Sections

സംരംഭകരുടെ പ്രശ്‌നപരിഹാരത്തിൻറെ തുടക്കമാണ് തുടർനിക്ഷേപക സംഗമം - മുഹമ്മദ് ഹനീഷ്

Tuesday, Jul 30, 2024
Reported By Admin
The next investor meeting is the beginning of problem solving for entrepreneurs

കൊച്ചി: സംസ്ഥാനത്തെ നിക്ഷേപകരുടെയും സംരംഭകരുടെയും ദീർഘകാലമായുള്ള പ്രശ്നങ്ങളുടെ ശാശ്വതപരിഹാരത്തിൻറെ തുടക്കമാണ് കൊച്ചിയിൽ നടന്ന തുടർനിക്ഷേപക സംഗമമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. വ്യവസായ-വാണിജ്യവകുപ്പും കെഎസ്ഐഡിസിയും സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച തുടർനിക്ഷേപക സംഗമത്തിൻറെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും വളരാനാവശ്യമായി ചട്ടങ്ങളിലും നിയമങ്ങളിലും നടത്തിയ ഭേദഗതികൾ ജില്ലാ-താലൂക്ക് വ്യവസായങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വ്യവസായങ്ങളും സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജില്ലാ-താലൂക്ക് തലത്തിൽ തന്നെ പരിഹരിക്കണം. വാണിജ്യ-വ്യവസായവകുപ്പ്, കെഎസ്ഐഡിസി എന്നിവയുടെ വ്യവസായപാർക്കുകളിലെ ഭൂമി നൽകുന്നതു സംബന്ധിച്ച് ഉദാരമാക്കിയ വ്യവസ്ഥകൾ താഴെത്തട്ടിലേക്ക് നടപ്പിൽ വരുത്തേണ്ടത് വ്യവസായവകുപ്പിലെ ജില്ലാ-താലൂക്ക് വിഭാഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Conclavecon Clusion
കൊച്ചിയിൽ കെഎസ്ഐഡിസിയും വ്യവസായ-വാണിജ്യവകുപ്പും സംയുക്തമായി നടത്തിയ തുടർനിക്ഷേപക സംഗമത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു

സംരംഭകർക്കായുള്ള വിവിധ ധനസഹായ പദ്ധതികളെക്കുറിച്ച് കെഎസ്ഐഡിസി ജനറൽ മാനേജർ ജി ഉണ്ണികൃഷ്ണൻ വിവരിച്ചു. സംസ്ഥാന വ്യവസായനയവും വിവിധ ഇൻസൻറീവുകളും സംബന്ധിച്ച വിശദാംശങ്ങൾ കെഎസ്ഐഡിസി ജനറൽ മാനേജർ വർഗീസ് മാളാക്കാരൻ സംരംഭകർക്ക് മുന്നിൽ വച്ചു. വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിൻറെ വിവിധ പദ്ധതികളെക്കുറിച്ച് ഡെ. ഡയറക്ടർ ഷബീർ എം, പ്രേംരാജ് എന്നിവർ അവതരണം നടത്തി. കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് എംഎസ്എംഇ മന്ത്രാലയത്തിലെ ജോയിൻറ് ഡയറക്ടർ ജി എസ് പ്രകാശ് ഐഇഡിഎസ് അവതരണം നടത്തി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, നഗരവികസനം, മലിനീകരണ നിയന്ത്രണ ബോർഡ്, കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, സർക്കാർ വകുപ്പുകളായ മൈനിംഗ് ആൻഡ് ജിയോളജി, റവന്യൂ, വനം, ഫയർ ആൻഡ് റെസ്ക്യൂ എന്നിവയുടെ പ്രതിനിധികൾ സംരംഭകരുടെ വിവിധ സംശയങ്ങൾക്ക് മറുപടി നൽകി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.