമ്പത്യത്തിന് വേണ്ടി നാം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും എന്താണ് വിജയകരമായ ദാമ്പത്യത്തിന്റെ ആ രഹസ്യമെന്നും നോക്കാം.
- പരസ്പരം തുറന്നു സംസാരിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അങ്ങനെയല്ല എങ്കിൽ ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തെറ്റിദ്ധാരണകൾ മനസ്സിൽ അടിഞ്ഞുകൂടിയാൽ അത് പരസ്പരം പറഞ്ഞ് തീർക്കുന്നതാണ് ഉത്തമം.എന്താണ് പങ്കാളി പറയുന്നത് എന്നത് ക്ഷമയോടെ കേട്ടിരിക്കുന്നതിനും ശ്രദ്ധിക്കണം.
- ജോലിയുള്ള വ്യക്തികളെങ്കിൽ ഓഫീസിൽ എന്തൊക്കെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പങ്കാളിയോട് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരത്തിൽ നിങ്ങൾ തമ്മിൽ എപ്പോഴും ഒരു ആശയവിനിമയം നിലനിർത്തുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നു.
- പങ്കാളികൾ പരസ്പരം അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. ഒരു തരത്തിലും നിങ്ങൾ കൂടുതൽ ആശ്രയിച്ച് ജീവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം കൂടുതൽ നിങ്ങൾ മറ്റൊരാളെ പറ്റി നിൽക്കുന്നതും ആശ്രയിക്കുന്നതും പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാക്കുന്നു.
- തമാശക്കും സന്തോഷത്തിനും ധാരാളം സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം. പാകം ചെയ്യുമ്പോഴും യാത്ര പോവുമ്പോഴാണെങ്കിലും ഒരുമിച്ച് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുന്നതിന് നിങ്ങൾ പരസ്പരം ശ്രദ്ധിക്കുക. ഇതെല്ലാം ജീവിതത്തിൽ വിജയം കരസ്ഥമാക്കുന്നതിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇതെല്ലാം ദാമ്പത്യ വിജയത്തിന്റെ അടിസ്ഥാനമാണ്.
- ഒരുമിച്ച് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ കാര്യങ്ങൾ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ഓരോ സമയവും വിനിയോഗിക്കുക.
- നല്ല കാര്യങ്ങൾ ചെയ്താൽ ഉടൻ തന്നെ പരസ്പരം അഭിനന്ദിക്കുന്നതിന് ശ്രദ്ധിക്കണം. ചെറിയ ഒരു അഭിനന്ദനം പോലും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ട് വരുകയും ബന്ധത്തിന്റെ ആഴം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അല്ലാത്ത പക്ഷം നിങ്ങളിൽ ജീവിതം തന്നെ ഒരു വെല്ലുവിളിയും പരാജയവും ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറുതാണെങ്കിലും വലുതാണെങ്കിലും അതിന് ലഭിക്കുന്ന അഭിനന്ദനം എന്നത് വളരെയധികം ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്നതാണ്.
- ഒരു വ്യക്തി ഒരിക്കലും ജീവിതത്തിലുടനീളം ഒരുപോലെ ആയിരിക്കുകയില്ല.ഒരു പങ്കാളി എന്ന നിലക്ക് ഇത്തരം മാറ്റങ്ങളെ നിങ്ങൾ അംഗീകരിക്കുന്നതിന് തയ്യാറാവുക. ജീവിതത്തിൽ വിജയം കരസ്ഥമാക്കുന്നതിനും മുന്നേറുന്നതിനും ഇത് വളരെ അത്യാവശ്യമാണ്. കുറ്റങ്ങളും കുറവുകളും എടുത്ത് പറയാതെ അവരിലെ നല്ല മാറ്റത്തെ അംഗീകരിക്കുകയും ചെയ്യുക.
- കുട്ടികളുടെ കാര്യവും കരിയറും യാത്രകളും പണവും എന്ത് തന്നെയായാലും പങ്കാളിയോട് കൂടി ആലോചിച്ച് സംസാരിച്ച് വേണം കാര്യങ്ങൾ തീരുമാനിക്കുന്നതിന്. സ്വന്തം ഇഷ്ടത്തിന് ഒരിക്കലും ഒരു കാര്യവും ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ എല്ലാ പദ്ധതി ആസൂത്രണത്തിന് പിന്നിലും പങ്കാളിയുടെ സാന്നിധ്യം ഉറപ്പ് വരുത്തിയാൽ നിങ്ങൾക്ക് ജീവിതത്തിൽ വിജയം കരസ്ഥമാക്കാം എന്നതാണ് സത്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.