Sections

ജീവിത വിജയത്തിൽ കാഴ്ചപ്പാടിനുള്ള പങ്ക്

Tuesday, Jan 16, 2024
Reported By Soumya S
Motivation

ഓരോ വ്യക്തിക്കും തന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലർക്കും എന്താണ് തങ്ങളുടെ കാഴ്ചപ്പാട് എന്നതിനെക്കുറിച്ച് വ്യക്തത ഉണ്ടാകാറില്ല. എങ്ങനെയാണ് കാഴ്ചപ്പാട് കൊണ്ട് ജീവിതത്തിന് ഉയർച്ച ഉണ്ടാവുക എന്ന് ചോദിച്ചാൽ, കാഴ്ചപ്പാടുള്ള ഒരാൾക്ക് മാത്രമേ തന്റെ ലക്ഷ്യങ്ങൾ ഏതുതരത്തിൽ എത്തണമെന്ന് മനസ്സിലാവുകയുള്ളൂ. ഇതിന് മികച്ച ഒരു ഉദാഹരണം
തമിഴ്നാട്ടിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന കാമരാജ്. കോൺഗ്രസിന്റെ എസിസി പ്രസിഡന്റ് ആയിരുന്നു അദ്ദേഹം വളരെ മികച്ച മുഖ്യമന്ത്രിയോടൊപ്പം തന്നെ മികച്ച രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. അദ്ദേഹം വളരെ നല്ല വിഷനുള്ള ആളായിരുന്നു. അദ്ദേഹത്തിന് വിദ്യാഭ്യാസം വളരെ കുറവുമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചുള്ള ഒരു സംഭവ കഥയാണ് ഇന്ന് നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നത്.

കാമരാജ് മുഖ്യമന്ത്രിയായ സമയത്ത് തമിഴ്നാട്ടിലെ എല്ലാ ജില്ലാ കളക്ടർമാരെയും വിളിച്ചു കൂട്ടി. അദ്ദേഹം കളക്ടർമാരോട് പറഞ്ഞു മൂന്ന് കാര്യങ്ങളിൽ നിങ്ങളുടെ സപ്പോർട്ട് എനിക്ക് ഉണ്ടാകണം. തമിഴ്നാട്ടിലെ എല്ലാ ഗ്രാമങ്ങളിലും എന്ന് കറണ്ട് എത്തിക്കാം എന്ന് നിങ്ങൾ പറയണം. രണ്ടാമത്തെ കാര്യം തമിഴ്നാട്ടിലെ എല്ലാ ഗ്രാമങ്ങളിലും റോഡ് എന്ന് ശരിയാക്കാം എന്ന കാര്യത്തെക്കുറിച്ച് പറയണം. മൂന്നാമതായി തമിഴ്നാട്ടിൽ എല്ലായിടത്തും കുടിവെള്ളം എന്ന് എത്തിക്കാം എന്ന കാര്യവും നിങ്ങൾ പറയണം. ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ വേണ്ടിയാണ് നിങ്ങളെ വിളിച്ചു കൂട്ടിയത് എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ വിദ്യാഭ്യാസമില്ലാത്ത ആളാണ് നിങ്ങളൊക്കെ വളരെ വിദ്യാഭ്യാസം ഉള്ളവരുമാണ് അതുകൊണ്ടുതന്നെ ഈ മൂന്ന് പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഞാൻ ഈ പറഞ്ഞ മൂന്ന് കാര്യങ്ങൾക്കും തീരുമാനമെടുത്തിട്ട് നമുക്ക് ഇവിടെ നിന്നും പിരിയാം എന്ന് പറഞ്ഞു. ഇത് കേട്ട് അവിടെയുണ്ടായിരുന്ന ജില്ലാ കളക്ടർമാർക്ക് ഞെട്ടലാണ് ഉണ്ടായത്. അതിന് കാരണം ഇത് ഇന്നത്തെ കാര്യമല്ല സ്വാതന്ത്ര്യാനന്തരം ഉണ്ടായ സംഭവമാണ്. അന്നത്തെ സിറ്റുവേഷനിൽ ഈ മൂന്ന് കാര്യങ്ങളും ചെയ്യുക എന്നത് വളരെ പ്രയാസകരമായിരുന്നു. പക്ഷേ മുഖ്യമന്ത്രി പറയുന്നത് കൊണ്ട് ചെയ്യാതിരിക്കാനും കഴിയില്ല. അവർ അതിനു വേണ്ടി അഞ്ചുദിവസം സമയം ചോദിച്ചു. അതിനുശേഷം അവർ ഉദ്യോഗസ്ഥരെ ആ സ്ഥലങ്ങളിലേക്ക് വിളിച്ചുകൂട്ടി ഓരോ ജില്ല അടിസ്ഥാനത്തിലും പ്ലാനുകൾ തയ്യാറാക്കി. അതിനുശേഷം അവരുടെ ഓരോ സ്ഥലങ്ങളിലേക്കും എത്രനാൾ കൊണ്ട് വൈദ്യുതി, ജലം, റോഡ് എന്നിവ എത്തിക്കാം എന്നതിനെക്കുറിച്ച് പ്ലാനുകൾ തയ്യാറാക്കി സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ മുഴുവൻ സ്ഥലങ്ങളിലേക്ക് ഈ മൂന്ന് സൗകര്യങ്ങളും എത്തിക്കാൻ അവർക്ക് സാധിച്ചു.

വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരനായ കാമരാജ് കൊടുത്ത കാഴ്ചപ്പാടിന്റെ ഫലമായി തമിഴ്നാട് മികച്ച ഒരു സ്ഥലമായി മാറി. തമിഴ്നാട് വളരെ പിന്നോക്കം നിൽക്കുന്ന ഒരു മേഖലയായിരുന്നു. കാരണം വെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലം, ഗതാഗതം ബുദ്ധിമുട്ടുള്ള സ്ഥലം, കറന്റ് കിട്ടാത്ത സ്ഥലം എന്നിവ കാരണം. ഈ സൗകര്യങ്ങളൊക്കെ കിട്ടിയതിനുശേഷം വ്യവസായ സംസ്ഥാനം ആക്കുവാൻ വളരെ പ്രയാസപ്പെടേണ്ടി വന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. തമിഴ്നാട്ടിൽ വെള്ളം കിട്ടിയതിനെത്തുടർന്ന് കൃഷിക്ക് വളരെ പുരോഗതി ഉണ്ടാവുകയും, ഇന്ന് ഇന്ത്യയിൽ മികച്ച ഒരു സംസ്ഥാനമായി മാറാൻ തമിഴ്നാടിന് സാധിച്ചു. ഇതിന്റെ പ്രധാനപ്പെട്ട കാരണം കാമരാജ് എന്ന് പറയുന്ന വ്യക്തിയുടെ വിഷൻ ആണ്. ഇതുപോലെ നിങ്ങളുടെ ജീവിതത്തിലും ഒരു വിഷനുണ്ടെങ്കിൽ അത് നിങ്ങളെ ഉയരങ്ങളിൽ കൊണ്ടെത്തിക്കും. ഇതിനുവേണ്ടി നിങ്ങൾ ഒരു ദിവസം വെറുതെയിരുന്നു കൊണ്ട് ജീവിതത്തിൽ എങ്ങനെ വിഷൻ തയ്യാറാക്കാം ജീവിതത്തിന്റെ ലക്ഷ്യം എന്താണ് മിഷൻ എന്താണ് അതിനെക്കുറിച്ച് ആലോചിക്കാൻ വേണ്ടി ഒരു ദിവസം മാറ്റി വയ്ക്കുകയും. ഒരു നോട്ട്ബുക്കിൽ വ്യക്തമായ കാഴ്ചപ്പാട് എഴുതി തയ്യാറാക്കി മുന്നോട്ടു പോകുവാൻ ശ്രമിക്കണം. ഈയൊരു കാഴ്ചപ്പാട് കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ വളരെയധികം പുരോഗതി ഉണ്ടാകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.