Sections

ഒക്ടോബര്‍ മുതല്‍ ഈ കാറുകളുടെ വില വര്‍ധിക്കും

Saturday, Sep 24, 2022
Reported By admin
car

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും കമ്പനി അറിയിച്ചു

 

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ ഇന്ത്യയില്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ കാറുകളുടെ വിലയില്‍ രണ്ടുശതമാനത്തിന്റെ വരെ വര്‍ധന വരുത്തുമെന്ന് കമ്പനി അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും കമ്പനി അറിയിച്ചു. വിര്‍റ്റസ്, ടൈഗണ്‍, ടിഗുവാന്‍ എന്നി ഫോക്സ് വാഗണ്‍ മോഡലുകള്‍ക്കെല്ലാം വില ഉയരും. 

ഒക്ടോബര്‍ ഒന്നുമുതല്‍ വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു. രണ്ടുശതമാനം വരെയാണ് വര്‍ധന ഉണ്ടാവുക. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ പ്രേരണയായതെന്നും കമ്പനി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.