Sections

മനഃശാന്തിയും ആരോഗ്യവും തമ്മിലുള്ള ബന്ധം

Wednesday, Jun 26, 2024
Reported By Soumya
The relationship between peace of mind and health

ലോകത്ത് മനുഷ്യന് ഏറ്റവും ആവശ്യമായിട്ടുള്ള കാര്യമാണ് മനഃശാന്തിയും ആരോഗ്യവും. ഏവരും ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങളാണ് ഇത്. ആരോഗ്യവും മനഃശാന്തിയും ഇല്ലെങ്കിൽ നിങ്ങൾക്ക് എന്ത് ലഭിച്ചിട്ടും കാര്യമില്ല. ഇവ പരസ്പരപൂരകങ്ങൾ ആയിട്ടുള്ള കാര്യമാണ്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് എല്ലാം അറിയാമെങ്കിലും മനഃശാന്തി എങ്ങനെ ലഭിക്കണമെന്നതിനെ കുറിച്ച് ആർക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അറിയാമെങ്കിലും അതിലേക്ക് എത്തിപ്പെടാൻ പലരും ബുദ്ധിമുട്ടുന്നുണ്ട്. ആരോഗ്യം നഷ്ടപ്പെടുവാനുള്ള പ്രധാനപ്പെട്ട കാര്യങ്ങളും. മനഃശാന്തിയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെയും കുറിച്ചുമാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

ആരോഗ്യ സംരക്ഷണത്തിന് എന്ത് ചെയ്യണം എന്ന് എല്ലാവർക്കും അറിയാം. പക്ഷേ എങ്കിലും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയാണ് പലർക്കും ആരോഗ്യ സംരക്ഷണത്തിനുള്ളത്. ഉദാഹരണമായി ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിന് അത്യാവശ്യം ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ പഠനങ്ങളിൽ പറയുന്നത് 99% ആളുകളും ഇതിനുവേണ്ടി സമയം മാറ്റിവയ്ക്കാറില്ല എന്നതാണ്. ദിവസവും വ്യായാമം ചെയ്യുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം ആരോഗ്യത്തെ വളരെ നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിക്കും. മറ്റൊരു പ്രധാനപ്പെട്ട ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഒന്നാണ് ഭക്ഷണം. ഇന്ന് ലഭിക്കുന്നതിൽ 80 ശതമാനവും നല്ല ആരോഗ്യകരമായ ഭക്ഷണങ്ങൾ അല്ല. അമിതമായി ആഹാരം കഴിക്കുക രുചിക്കുവേണ്ടി കൃത്രിമമായ പ്രോഡക്ടുകൾ ചേർത്തുകൊണ്ട് ഭക്ഷണം കഴിക്കുക മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുക ഇതൊക്കെ ആരോഗ്യത്തെ തകർക്കുന്ന ചില കാര്യങ്ങളാണ്. പക്ഷേ ഇത് അറിഞ്ഞുകൊണ്ട് തന്നെ പലരും ഇതിൽ അടിമപ്പെടുന്നു. നിങ്ങൾ ഓടിക്കുന്നത് പെട്രോൾ വാഹനമാണെങ്കിൽ അതിൽ ഒരിക്കലും ഡീസൽ അടിക്കാറില്ല. അതിനേക്കാൾ ഉദാത്തമായ നിങ്ങളുടെ ശരീരത്തിൽ നിങ്ങൾ കൊടുക്കുന്ന ഭക്ഷണം എല്ലാം നല്ലതാണോ എന്ന് പരീക്ഷിച്ചിട്ടല്ല കഴിക്കാറുള്ളത്.ഏറ്റവും മോശമായ ഭക്ഷണമാണ് എല്ലാവരും കഴിക്കാറുള്ളത്. ഇത് നിരന്തരം കഴിക്കുന്നത് ശരീരത്തെ ദുഷിപ്പിക്കുന്നു. ഇതിനെക്കുറിച്ച് ബോധവാന്മാരാണ് എങ്കിലും അബോധാവസ്ഥയിൽ കാര്യങ്ങൾ ചെയ്യുന്നതുപോലെയാണ് നാം പ്രവർത്തിക്കുന്നത്.

ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ മാറ്റി എങ്ങനെ മുന്നോട്ടു പോകാം എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം' നിങ്ങൾക്കു മാത്രമേ നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുവാൻ കഴിയുകയുള്ളൂ' എന്നതാണ്. ഇതിനുവേണ്ടി ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതൊക്കെ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്. ഒരു ബോധവൽക്കരണം അല്ലെങ്കിൽ നിങ്ങളെ ഒന്ന് ഓർമ്മപ്പെടുത്തുക എന്നത് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

  • കഴിയുന്നത്ര വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കുക.
  • മിതമായ ആഹാരം കഴിക്കുക.
  • ദിവസവും വ്യായാമം ചെയ്യുക.
  • നല്ല സുഹൃത്തുക്കളുമായി കൂട്ടുകൂടുക.
  • ഒരു നേരമെങ്കിലും കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക.
  • നിങ്ങൾക്ക് രുചികരമായ ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കുവാൻ വേണ്ടി ശ്രമിക്കുക.
  • അസുഖം വന്നാൽ സ്വയം ചികിത്സ അരുത്.

ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരാൾക്ക് സ്വാഭാവികമായും ശരീരത്തെ നല്ല ആരോഗ്യത്തോടെ സംരക്ഷിക്കുവാൻ കഴിയും. ഇങ്ങനെയുള്ള ഒരാളിനെ സംബന്ധിച്ച് മനഃശാന്തി സ്വാഭാവികമായും ഉണ്ടാകും.

  • വളരെ പാനിക് ആകുന്ന സ്വഭാവവും നിങ്ങളുടെ മനഃശാന്തി നശിപ്പിക്കാൻ ഇടയാക്കുന്ന ഒന്നാണ്.
  • നിങ്ങളുടെ ബിസിനസിലും ജോലിയിലും മറ്റു കാര്യങ്ങളിലും ടെൻഷൻ കൂടാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കുക.
  • ആരോഗ്യ സംരക്ഷണം നിലനിർത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുക എന്നത്.
  • പലപ്പോഴും പലരും അവർക്ക് ഇഷ്ടപ്പെടാത്തത് അല്ലെങ്കിൽ ചേരാത്തതുമായ ജോലികൾ ആയിരിക്കും ചെയ്യുന്നത്. അത് ചെയ്യുന്നത് കൊണ്ട് തന്നെ മനസ്സിൽ വളരെയധികം ടെൻഷൻ ഉണ്ടാകും. അതുകൊണ്ട് കഴിയുന്നത്ര മറ്റുള്ളവർക്ക് സംതൃപ്തിക്ക് വേണ്ടി ജോലി ചെയ്യാതെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ വേണ്ടി ശ്രമിക്കുക.
  • ആരോഗ്യ സംരക്ഷണത്തിനും മനഃശാന്തിക്കും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ഉറക്കം. ഉറങ്ങുന്നത് മനുഷ്യനെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എട്ടുമണിക്കൂർ വരെയുള്ള ഉറക്കം വളരെ അത്യാവശ്യമാണ്. ഇതിന് ഏറ്റവും മികച്ച രീതി പകൽ ഉറങ്ങാതിരിക്കുക എന്നതാണ്. രാത്രിയിൽ കൃത്യസമയത്ത് തന്നെ ഉറങ്ങാൻ ശ്രമിക്കുക.
  • വേണമെങ്കിൽ ഉച്ചയ്ക്ക് 15 മിനിറ്റ് ഉറങ്ങുന്നതിൽ തെറ്റില്ല. രാത്രി 6 മണിക്കൂർ മാത്രം ഉറങ്ങുന്ന ഒരാളിനെ സംബന്ധിച്ച് ഉച്ചയ്ക്ക് ഒരു 15 മിനിറ്റ് ബ്രേക്ക് എടുക്കുന്നത് വളരെ നല്ലതാണ്.
  • മനഃശാന്തിയുടെ ശത്രുവാണ് ദേഷ്യം. അതുകൊണ്ട് തന്നെ ദേഷ്യപ്പെടാതിരിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. ദേഷ്യപ്പെടുന്ന സമയത്ത് നിങ്ങളുടെ ബിപി കൂടുകയും രക്തത്തെ വളരെ ദൂഷ്യപ്പെടുത്തും എന്നാണ് പഠനങ്ങൾ പറയുന്നത്.
  • ജീവിതത്തിൽ ഒരു ക്രമം പാലിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ കാര്യങ്ങളും നേരത്തെ തീരുമാനിച്ചുകൊണ്ട് ചെയ്യുന്നത് മനഃശാന്തിക്കും ആരോഗ്യത്തിനും വളരെ നല്ല രീതിയിൽ കൊണ്ടുപോകുന്നതിന് നിങ്ങളെ സഹായിക്കും.
  • ആരോഗ്യത്തിന് പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് മോശമായ ചിന്തകൾ മനസ്സിൽ നിന്നും മാറ്റുക എന്നത്. എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക. മറ്റുള്ളവരെ കുറിച്ച് തെറ്റായ കാര്യങ്ങൾ, പക,വൈരാഗ്യം, വാശി എന്നിവയെല്ലാം ഒഴിവാക്കിക്കൊണ്ട് വളരെ സ്വസ്ഥമായി നിങ്ങളുടെ മനസ്സിനെ കൊണ്ടുപോവുകയാണെങ്കിൽ അത് നിങ്ങൾക്ക് മനഃശാന്തിയും അതോടൊപ്പം നല്ല ആരോഗ്യവും പ്രധാനം ചെയ്യും.
  • പലപ്പോഴും തന്റെ അയൽവാസികൾക്കോ കൂട്ടുകാർക്കോ വിജയമുണ്ടാകുമ്പോൾ അതിൽ അസൂയപ്പെടുകയും, തനിക്കു മാത്രമാണ് വിജയം ഉണ്ടാകേണ്ടത് എന്ന് കരുതുന്നതും താൻ പറയുന്നതുപോലെയാണ് ബാക്കിയുള്ളവർ അനുസരിക്കേണ്ടത് എന്ന തരത്തിലുള്ള ചിന്തകൾ പരിപൂർണ്ണമായും ഒഴിവാക്കുക.
  • ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് എല്ലാവരിലും നല്ല വശങ്ങൾ മാത്രം കാണുകയും,അവർക്ക് നന്മ വരണമെന്ന് ആശിക്കുകയും അവരുടെ സദ്ഗുണങ്ങൾ കണ്ട് ആശംസിക്കുവാൻ തയ്യാറാക്കുന്ന വരും ഉത്തമ മനുഷ്യരാണ്. ഇങ്ങനെയുള്ള ചിന്തയുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം ജീവിത വിജയവും സമ്പത്തും അയാളെ തേടി എത്തും.ഇത്തരത്തിൽ ഒരു മനഃശാന്തിയും ആരോഗ്യവുമുള്ള ഒരു ജീവിതം പടുത്തുയർത്താൻ എല്ലാവരും ശ്രമിക്കേണ്ടതാണ്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.