ഒരിക്കൽ ആൾക്കാർക്ക് ഏറ്റവും പേടിയുള്ള കാര്യത്തിനെ കുറിച്ച് പഠനം നടത്തി അതിൽ ഒന്നാം സ്ഥാനത്ത് വരുന്നതായിരുന്നു പബ്ലിക് സ്പീക്കിംഗ്. രണ്ടാമതായി വന്നത് മരണ ഭയമാണ് അതായത് മരണ ഭയത്തേക്കാൾ ആളുകൾക്ക് ഏറ്റവും പേടിയുള്ളതാണ് പബ്ലിക്ക് സ്പീക്കിംഗ്. പല ആളുകളും തുറന്ന വേദിയിൽ സംസാരിക്കാൻ വളരെയധികം പേടിക്കുന്നുണ്ട്. അതാണ് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയവും. പബ്ലിക് സ്പീക്കിങ്ങിനുള്ള ഭയം ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇത് ജീവിതത്തിൽ മാറ്റിവയ്ക്കേണ്ട ഒരു കാര്യമാണ്. സെയിൽസ്മാന് പബ്ലിക് സ്പീക്കിങ്ങിനുള്ള ഭയമെങ്ങനെ മാറ്റാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്. പല ആൾക്കാരും പലതരത്തിലുള്ള സെയിൽസ് ടെക്നിക്ക് ഉള്ളവർ ആയിരിക്കാം. സെയിൽസിനെ കുറിച്ച് പല കാര്യങ്ങളും അവർക്കറിയാമായിരിക്കും. കസ്റ്റമറുടെ കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ മിടുക്കർ ആയിരിക്കാം. പക്ഷേ അവരും ആൾക്കൂട്ടങ്ങളുടെ ഇടയിൽ സംസാരിക്കേണ്ടി വരികയാണെങ്കിൽ പതറി പോകാറുണ്ട്. ഒറ്റയ്ക്ക് വീട്ടിൽ പോയി നന്നായിട്ട് സംസാരിക്കുന്നവർ ആയിരിക്കാം പക്ഷേ ഒരു കൂട്ടം ആളുകളുടെ മുന്നിലെത്തുമ്പോൾ പതറാതിരിക്കുവാൻ വേണ്ടി പബ്ലിക് സ്പീക്കിംഗ് എന്ന് പറയുന്ന അപാരമായ ഒരു കഴിവ് നിങ്ങൾക്കുണ്ടാക്കേണ്ടത് ഒരു സെയിൽസ്മാന്റെ ജീവിതത്തിൽ വളരെ അത്യാവശ്യമാണ്. ചിലപ്പോൾ പ്രമോഷൻ കിട്ടുമ്പോൾ നിങ്ങളുടെ സ്റ്റാഫുകളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടി പബ്ലിക് സ്പീക്കിംഗ് നടത്തേണ്ടി വരും. നിങ്ങളുടെ ടീം അംഗങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടി സംസാരിക്കേണ്ടി വരും, ഇല്ലെങ്കിൽ സെയിൽസിന്റെ ഭാഗമായി ഡെമോൺസ്ട്രേഷൻ സെയിൽസ് നടത്തേണ്ടിവരും, ഈ സമയത്തൊക്കെ പബ്ലിക് സ്പീക്കിംഗ് സ്കിൽ ഇല്ലായെങ്കിൽ നിങ്ങൾക്ക് നല്ല രീതിയിൽ സംസാരിക്കാൻ സാധിക്കില്ല. ഇതിനുവേണ്ടി നല്ല രീതിയിൽ ഒരു പരിശീലനം നിങ്ങൾ നടത്തണം.
- വീട്ടിലെ കണ്ണാടിയിൽ നോക്കി ആൾക്കാരോട് സംസാരിക്കുന്നത് പോലെ ഇമേജിനേഷൻ നടത്തിക്കൊണ്ട് നന്നായി സംസാരിക്കുവാൻ പരിശീലനം നടത്തുന്നത് വളരെ നല്ലതാണ്. അങ്ങനെ സംസാരിക്കുമ്പോൾ ആൾക്കൂട്ടവുമായി ചേർന്ന് നിൽക്കാതെ ചെറിയ ഒരു ഡിസ്റ്റൻസ് ഇട്ട് അല്പം പുറകോട്ട് നിന്ന് കൊണ്ട് സംസാരിക്കുവാൻ വേണ്ടി ശ്രമിക്കുക. ഈ സമയത്ത് നിങ്ങളുടെ ബോഡി ലാംഗ്വേജ് വളരെ സ്ട്രൈറ്റായി വയ്ക്കുക. കൈ ചുരുട്ടി വയ്ക്കാതെ വളരെ ആത്മവിശ്വാസത്തോടുകൂടി പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുക.
- വിഷയത്തെക്കുറിച്ച് അപാരമായ ജ്ഞാനം ഉണ്ടായിരിക്കും.അത് ഒന്ന് ഉറപ്പിക്കുക, തന്റെ അറിവുകൾ ഒക്കെ കറക്റ്റ് ആണോ എന്ന് ഉറപ്പിക്കുക.
- സംസാരിക്കുമ്പോൾ കസ്റ്റമറിന്റെ കണ്ണിൽ നോക്കി സംസാരിക്കുക. മാറിമാറി നിൽക്കുന്നവരുടെ കണ്ണുകൾ നോക്കി സംസാരിക്കുക. മുകളിലോട്ട് നോക്കി അല്ലെങ്കിൽ കസ്റ്റമറുടെ ദേഹത്തോട്ട് നോക്കി സംസാരിക്കരുത്. മുഖത്ത് നോക്കി സംസാരിക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകണം.
- അമിതമായ വാചകമടി ഒരിക്കലും പാടില്ല. നിങ്ങൾക്ക് പ്രസംഗിച്ച് ആളാവുക എന്നുള്ളതല്ല, നിങ്ങളുടെ ഉദ്ദേശം. നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ കസ്റ്റമർ പ്രചോദിപ്പിക്കുന്ന വാക്കുകൾക്കപ്പുറത്തേക്ക് വാചകമടി ഒരിക്കലും ഉണ്ടാകരുത്. അതിനുവേണ്ടിയുള്ള പ്രത്യേകം നിരീക്ഷണം നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. നിങ്ങൾ സംസാരിക്കുന്നതിനിടയ്ക്ക് കേൾക്കുന്ന കസ്റ്റമേഴ്സിന് ബോറടിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നിങ്ങളുടെ പോയിന്റിലോട്ട് എത്തുക.
- നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ചുള്ള വിവരണം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ കസ്റ്റമറുടെ ചോദ്യങ്ങൾ ആകാം. അവരെക്കൊണ്ട് ചോദ്യങ്ങൾ ചോദിപ്പിച്ച് സംശയങ്ങൾ ദൂരീകരിക്കുക എന്നത് വിദഗ്ധനായ ഒരു സെയിൽസ്മാന്റെ കഴിവാണ്. അവരുടെ സംശയങ്ങൾക്ക് മാതൃകാപരമായ മറുപടി പറയുക. ചില ആളുകൾ നെഗറ്റീവ് ആയി വിമർശിക്കാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള വിമർശനങ്ങളെ നന്നായി കൈകാര്യം ചെയ്യുക. പുഞ്ചിരിച്ചുകൊണ്ട് അവരെ അഡ്രസ്സ് ചെയ്തുകൊണ്ട് സംസാരിക്കാൻ വേണ്ടി ശ്രമിക്കുക. അല്ലെങ്കിൽ ബാക്കിയുള്ളവർക്കും നെഗറ്റീവ് ഉണ്ടാക്കാൻ അത് ഇടയാകും. നെഗറ്റീവ് കമന്റ്സിന് പോസിറ്റീവായി മാറ്റാനുള്ള നൈപുണ്യം നിങ്ങൾക്കുണ്ടാകണം.
- കഴിയുന്നത്ര മുന്നിൽ നിൽക്കുന്ന ആളുകളെ ബഹുമാനിച്ചുകൊണ്ട് സംസാരിക്കുക. കഴിയുന്നത്ര അവരുടെ പേര് വിളിച്ച് സംബോധന ചെയ്ത് പ്രശ്നക്കാരായിട്ടുള്ള ആളുകളുണ്ടെങ്കിൽ പ്രസന്റേഷൻ ഇടയ്ക്ക് അവരുടെ പേര് കൂടെ വിളിച്ച് ചെയ്യുകയാണെങ്കിൽ അവർ പ്രശ്നങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യത കുറവാണ്.
- ഒരിക്കലും അറിയാത്ത കാര്യങ്ങളെക്കുറിച്ച് അറിവുള്ള രീതിയിൽ സംസാരിക്കരുത്. പലർക്കും പറ്റുന്ന അബദ്ധമാണ് ഇത്. ചിലപ്പോൾ മുന്നിൽ ഇരിക്കുന്നത് നിങ്ങളെക്കാളും അറിവുള്ള ആളുകൾ ആയിരിക്കും. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിങ്ങൾ അബദ്ധങ്ങൾ വിളിച്ചു പറയുകയും അത് തെറ്റാണെന്ന് കേട്ടുകൊണ്ടിരിക്കുന്ന കസ്റ്റമർ പറയുകയും ചെയ്യുന്നത് ഒരിക്കലും ഉണ്ടാകരുത്. അതുകൊണ്ട് വളരെ വ്യക്തമായി അറിയാവുന്ന കാര്യങ്ങൾ മാത്രമേ പറയാവു.
- ഇങ്ങനെ സംസാരിക്കുമ്പോൾ വെല്ലുവിളിക്കുകയോ കസ്റ്റമറെ അധിക്ഷേപിക്കുകയോചെയ്യരുത്. നിങ്ങൾ നേരത്തെ പറഞ്ഞതുപോലെ മറ്റുള്ളവരെ തോൽപ്പിക്കാനല്ല നിങ്ങളുടെ പ്രോഡക്ടുകൾ സെല്ല് ചെയ്യുകയാണ് നിങ്ങളുടെ ഉദ്ദേശം.
ഈ തരത്തിൽ നല്ല പ്രസന്റേഷൻ നടത്തി പബ്ലിക് സ്പീക്കിംഗ് കഴിവ് ഉണ്ടാക്കിയെടുക്കുന്നത് സെയിൽസിൽ നിങ്ങൾക്ക് ശോഭിക്കാൻ വളരെ ഗുണകരമായ കാര്യമാണ്.
കസ്റ്റമർക്ക് സൊലൂഷൻ നൽകുന്നതിലൂടെ സെയിൽസ് വർധിപ്പിക്കാം... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.