Sections

ആരോഗ്യ സംരക്ഷണത്തിൽ നടത്തത്തിനുള്ള പങ്ക്

Saturday, Aug 12, 2023
Reported By Soumya
Walking

ശരീരഭാരം കുറയ്ക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും ഏറ്റവും എളുപ്പവും, ലളിതവും രസകരവുമായ ഒരു മാർഗ്ഗമാണ് നടക്കുക എന്നത്. പണ്ടത്തെ ജോലികളിൽ തന്നെ ഒരുപാട് നടത്തവും അധ്വാനവും ഉണ്ടായിരുന്നു. ഇന്ന് മിക്ക ജോലികളും ഇരുന്നു ചെയ്യുന്ന ജോലികൾ ആണ്, അധ്വാനിക്കേണ്ട ജോലികൾ എല്ലാം ചെയ്യുന്നത് യന്ത്രങ്ങൾ ആണ്. അപ്പോൾ മനുഷ്യനുള്ള അധ്വാനം കുറഞ്ഞു. അങ്ങനെ മനുഷ്യന് അസുഖങ്ങൾ കൂടുവാൻ തുടങ്ങി. ഹൃദ്രോഗം, പ്രമേഹം, അമിതഭാരം, രക്തസമ്മർദം എന്നീ രോഗങ്ങളുള്ളവർ നിത്യവും കൃത്യമായി നടക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. അതോടൊപ്പം രോഗാവസ്ഥയെ പ്രതിരോധിക്കാനും ഇത് സഹായകമാണ്. നടക്കണമല്ലോ എന്നു കരുതി വെറുതേ അങ്ങ് നടക്കുകയല്ല വേണ്ടത്. ആരോഗ്യമുള്ളവരും ഇല്ലാത്തവരും രോഗികളും ഒക്കെ ശ്രദ്ധിക്കേണ്ട ഒരുപിടി കാര്യങ്ങളുമുണ്ട് ഈ നടത്തത്തിൽ. ആരോഗ്യത്തിനു ഗുണപ്രദമായ രീതിയിൽ എങ്ങനെ നടത്തം ക്രമീകരിക്കാം, രോഗങ്ങളെ പ്രതിരോധിക്കാനും ആയുസ്സ് കൂട്ടാനും നടത്തം എത്രത്തോളം പ്രയോജനപ്രദമാണ്, ഹൃദയത്തിന്റെ ആരോഗ്യം നടന്നു സംരക്ഷിക്കുന്നതെങ്ങനെ തുടങ്ങി നടത്തവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വിശദമായി അറിയാം.

ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുകയോ അല്ലെങ്കിൽ നടത്തം, ജോഗിങ്, ഓട്ടം എന്നിവയോ ശരീരത്തെയും മനസിനെയും ഫിറ്റാക്കി നിലനിർത്തുമെന്ന് വിദഗ്ധർ പറയുന്നു.

എവിടെ നടക്കണം

എവിടെയുമാകാം. വീട്ടുമുറ്റത്തോ റോഡിലോ, സ്ഥലമില്ലാത്തവർ വീട്ടുവരാന്തയിലോ നടക്കാം. എന്നാൽ റോഡിലിറങ്ങി നടക്കുന്നതാണ് ഉചിതം. സൂര്യവെളിച്ചത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കും. പുതിയ കാഴ്ചകൾ കണ്ട് നടക്കുന്നത് മനസ്സിന് സുഖംതരും. കഴിവതും മാലിന്യം നിറഞ്ഞ വഴികളിലൂടെയുള്ള നടത്തം ഒഴിവാക്കണം.

എത്രവേഗത്തിൽ നടക്കാം

ഓരോ പ്രായക്കാരും വ്യത്യസ്ത വേഗതയിൽ നടക്കണം. നാഡിമിടിപ്പ് പരിശോധിച്ചതിനുശേഷമാണ് നടക്കേണ്ടത്. നാഡിമിടിപ്പ് വർധിക്കണം. എങ്കിലേ നടത്തംകൊണ്ട് പ്രയോജനമുണ്ടാകൂ. നടക്കുന്നതിന് പല രീതികളുണ്ട്. വളരെ വേഗത്തിൽ ഓടുക, പതുക്കെ നടക്കുക അല്ലെങ്കിൽ വളരെ വേഗത്തിൽ ഓടുകയോ വളരെ പതുക്കെ നടക്കുകയോ തുടങ്ങി നിരവധി മാർഗങ്ങളുണ്ട്. ഈ നടത്തത്തെ ബ്രിസ്ക് വാക്കിങ് എന്ന് വിളിക്കുന്നു. ബ്രിസ്ക് വാക്കിങ് മെമ്മറി ശേഷി വർധിപ്പിക്കും. മാനസികാരോഗ്യം നിലനിർത്തും.

എത്രദൂരം

ദൂരത്തിന്റെ കാര്യത്തിലും പ്രായവും ഡോക്ടറുടെ നിർദേശവും ബാധകമാണ്. എങ്കിലും കുറഞ്ഞത് 2 കിലോമീറ്റർ ദൂരമെങ്കിലും നടക്കാം.

ദിവസവും നടക്കുന്നതു മൂലമുള്ള ആരോഗ്യ ഗുണം

ഭാരം കുറയ്ക്കാം

വേഗതയുള്ള നടത്തം കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. മാത്രമല്ല ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും സഹായിക്കും.

രക്തസമ്മർദ്ദം കുറയ്ക്കാം

ദിവസേന 30 മിനിറ്റ് നടക്കുന്നത് രക്തസമ്മർദം (Blood Pressure) കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. പതിവായുള്ള നടത്തം ഓർമശക്തിയെ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച ഹൃദയ വ്യായാമമാണ് നടത്തം. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ദിവസവും 30 മിനിറ്റെങ്കിലും പതിവായി നടക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നു

പതിവ് നടത്തം ദിനചര്യയാക്കുന്നതിലൂടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തും. സമ്മർദവും ഉത്കണ്ഠയും ലഘൂകരിക്കാനാകും. വ്യക്തികളെ സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ സഹായിക്കുന്നു.

സന്ധികളുടെ ആരോഗ്യം

ദിവസവും 30 മിനുട്ട് വേഗതയുള്ള നടത്തത്തിന് പോകുന്നതിലൂടെ അസ്ഥികളുടെ ബലം മെച്ചപ്പെടുത്തുകയും, സന്ധികൾ ആരോഗ്യം വർദ്ധിക്കുകയും, പേശികളെ ശക്തിപ്പെടുത്തുകയും, വാർദ്ധക്യത്തിൽ സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, മറ്റ് ദുർബലപ്പെടുത്തുന്ന രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഉറക്കമില്ലായ്മ

എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഉറക്കമില്ലായ്മയുടെ പ്രശ്നം അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഉറക്കമില്ലായ്മ, അമിതമായ കൂർക്കംവലി, സ്ലീപ് അപ്നിയ എന്നിവയുൾപ്പെടെയുള്ള ഉറക്കവുമായി ബന്ധപ്പെട്ട എല്ലാ വൈകല്യങ്ങളെയും നേരിടാൻ ഒരു പ്രഭാത നടത്തം മികച്ച പരിഹാരമാണ്. കാരണം, പതിവ് ശാരീരിക വ്യായാമം പകൽസമയത്ത് ശരീരത്തെ ബുദ്ധിമുട്ടിക്കുന്നു, അതിനാൽ മതിയായ വിശ്രമം രാത്രിയിൽ സ്വാഭാവികമായി സംഭവിക്കുകയും, അത് തുടർച്ചയായ, തടസ്സമില്ലാത്ത ഉറക്കം ഉറപ്പ് നൽകുകയും ചെയ്യുന്നു.

പ്രേമേഹത്തെ തടയുന്നു

പതിവായുള്ള നടത്തം പ്രേമേഹത്തെ വരുതിയിലാക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ മാർഗങ്ങളിൽ ഒന്നാണ് 4-5 മിനിട്ട് വരെയുള്ള മന്ദഗതിയിൽ ഉള്ള നടത്തത്തിൽ തുടങ്ങി 5-10 മിനിറ്റ് നേരം ഉള്ള മിതമായ വേഗത്തിലുള്ള നടത്തം വരെ ആകാം. നടക്കുബോൾ തല ഉയർത്തിപ്പിടിച്ച നട്ടെല്ല് നിവർത്തിയുള്ള പൊസിഷനിൽ തന്നെ ആയിരിക്കണം.

കാൻസറിനെ തടയാം

സ്തനാർബുദവും ഗർഭാശയഅർബുദവും കാരണമുള്ള മരണത്തിന്റെ സാധ്യത 19% വരെ 1-3മണിക്കൂർ ആഴ്ചയിൽ നടക്കുന്നതു വഴി കുറക്കാൻ കഴിയും. 3-5 മണിക്കൂർ വരെ നടത്തം ശീലമാക്കിയമാർക് 54%വരെ സാധ്യത കുറയുന്നു. ആഴ്ചയിൽ 7 മണിക്കൂർ ശീലമാക്കിയവർക്ക് സ്ഥാനാർബുദത്തിന്റെ സാധ്യത 14 % വരെ കുറയുന്നു എന്ന് പല പഠനങ്ങളും പറയുന്നു.

പ്രതിരോധ ശക്തി വർധിപ്പിക്കും

35-45 മിനിട്ട് മിതമായ വേഗതയിൽ ദിവസവും നടക്കുന്നവരിൽ രോഗപ്രതിരോധ സെല്ലുകൾ വർധിക്കുന്നു. അത് വഴി രോഗങ്ങളെ അതായത് ദിവസവും 20 മിനിട്ട് നടത്തം ശീലം ആക്കിയവർക്ക് 43% രോഗ സാധ്യത കുറയുന്നു.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.