- Trending Now:
രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്.
യു എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കില്‍. ഡോളറിനെതിരെ 82.64 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ. ഇന്ന് ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 0.38 ശതമാനം ഇടിഞ്ഞ് 82.6350 ല്‍ എത്തി, 82.32 ആയിരുന്നു മുന്‍പത്തെ ക്ലോസിങ് നിരക്ക്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്.
ആര്‍ബിഐ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 532.66 ബില്യണ്‍ ഡോളറായി കുറഞ്ഞു, 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ ആഴ്ചയില്‍ ഫോറെക്‌സ് കരുതല്‍ ശേഖരം 537.5 ബില്യണ്‍ ഡോളറായിരുന്നു.
അടുത്ത മാസം യു എസ് ഫെഡറല്‍ റിസര്‍വ് 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചേക്കും. എണ്ണവില കുതിച്ചുയരുന്നതും ഡോളര്‍ സൂചിക കുതിച്ചതും രൂപയെ തളര്‍ത്തിയിട്ടുണ്ട്. വെള്ളിയാഴ്ച 4 ശതമാനം വരെ എണ്ണവില കുതിച്ചുയര്‍ന്നിട്ടുണ്ട്, അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു എണ്ണവില ഉണ്ടായിരുന്നത്,
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ മാസം നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇത് രൂപയുടെ മൂല്യം കുറയാന്‍ കാരണമാക്കിയിട്ടുണ്ട്. ഡോളറിനെതിരെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസം 28 ന് രൂപയുടെ മൂല്യം 81 .93 എന്നതിലേക്ക് എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.