ബിസിനസിൽ ഇറങ്ങുന്ന സമയത്ത് വളരെയധികം ലക്ഷ്യവും അത് വിജയിക്കാനുള്ള വലിയ ആഗ്രഹവുമായിട്ടായിരിക്കും വരിക. എന്നാൽ കുറെ കഴിയുമ്പോൾ ഈ ലക്ഷ്യങ്ങളൊക്കെ മറന്നു പോകുകയും. വേറെ പല കാര്യങ്ങളിലേക്ക് പോകുന്ന അവസ്ഥ പലർക്കും ഉണ്ട്. ഇതിന്റെ പ്രധാനപ്പെട്ട കാരണം ജീവിതത്തിൽ നിഷ്ഠ ഇല്ലാത്തതാണ്. ലക്ഷ്യങ്ങളിലേക്ക് നിഷ്ഠയിലൂടെ എങ്ങനെ എത്താൻ കഴിയും എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- നിഷ്ഠ ഒരാൾക്ക് ഉണ്ടാകുന്നതിന് വലിയ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. അതിന് അത്യാവശ്യം വേണ്ടത് പ്രവർത്തിക്കാനുള്ള സമയവും അതിനുവേണ്ടിയിട്ടുള്ള പ്രയത്നവുമാണ്.
- ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടായിരിക്കണം, അത് കൃത്യമായിരിക്കണം, പൂർത്തീകരിക്കുവാനുള്ള ഇച്ഛയുണ്ടാകണം.
- ആ ലക്ഷ്യത്തിലേക്ക് എത്താൻ ഒരു പദ്ധതി ഉണ്ടാകണം. എഴുതി തയ്യാറാക്കിയ പദ്ധതിയാകണം.
- ഏതു വിപരീത സാഹചര്യങ്ങളും, അതോടൊപ്പം നിരുത്സാഹപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സമയത്ത് അതിൽ നിന്ന് മാറി നിൽക്കുവാനുള്ള കഴിവ് ഉണ്ടാകണം. സുഹൃത്തുക്കൾ ആകാം ബന്ധുക്കൾ ആകാൻ സഹപാഠികൾ ആവാം കാലാവസ്ഥയാകാം തടസ്സങ്ങൾ ഇതിൽ നിന്നുമെല്ലാം ഒഴിഞ്ഞ് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ഉറച്ചുനിൽക്കുവാനുള്ള മനസ്സ് ഉണ്ടാക്കുക.
- നിങ്ങളുടെ പദ്ധതികളെയും ലക്ഷ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കഴിവുള്ള ആളുകളുമായുള്ള സൗഹൃദം നിങ്ങൾക്ക് ചുറ്റും ഉണ്ടാകണം. അതായത് നിങ്ങളെ ശക്തമായി സപ്പോർട്ട് ചെയ്യുന്ന, ഉപദേശിക്കുന്ന ചില ആളുകൾ നിങ്ങൾക്ക് ചുറ്റും ഉണ്ടാകണം.
- അനാവശ്യമായ ഭയം, സംശയം, നിരുത്തരവാദിത്തപരമായ പെരുമാറ്റം എന്നിവ പരിപൂർണ്ണമായി മാറ്റുവാൻ കഴിയണം. അതിന് നിങ്ങളുടെ ലക്ഷ്യത്തിൽ ശക്തമായ അടിയുറച്ച വിശ്വാസമുണ്ടാകണം. ഇതാണ് ആദ്യത്തെ ഒരു പടി എന്ന് വേണമെങ്കിൽ പറയാം.
നിഷ്ഠ കൈവരിക്കാൻ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകണം.
ബിസിനസുകാർ സ്വയം പ്രചോദിതരാവുന്നതിന് അത്യാവശ്യമായ ഘടകങ്ങൾ എന്തെല്ലാം?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.