Sections

പുസ്തക ചർച്ചയും പുസ്തക പ്രകാശനവും

Saturday, Nov 04, 2023
Reported By Admin
Book Release

തിരുവനന്തപുരം . ഗ്രീൻലൈൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തമായ ജാതിയും വർഗ്ഗരാഷ്ട്രീയവും എന്ന പുസ്തകർച്ചയും പത്രപ്രവർത്തകരായ എ.ആർ.പ്രവീൺ കുമാറും വിൻസന്റ് പീറ്ററും രചിച്ച രാഗിലം, ആരോഗ്യത്തിന്റെ രാഷ്ട്രീയം എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവവേദി 3 ൽ നടക്കും.

ഷിജുഏലിയാസ് രചിച്ച ജാതിയും വർഗ്ഗരാഷ്ട്രീയവും കേരള ഹിസ്റ്ററി കൗൺസിൽ മുൻ ഡയറക്ടറും ചരിത്രകാരനുമായ ഡോ.പി. സനൽ മോഹൻ അവതരിപ്പിക്കും. ഗ്രീൻലൈൻ 
പബ്ലിക്കേഷൻസ് മാനേജിംഗ് പാർട്ണർ വിൻസന്റ് പീറ്റർ മോഡറേറ്ററാകും.

Ragilam

എ ആർ . പ്രവീൺ കുമാർ ജനപ്രിയ ഗാനങ്ങളിലെ രാഗങ്ങൾ അടിസ്ഥാനമാക്കി രചിച്ച രാഗിലം കെ.ജയകുമാർ ഐ.എ.എസ് ഷീജ മാറോളിക്ക് നൽകി പ്രകാശനം ചെയ്യും. കേരളത്തിലെ പ്രഗൽഭ ഡോക്ടർമാരും ആരോഗ്യ - സാമുഹ്യ രംഗങ്ങളിലെ പ്രഗൽഭരുമായി വിൻസന്റ് പീറ്റർ താത്തിയ അഭിമുഖങ്ങളുടെ സമാഹാരം ആരോഗ്യത്തിന്റെ രാഷ്ട്രീയം ഡോ.പി. സനൽ മോഹൻ ഷിജു ഏലിയാസിന് നൽകി പ്രകാശനം ചെയ്യും. രാജേഷ് ചിറപ്പാട്, ഷിജു ഏലിയാസ് , സന്ധ്യ ഭാസ്‌കരൻ ,ഷാജി ജോസഫ്, റെജി ഷൈലജ് എന്നിവർ സംസാരിക്കും.

Arogyathinte Rashtreeyam


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.