Sections

ആഗോള കോഫി ശൃംഖലയായ സ്റ്റാര്‍ബക്സിന്റെ പുതിയ സിഇഒ ഇന്ത്യന്‍ വംശജന്‍

Friday, Sep 02, 2022
Reported By admin
ceo

ആ പോസ്റ്റില്‍ നിന്ന് അദ്ദേഹം വിടവാങ്ങുന്നതായി അദ്ദേഹം നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

 

ആഗോള കോഫി ശൃംഖലയായ സ്റ്റാര്‍ബക്സിന്റെ പുതിയ സിഇഒ ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍ വംശജനായ ലക്ഷ്മണ്‍ നരസിംഹനെ അടുത്ത  ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആയി നിയമിച്ചു. നിലവില്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ കമ്പനിയായ റെക്കിറ്റിന്റെ തലവനായ നരസിംഹന്‍ ഒക്ടോബറില്‍ സ്റ്റാര്‍ബക്സിലേക്ക് എത്തും. എന്നാല്‍ ഏപ്രിലില്‍ ആയിരിക്കും സ്റ്റാര്‍ബക്‌സിന്റെ ഇടക്കാല സിഇഒ ആയ ഹൊവാര്‍ഡ് ഷള്‍ട്ട്സില്‍ നിന്ന് ചുമതലയേല്‍ക്കുക

ലക്ഷ്മണ്‍ നരസിംഹന്‍ ഏപ്രിലില്‍ ചുമതലയേല്‍ക്കുന്നത് വരെ, ഇടക്കാല സിഇഒ ആയ ഹോവാര്‍ഡ് ഷുള്‍ട്‌സ് കമ്പനിയെ നയിക്കും. കെവിന്‍ ജോണ്‍സണ്‍ വിരമിച്ചതിന് ശേഷം ഏപ്രിലില്‍ മൂന്നാം തവണയും കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തതാണ് ഹോവാര്‍ഡ് ഷുള്‍ട്‌സ്. ഡ്യൂറെക്സ് കോണ്ടം, എന്‍ഫാമില്‍ ബേബി ഫോര്‍മുല, മ്യൂസിനെക്സ് കോള്‍ഡ് സിറപ്പ് എന്നിവ നിര്‍മ്മിക്കുന്ന റെക്കിറ്റിന്റെ സിഇഒ ആയിരുന്നു നരസിംഹന്‍. ആ പോസ്റ്റില്‍ നിന്ന് അദ്ദേഹം വിടവാങ്ങുന്നതായി അദ്ദേഹം നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ലക്ഷ്മണ്‍ നരസിംഹന്‍, പൂണെ യൂണിവേഴ്‌സിറ്റിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ചു, തുടര്‍ന്ന്, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ലോഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജര്‍മ്മന്‍, ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് ധനകാര്യത്തില്‍ എംബിഎയും നേടി.

ലക്ഷ്മണ്‍ നരസിംഹന്  മുന്‍പ്  പ്രമുഖ യുഎസ് കോര്‍പ്പറേറ്റ് കമ്പനികളുടെ സിഇഒ ആയ ഇന്ത്യന്‍ വംശജരാണ് മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ആല്‍ഫബെറ്റിലെ സുന്ദര്‍ പിച്ചൈ, അഡോബിലെ ശന്തനു നാരായണ്‍, ഡിലോയിറ്റിലെ പുനിത് റെന്‍ജെന്‍, ഫെഡെക്സിന്റെ രാജ് സുബ്രഹ്മണ്യം എന്നിവര്‍. പെപ്സികോയുടെ ഇന്ദ്ര നൂയിയും മാസ്റ്റര്‍കാര്‍ഡിന്റെ അജയ് ബംഗയും ഇതില്‍ ഉള്‍പ്പെടുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.