- Trending Now:
വാഹനം തനിയെ പാർക്ക് ചെയ്യുന്ന തരത്തിലാണ് സംവിധാനം
പ്രമുഖ ജർമൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗണിന്റെ എസ്യുവി ശ്രേണിയിലെ ടിഗ്വാന്റെ പരിഷ്‌കരിച്ച 2023 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്റീരിയറിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഏറെ പുതുമകളുമായി വിപണിയിൽ എത്തുന്ന ഈ വാഹനത്തിന് 34.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മുൻ പതിപ്പിനെഅപേക്ഷിച്ച് 50,000 രൂപ കൂടുതൽ.
ഇന്റീരിയറിൽ നേരിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്യുവൽ ടോൺ സ്റ്റോം ്രേഗ നിറമാണ് ഇന്റീരിയറിന് നൽകിയിട്ടുള്ളത്. വയർലെസ് ചാർജിങ്ങ് സംവിധാനം, പാർക്ക് അസിസ്റ്റ് എന്നിവയാണ് പുതിയ ഫീച്ചറുകൾ. പാർക്ക് അസിസ്റ്റ് സംവിധാനം ആക്ടിവേറ്റ് ചെയ്താൽ ്രൈഡവർ ആക്സിലറേറ്റർ സപ്പോർട്ട് മാത്രം നൽകിയാൽ മതിയാകും. വാഹനം തനിയെ പാർക്ക് ചെയ്യുന്ന തരത്തിലാണ് സംവിധാനം.
ഫോക്സ്വാഗൺ സിഗ്നേച്ചർ ഗ്രില്ല്, എൽഇഡി ഹെഡ്ലാമ്പ്, ഡിആർഎൽ എന്നിവയും അലോയി വീലും ഉൾപ്പെടെ മുൻ മോഡലിന്റെ അതേ രൂപമാണ് എക്സ്റ്റീരിയറിന്. നൈറ്റ്ഷെയ്ഡ് ബ്ലൂ, ഒറിക്സ് വൈറ്റ്, ഡോൾഫിൻ ഗ്രേ, ഡീപ്പ് ബ്ലാക്ക്, റിഫ്ളെക്സ് സിൽവർ എന്നിവ നിറങ്ങളിലാണ് വാഹനം ലഭിക്കുക.
മാട്രിക്സ് എൽഇഡി ഹെഡ്ലാമ്പ്, 10 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹീറ്റഡ് മുൻനിര സീറ്റുകൾ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ സംവിധാനം, പവേഡ് ടെയ്ൽഗേറ്റ്, പനോരമിക് സൺറൂഫ് എന്നിവയായിരുന്നു മുൻ മോഡലിലെ ഹൈലൈറ്റ്. ഈ ഫീച്ചറുകൾ പുതിയ പതിപ്പിലും ഒരുക്കിയിട്ടുണ്ട്.
സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നൽകിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. റിയർ സീറ്റ്ബെൽറ്റ് റിമൈൻഡർ, ആറ് എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം, ആന്റി സ്ലിപ്പ് റെഗുലേഷൻ, എൻജിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ആക്ടീവ് ടി.പി.എം.എസ്, ത്രീ പോയന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫ്ക്സ്, ്രൈഡവർ അലേർട്ട്് സിസ്റ്റങ്ങൾ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുമായാണ് ടിഗ്വാൻ വിപണിയിൽ എത്തുന്നത്.2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തുനൽകുന്നത്. ഇത് 190 പി.എസ്. പവറും 320 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.