എന്താണ് ബിസിനസ്? ബിസിനസിനെ കുറിച്ച് മലയാളത്തിൽ കച്ചവടം എന്നാണ് പറയുന്നത് എന്നാൽ പലരും കച്ച കപടമായിട്ടാണ് ബിസിനസിനെ കാണുന്നത്. മറ്റുള്ളവരെ പറ്റിച്ച് കാശുണ്ടാക്കുന്ന പണി എന്നാണ് മലയാളികൾക്ക് ബിസിനസിനെക്കുറിച്ചുള്ള ധാരണ. എന്നാൽ ഇത് തികച്ചും തെറ്റായ ഒരു ധാരണയാണ്. എന്താണ് ബിസിനസ് എന്നതിനെ കുറിച്ചാണ് ഇന്ന് നാം നോക്കുന്നത്.
- ബിസിനസ് എന്ന് പറഞ്ഞാൽ ഒരാളിന്റെയോ സമൂഹത്തിന്റെയോ സാമൂഹികപരമായിട്ടുള്ളതോ,സാമ്പത്തികപരമായിട്ടുള്ളതുമായ പ്രശ്നം കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് വ്യക്തമായ സൊല്യൂഷൻസ് പറഞ്ഞു കൊടുക്കുന്നതാണ് ബിസിനസ് എന്ന് പറയുന്നത്. അങ്ങനെ അവർക്ക് സർവീസ് കൊടുക്കുന്നതിലൂടെകാശ് സമ്പാദിക്കുക എന്നതാണ് ബിസിനസിന്റെ കോർ വാല്യൂ. അല്ലാതെ ആളുകളെ പറഞ്ഞു പറ്റിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക എന്നുള്ളതല്ല. വിജയിച്ച ഏത് ബിസിനസ് നോക്കിയാലും ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയവയാണ് അവ. ഉദാഹരണമായി ലോകത്തിലെ ഏറ്റവും വലിയ ബിസിനസുകാരൻ ആയിരുന്നു തോമസ് ആൽവാ എഡിസൺ. അദ്ദേഹം പ്രോഡക്ടുകൾ സൃഷ്ടിച്ചു കൊണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ കൊടുത്തു. ആ കാശുകൊണ്ട് അടുത്ത പരീക്ഷണങ്ങൾക്ക് വേണ്ടി അദ്ദേഹം ഉപയോഗിച്ചു. ഇങ്ങനെ ആളുകൾക്ക് ഉപകാരപ്രദമായ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കൊടുക്കുന്നകൊടുക്കുന്നതാണ് ബിസിനസ് കൊണ്ട് ശരിക്കും ഉദ്ദേശിക്കുന്നത്.
- ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടാക്കുക.ബിസിനസ് എന്ന് പറഞ്ഞാൽ ഒരാൾക്ക് നഷ്ടം വരുത്തിക്കൊണ്ട് മറ്റൊരാൾ വിജയിക്കുക എന്നുള്ളതല്ല. രണ്ടുപേർക്കും ലാഭം ഉണ്ടാകുന്ന തരത്തിൽ ചെയ്യുന്നതാകണം. പ്രോഡക്റ്റ് വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും ഗുണകരമാകുന്നതായിരിക്കണം ബിസിനസിൽ ഉണ്ടായിരിക്കേണ്ടത്. ഒരാൾക്ക് മാത്രം ലാഭം കിട്ടുന്ന തരത്തിലുള്ളത് ബിസിനസ് അല്ല അത് ചതിയോ വഞ്ചനയോ മറ്റെന്തോ ആണ്.
- ലോകത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നത് ബിസിനസ് ആണ്. ബിസിനസ് ഉള്ളത് കൊണ്ടാണ് ഓരോ ദിവസവും ലോകം മാറിക്കൊണ്ടിരിക്കുന്നത്. ആൾക്കാർക്ക് കൂടുതൽ സൗകര്യങ്ങളും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരവും നൽകുന്നത് ബിസിനസുകാരിലൂടെയാണ്. അങ്ങനെ സമൂഹത്തിനും രാജ്യത്തിനും പുരോഗതി കൊണ്ടുവരുന്നത് ബിസിനസ്സിലൂടെയാണ്.
- ഒരിക്കലും കച്ച കപടമല്ല ബിസിനസ് ഒരിക്കലും കപടത ബിസിനസിന്റെ ഭാഗമാക്കരുത്.പക്ഷേ മലയാളികൾ കേട്ടിട്ടുള്ളത് നിക്ഷേപ പദ്ധതികളിൽ കൊണ്ട് കാശിട്ട് ആ കാശ് നഷ്ടപ്പെടുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ബിസിനസിനെ ഒരു കപടമായി കരുതാനുള്ള കാരണം. പക്ഷേ എല്ലാവരും അങ്ങനെയല്ല എന്ന കാര്യം ഓർക്കുക. ഇത്തരത്തിൽ അബദ്ധങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നത് നിങ്ങളുടെ അമിതമായ ആവേശം കൊണ്ടാണ്. കാശിനോടുള്ള ആർത്തിയും ജോലി ചെയ്യാതെ തന്നെ കിട്ടണം എന്നുള്ള ആവേശവും കൊണ്ട് ഉണ്ടായതാണ്. പക്ഷേ പല ബിസിനസുകാരും സമൂഹത്തിനെ വളരെ ഉയരങ്ങളിലേക്ക് എത്തിച്ച ആളുകളാണ്. സമൂഹത്തിന് ഗുണകരമായിട്ടുള്ള കാര്യങ്ങൾ ചെയ്ത ആളുകളാണ്. അതുകൊണ്ടുതന്നെ എല്ലാ ബിസിനസും കപടതയല്ല എന്ന് ഓർക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഈ നാല് തരം വർഗ്ഗീകരണം മനസിലാക്കിയാൽ നിങ്ങളുടെ ജീവനക്കാരെ നല്ല രീതിയിൽ മാനേജ് ചെയ്യാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.