Sections

പ്രവർത്തിയും ഫലവും തമ്മിലുള്ള ബന്ധം

Tuesday, Oct 31, 2023
Reported By Soumya
Motivation

നിങ്ങളുടെ പ്രവർത്തി പോലെയാണ് ഫലമുണ്ടാകുന്നത്. എല്ലാവർക്കും വളരെയധികം ആഗ്രഹങ്ങൾ ഉണ്ടാകും. അതിന് അനുയോജ്യമായ പ്രവർത്തി ഒരിക്കലും ചെയ്യാറില്ല. നിങ്ങൾക്ക് എന്താണ് വേണ്ടത് അതിന് അനുയോജ്യമായ പ്രവർത്തി ചെയ്താൽ മാത്രമേ അതിനനുസരിച്ചുള്ള ഫലം ലഭിക്കുകയുള്ളൂ. ആ ഫലം വിജയമാകണമെങ്കിൽ പ്രകൃതി നിയമമനുസരിച്ചാണ് ചെയേണ്ടത്. പ്രവർത്തിയും ഫലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

  • എല്ലാവർക്കും വിതയ്ക്കുവാനുള്ള ആഗ്രഹം ഉണ്ടാകണം. നിങ്ങൾക്ക് ഒരു കാര്യം ചെയ്യുവാനുള്ള അതിയായ ആഗ്രഹമുണ്ടാകണം. ആഗ്രഹത്തിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്.
  • നിങ്ങൾ എന്താണ് വിതയ്ക്കുന്നത് അതിനനുസരിച്ചുള്ള ഫലമാണ് ലഭിക്കുന്നത്. ഉദാഹരണമായി നെല്ല് വിതയ്ക്കുന്ന കർഷകന് ഗോതമ്പ് വിളവെടുക്കാൻ സാധിക്കില്ല. അതുപോലെ നിങ്ങൾ എന്താണ് വിതക്കേണ്ടത് എന്ത് പ്രവർത്തിയാണ് ചെയ്യുന്നത് അതിനനുസരിച്ചുള്ള ഫലമാണ് ഉണ്ടാകുന്നത്. ഉദാഹരണമായി സമ്പത്ത് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ അത് ഉണ്ടാകാനുള്ള പ്രവർത്തിയാണ് ചെയ്യേണ്ടത്. അല്ലാതെ ആ സമ്പത്ത് നശിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തിയല്ല ചെയ്യേണ്ടത്. സമ്പത്ത് എപ്പോഴും ചെലവഴിച്ചു കൊണ്ടിരുന്നാൽ അയാൾക്ക് സമ്പത്ത് ഉണ്ടാക്കാൻ സാധ്യമല്ല.
  • കൊയ്യുന്നതിന് മുൻപാണ് വിതയ്ക്കേണ്ടത്. അതായത് ലഭിക്കുന്നതിനു മുൻപ് നൽകണം. വിറക് കത്തിക്കുന്നതിന് മുൻപേ അടുപ്പ് ചൂടാകും എന്ന് പ്രതീക്ഷിക്കരുത്. പ്രവർത്തിക്കാതെ ഒരു ഫലവും ലഭിക്കുകയില്ല. ഏത് കാര്യത്തിന് ഫലം ലഭിക്കണമെങ്കിലും അതിന് അനുയോജ്യമായി ആത്മാർത്ഥമായി പ്രവർത്തി ചെയ്യുക.
  • നല്ല നെൽ വിത്താണെങ്കിൽ മാത്രമാണ് നല്ല വിളവ് ലഭിക്കുക. നിങ്ങൾ ചെയ്യുന്ന പ്രവർത്തി വളരെ നല്ല രീതിയിൽ ആണെങ്കിൽ മാത്രമേ നല്ല ഫലം ലഭിക്കുകയുള്ളൂ.
  • ഒരു കാര്യം ചെയ്തുകഴിഞ്ഞാൽ ഉടൻതന്നെ അതിന്റെ ഫലം ലഭിക്കുകയില്ല അതിന് ക്ഷമ വേണം. ഇന്ന് വിതച്ച് നാളെ കൊയ്യാൻ സാധിക്കില്ല എന്ന് പറയാറുണ്ട്. അതുപോലെതന്നെ എല്ലാ കാര്യവും ചെയ്യുന്നതിന് ഒരു കാലയളവ് അത്യാവശ്യമാണ്.
  • കുറച്ചു പ്രവർത്തി ചെയ്ത് അതിന് വലിയ ഫലം ലഭിക്കണം എന്ന് ആരും കരുതരുത്. കുറച്ചു കൊടുത്തു കൂടുതൽ കിട്ടും എന്നത് മിഥ്യാധാരനെയാണ്. അതുകൊണ്ടുതന്നെ നിങ്ങൾ സൽപ്രവർത്തി ചെയ്തുകൊണ്ടിരുന്നാൽ അതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.