ശബ്ദവും സെയിൽസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം നോക്കുന്നത്. സെയിൽസ് ക്ലോസിങ് നടത്തുന്നതിലെ ആദ്യത്തെ കാര്യമാണ് പ്രോസ്പെക്റ്റുമായി സെയിൽസ്മാനുള്ള സംസാരം. പ്രോസ്പെക്ടിന് നിങ്ങളിൽ താല്പര്യമുണ്ടാക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ഒരു സെയിൽസ്മാന്റെ സൗഹാർദ്ദപരമായ സംസാരം. ഇത് ചിലപ്പോൾ നേരിട്ട് ആകാം ഇല്ലെങ്കിൽ ഫോൺ വഴി ആകാം. നിങ്ങളുടെ ശബ്ദം ഒരു പ്രോസ്പെക്ടിനെ സ്വാധീനിക്കാൻ കഴിയുന്നതാണെങ്കിൽ ആ സെയിൽസ് ക്ലോസിങ്ങിലേക്ക് കൊണ്ട് എത്തിക്കാൻ വളരെ എളുപ്പം സാധിക്കും. ഈ പറഞ്ഞതിന്റെ കാര്യം ശബ്ദമാണ് സെയിൽസ് ക്ലോസിങ്ങിൽ ഏറ്റവും അത്യാവിശ്യം എന്നുള്ളതല്ല. ശബ്ദത്തിലൂടെ സെയിൽസ് ക്ലോസിങ്ങിൽ എത്താൻ വളരെ എളുപ്പത്തിൽ സാധിക്കും എന്നതാണ്. അതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
- നിങ്ങൾ സംസാരിക്കേണ്ടത് തികച്ചും സൗഹൃദ ഭാവത്തിലാണ്. സൗഹൃദ ഭാവത്തിലല്ലാത്ത സംസാരം ആരും ശ്രദ്ധിക്കാൻ സാധ്യതയില്ല. ചിലപ്പോൾ അവർക്ക് വളരെയധികം അരോചകമായി തോന്നാം. ആജ്ഞാപിക്കുന്ന സ്വരത്തിലോ നിലവാരമില്ലാത്ത ശബ്ദത്തിലോ ദേഷ്യത്തോടെയുള്ള സംസാരവും ഒരിക്കലും സെയിൽസ് ക്ലോസിങ്ങിൽ എത്താൻ സഹായിക്കില്ല. പല സെയിൽസ്മാൻമാർക്കും ഇതിനെക്കുറിച്ച് അറിയാമെങ്കിലും സൗഹൃദപരമായ രീതിയിൽ,വളരെ മികച്ച രീതിയിൽ സംസാരിക്കാൻ പലർക്കും സാധിക്കാതെ പോകുന്നു.
- നിങ്ങളുടെ ശബ്ദം ഊർജ്ജസ്വലമായിരിക്കണം. നിങ്ങൾ വളരെ സ്മാർട്ട് ആയിട്ടുള്ള ഒരാളാണെന്ന് സംസാരിക്കുമ്പോൾ തന്നെ പ്രോസ്പെക്ടിന് തോന്നണം.
- ആത്മവിശ്വാസത്തോടെ കൂടി സംസാരിക്കുക. നിങ്ങൾക്ക് ഭയമില്ലാതെ നിങ്ങൾ കൊടുക്കുന്ന പ്രോഡക്റ്റിന്റെ ഗുണമേന്മയും വിലയും ഒക്കെ വളരെ ആത്മവിശ്വാസത്തോടുകൂടി സംസാരിക്കണം. നിങ്ങളുടെ ശബ്ദത്തിൽ തന്നെ ആത്മവിശ്വാസം പ്രോസ്പെക്ടിന് ഫീൽ ചെയ്യണം.
- ആശയവിനിമയത്തിന്റെ 35% പ്രാധാന്യമുള്ളതാണ് നിങ്ങളുടെ വോയിസ് ടോണും മോഡ്ലേഷനും. നിങ്ങൾ എന്താണ് പറയുന്നത് അതിന്റെ വികാരത്തിനോടൊപ്പം ചേർന്ന വോയിസ് മോഡുലേഷൻ നിങ്ങൾക്കുണ്ടാകണം.
- നിങ്ങൾ വിൽക്കാൻ പോകുന്ന പ്രോഡക്റ്റിനെക്കുറിച്ചുള്ള അറിവ്, പ്രോഡക്റ്റ്നോട് നിങ്ങൾക്കുള്ള വിശ്വാസം തുടങ്ങിയവ നിങ്ങളുടെ ശബ്ദത്തിൽ തീർച്ചയായും ഉണ്ടാകണം.
- ഇതുപോലെതന്നെ എന്തെങ്കിലും ഒബ്ജക്ഷൻ വരുമ്പോൾ നിങ്ങളുടെ ശബ്ദം പതറുവാൻ സാധ്യതയുണ്ട്. ഒബ്ജക്ഷൻ വരുമ്പോൾ കസ്റ്റമറെ പറഞ്ഞ് ബോധ്യപ്പെടുത്തുവാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടാകണം.
- സംസാരിക്കുമ്പോൾ വാക്കുകൾ ഒരേ പോലെ ഫ്ലാറ്റായി സംസാരിക്കാൻ പാടില്ല. കസ്റ്റമർക്ക് മനസ്സിലാകണമെന്നുണ്ടെങ്കിൽ ആവശ്യത്തിന് നിർത്തി അവർക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കണം
- ഇതിനിടയ്ക്ക് കസ്റ്റമർ ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ വ്യക്തമായ മറുപടി നിങ്ങൾക്ക് കൊടുക്കാൻ സാധിക്കണം. നിങ്ങളുടെ ശബ്ദം ശരിയാണോ എന്ന് അറിയണമെങ്കിൽ സെയിൽസിന് പോകുന്നതിനു മുൻപ് നിങ്ങൾ പ്രാക്ടീസ് ചെയ്ത് നോക്കുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
സെയിൽസ്മാന്മാർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.