Sections

മലയാളികളുടെ ഇഷ്ട മാംസത്തിന്റെ വില വീണ്ടും കൂടി

Monday, Jun 27, 2022
Reported By admin
chicken

രാസവളങ്ങളുടെ വലിയ കയറ്റുമതിക്കാരായ റഷ്യയില്‍ നിന്നുള്ള വ്യാപാര നിയന്ത്രണങ്ങള്‍ വിളകളുടെ ഉല്‍പ്പാദനത്തെ ബാധിച്ചു

 

കോഴിക്ക് വില കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും, ഇന്ത്യയിലും മാത്രമല്ല ലോകമാസകലം കോഴിയിറച്ചിയുടെ വില കൂടുകയാണ്. കോഴിത്തീറ്റയുടെ ഉയര്‍ന്ന വിലയും, ഇന്ധന  വിലവര്‍ധനവും, പണപ്പെരുപ്പവും മൂലം ഇനിയും വില കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

റഷ്യ യുക്രൈന്‍ യുദ്ധം തന്നെയാണ് കോഴിയിറച്ചി വിലയും ഉയരാന്‍ കാരണം. ആഗോളതലത്തില്‍  ധാന്യങ്ങളുടെയും, എണ്ണക്കുരുക്കളുടെയും വിതരണത്തില്‍ വന്ന താളപ്പിഴകള്‍ മൃഗങ്ങള്‍ക്കുള്ള തീറ്റ വിലയിലും പ്രതിഫലിച്ചു. യുദ്ധം ഗോതമ്പ്, ചോളം, സൂര്യകാന്തി കുരു എന്നിവയുടെ വിലവര്‍ധനക്ക് കാരണമായി. അതുപോലെ രാസവളങ്ങളുടെ വലിയ കയറ്റുമതിക്കാരായ റഷ്യയില്‍ നിന്നുള്ള വ്യാപാര നിയന്ത്രണങ്ങള്‍ വിളകളുടെ ഉല്‍പ്പാദനത്തെ ബാധിച്ചു. 

കോവിഡ് തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിരോധശേഷിക്കായി ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ കോഴിയിറച്ചിയുടെയും, മുട്ടയുടെയും ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു. കോഴിയിറച്ചിയുടെ വില കൂടിയെങ്കിലും, ഉപഭോഗം ഒട്ടും കുറഞ്ഞിട്ടില്ല. കൂടാതെ റഷ്യ യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതു മുതല്‍  ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചു.

പല രാജ്യങ്ങളിലും പക്ഷി പനി ഉണ്ടായതും കോഴിയിറച്ചി വില കൂട്ടി. കുറഞ്ഞത് ആറ് മാസം കൂടി  കോഴിയിറച്ചി വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.