Sections

അദാനി ഫൗണ്ടേഷൻറെ പിന്തുണയോടെ വെള്ളായണി തടാകത്തിൻറെ പുനരുദ്ധാരണം പുരോഗമിക്കുന്നു

Tuesday, Nov 21, 2023
Reported By Admin
Adani Foundation

തിരുവനന്തപുരം: അദാനി ഫൗണ്ടേഷൻ 2020 മുതൽ വെള്ളായണി തടാകത്തിൻറെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിൻറെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രത്യേകമായുള്ള മാർഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫ്ളോട്ടിങ് ബാർജ് (ഹിറ്റാച്ചി) ഉപയോഗിച്ചുള്ളതാണ് ഈ രീതി.

നമ്മുടെ അടിസ്ഥാന തത്വങ്ങളും പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും ഉയർത്തിപ്പിടിക്കുന്നതിൽ അദായി പോർട്ട്സിനും സ്പെഷൽ ഇക്കണോമിക് സോണിനുമുള്ള പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ കാണാനാവുന്നതെന്ന് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാർ ഝാ പറഞ്ഞു.

വെള്ളായണി തടാകത്തിൻറെ പാരിസ്ഥിതിക പ്രാധാന്യവും ജൈവവൈവിധ്യവും കണക്കിലെടുത്ത് അദാനി ഫൗണ്ടേഷൻ ഇക്കാര്യങ്ങളിൽ പ്രാദേശിക സമൂഹം, സർക്കാർ അതോറിറ്റികൾ, സർക്കാർ ഇതര സംഘടനകൾ തുടങ്ങിയവയെ തുടർച്ചയായി പങ്കെടുപ്പിക്കുകയും അവബോധം വളർത്തുകയും ചെയ്യുന്നുണ്ട്. ഇതുവരെയുള്ള പുരോഗതി നിലനിർത്താനും ഫൗണ്ടേഷൻ പ്രാദേശിക പഞ്ചായത്തുകൾ, എൻജിഒകൾ ഇവിടെ താമസിക്കുന്നവർ എന്നിവരുമായിസഹകരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.