സെയിൽസ്മാന് ഉണ്ടാകേണ്ട ഏറ്റവും വലിയ കഴിവാണ് കമ്മ്യൂണിക്കേഷൻ സ്കിൽ. ആശയവിനിമയത്തിനുള്ള നൈപുണ്യം വർധിക്കുന്നതോടെ സെയിൽസും വർദ്ധിക്കും. ആശയവിനിമയം വാക്കുകളിലൂടെ മാത്രമല്ല പ്രവർത്തിയിലൂടെയും നടക്കും. ഇങ്ങനെ വാക്കുകളിലൂടെയും, പ്രവർത്തിയിലൂടെയും എങ്ങനെ നല്ല ഒരു ആശയവിനിമയം നടത്താം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. പൊതുവേ എല്ലാവരുടെയും ധാരണ തന്റെ വാക്കുകൾ കൊണ്ടാണ് ഏറ്റവും കൂടുതൽ ആശയവിനിമയം നടത്തുന്നത് എന്നാണ് എന്നാൽ ഇത് വലിയ ഒരു തെറ്റിദ്ധാരണയാണ്. ആൽബർട്ട് മെഹറാബിയാൻ എന്ന സയൻടിസിസ്ററ് ഇതിനെക്കുറിച്ച് പഠനം നടത്തിയപ്പോൾ ആശയവിനിമയത്തിന് 55% വാക്കുകൾ കൊണ്ടല്ലാതെയും 38% സ്വരത്തിലൂടെയും 7% ആണ് വാക്കുകൾ കൊണ്ട് ആശയവിനിമയം നടത്തുന്നു എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേർന്നത്. അതായത് വാക്കുകളെക്കാളും വളരെ പ്രധാനമാണ് നിങ്ങളുടെ സ്വരവും, ബോഡീ ലാൻഗ്വാജും.
- സെയിൽസിൽ വാക്കുകൾ, വികാരങ്ങൾ, ചിന്താരീതികൾ എന്നിവ ശ്രദ്ധിക്കണം. വാക്കുകൾ കൊണ്ടും അല്ലാതെയുമുള്ള പെരുമാറ്റത്തിലൂടെ ഒരേ ധാരണയിൽ എത്തുന്നുണ്ടോ അതോ ഇല്ലയോ എന്ന് ശ്രദ്ധിക്കണം.
- അതുപോലെ ബോഡി ലാംഗ്വേജ് വളരെ പ്രധാനപ്പെട്ടതാണ്. സംസാരിക്കുന്ന സമയത്ത് കസ്റ്റമർ ആണെങ്കിലും ഏത് വ്യക്തിയാണെങ്കിലും ബോഡി ലാംഗ്വേജ് മോശമായാൽ സ്വരം മാത്രം നന്നായിട്ട് കാര്യമില്ല. ഇത് കാരണം ആശയവിനിമയം നല്ല രീതിയിൽ പോകണമെന്നില്ല.
- ബോഡി ലാംഗ്വേജ് ശ്രദ്ധിക്കുന്നതിന് വേണ്ടി ആംഗ്യങ്ങൾ, ശരീര ചലനങ്ങൾ, കൈ ചലനങ്ങൾ, കണ്ണുകൾ കൊണ്ടുള്ള നോട്ടം, മുഖഭാവങ്ങൾ എന്നിവയും വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണമായി കൈകൾ കെട്ടിയും, കാലുകൾ പിണച്ചു വച്ചിരുന്ന സംസാരിച്ചു കഴിഞ്ഞാൽ അത് കസ്റ്റമറിന് ഒരിക്കലും ഇഷ്ടപ്പെടുകയില്ല. പിറകോട്ടാഞ്ഞ്, കൈ താടിക്ക് കൊടുത്ത് സംസാരിക്കുന്ന എക്സിക്യൂട്ടീവിനെ കസ്റ്റമറിന് ഇഷ്ടപ്പെടുകയില്ല. മുഖം ചുളിച്ച് സംശയത്തോട് നോക്കുന്ന ഒരു ബോഡി ലാംഗ്വേജും കസ്റ്റമർ ഇഷ്ടപ്പെടില്ല.
- തലകുനിച്ച് നിൽക്കുന്നതും കസ്റ്റമറയും മുഖത്ത് നോക്കി സംസാരിക്കാത്തതുമായ ഒരു എക്സിക്യൂട്ടീവിനെ ഒരിക്കലും കസ്റ്റമറിന് ഇഷ്ടപ്പെടില്ല.
- തലകുനിച്ചോ പിന്നോട്ടാഞ്ഞു നിൽക്കരുത്.
- തെറിച്ചു കൊണ്ടുള്ള ചലനങ്ങൾ ആത്മവിശ്വാസക്കുറവിനെയും, കോപത്തെയും, അസ്വസ്ഥതകളെയും കാണിക്കുന്നു.
- ആംഗ്യ ചലനങ്ങൾ, കോട്ടുവായിടുക, പേനകൊണ്ട് കളിക്കുക, കുത്തി വരയ്ക്കുക എന്നിവയെല്ലാം ചെയ്യുന്ന സെയിൽസ്മാനെ കസ്റ്റമർ ഇഷ്ടപ്പെടില്ല.
- അനങ്ങാത്തതും, ഉറച്ചതുമായ മുഖഭാവം ഉണ്ടെങ്കിൽ, പരിഹാസ്യമായ ചിരി ഇതൊക്കെവളരെ മോശമായ ഭാവങ്ങളാണ്.
- വേഷവിതാനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ ട്രെൻഡിനനുസരിച്ചുള്ള വസ്ത്രങ്ങളല്ല ഒരു സെയിൽസ്മാൻ ധരിക്കേണ്ടത്. എക്സിക്യൂട്ടീവ് രീതിയിലുള്ള മാന്യമായ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമയം അപഹരിക്കുന്ന സംഗതികളെന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.