- Trending Now:
സര്‍വീസ് റോബോട്ടുകളില്‍ പെടുന്നവയാണ് ബാര്‍ടെന്‍ഡര്‍ റോബോട്ടുകള്‍
ചായയും കാപ്പിയും എടുത്ത് തരാന്‍ ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു റോബോട്ടുണ്ട്. അതാണ് ബാര്‍ടെന്‍ഡര്‍ റോബോട്ട്. പേര് പോലെ തന്നെ കക്ഷി യഥാര്‍ത്ഥത്തില്‍ പണിയെടുക്കുന്നത് ബാറിലാണ്, വേണമെങ്കില്‍ ചായയും കോഫിയും മിക്‌സ് ചെയ്യുമെന്ന് മാത്രം. നല്ല ഒന്നാന്തരമായി കോക് ടെയില്‍ മിക്‌സ് ചെയ്ത് വിളമ്പും ഈ ബാര്‍ടെന്‍ഡര്‍ റോബോട്ട്.
സര്‍വീസ് റോബോട്ടുകളില്‍ പെടുന്നവയാണ് ബാര്‍ടെന്‍ഡര്‍ റോബോട്ടുകള്‍. ലോകത്തെ പ്രമുഖ റോബോട്ടിക് കമ്പനികളുടെയെല്ലാം ബാര്‍ടെന്‍ഡര്‍ റോബോട്ടുകള്‍ ഇന്നുണ്ട്. റോബോട്ടുകള്‍ക്ക് റീട്ടെയില്‍ ഓര്‍ഡറുകള്‍ എടുക്കാനും ഓര്‍ഡറുകള്‍ പ്രോസസ്സ് ചെയ്യാനും വിവരങ്ങള്‍ വിശദീകരിക്കാനും കഴിയും. കൂടാതെ അതിഥികളുമായി ശരിക്കും ഇടപഴകാനും കഴിയുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നുണ്ട്.
Makr Shakr, YANU.ai, cecilia.ai തുടങ്ങിയവ ബാര്‍ടെന്‍ഡര്‍ റോബോട്ടുകളെ അവതരിപ്പിച്ചിട്ടുണ്ട്. റോബോട്ട് ബാര്‍ടെന്‍ഡര്‍മാരെ റൂം സര്‍വീസ് സേവനത്തിനായി വരെ ഹോട്ടല്‍ ശൃംഖലകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉപഭോക്താക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയാണ് ബാര്‍ടെന്‍ഡര്‍ റോബോട്ടുകള്‍ക്കുളളത്. ചില റോബോട്ട് വെയിറ്റര്‍മാര്‍ക്ക് അതിഥികള്‍ക്കായി ജന്മദിനാശംസ പാടാനും കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.