- Trending Now:
പത്തു സീരീസുകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനം
ഓണം പൂജാ ബംബര്‍ ലോട്ടറികളുടെ ആവേശം കെട്ടടങ്ങും മുമ്പേ ഇതാ എത്തിപ്പോയിരിക്കുന്നു ക്രിസ്തുമസ് - പുതുവത്സര ബംബര്‍. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. 400 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 10 ലക്ഷം വീതം പത്തുപേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 1 ലക്ഷം വീതം 20 പേര്‍ക്ക്.
കഴിഞ്ഞ തവണ ക്രിസ്തുമസ് നവവത്സര ബംബര്‍ ലോട്ടറി ടിക്കറ്റിനുള്ള ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു. ടിക്കറ്റ് വില 300 രൂപയും. പത്തു സീരീസുകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനം.
ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ജനുവരി 19നാണ്. നവംബര്‍ 20 മുതല്‍ ടിക്കറ്റ് വില്പനയ്ക്ക് എത്തും. അന്നു തന്നെയാണ് ഇത്തവണത്തെ പൂജാ ബംബര്‍ ലോട്ടറിയുടെ നറുക്കെടുപ്പും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.