ഈ ലോകത്ത് ഒന്നും വെറുതെ കിട്ടുകയില്ല. വെറുതെ കിട്ടുന്നതൊന്നും നിലനിൽക്കുകയുമില്ല. ഏതു കാര്യത്തിനും എന്താണോ കിട്ടേണ്ടത് അതിനനുസരിച്ചുള്ള കഴിവുകൾ നിങ്ങൾക്ക് ഉണ്ടാകണം. ആ കഴിവുകൾ നിങ്ങൾക്കില്ലെങ്കിൽ വെറുതെ കിട്ടിയാലും അത് വേസ്റ്റായി പോകും. ഉദാഹരണമായി നിരവധി ആളുകൾ ലോട്ടറി ടിക്കറ്റ് അടിച്ചു കോടീശ്വരന്മാരായി മാറാറുണ്ട്. എന്നാൽ നിങ്ങൾക്ക് മണി മാനേജ്മെന്റ് എന്ന കഴിവില്ലെങ്കിൽ എത്ര കിട്ടിയാലും അതെല്ലാം നഷ്ടപ്പെട്ട് പോകും. നിങ്ങൾക്ക് എന്ത് വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു വേണ്ടിയിട്ടുള്ള സ്കില്ലുകൾ നിങ്ങൾ ഉണ്ടാക്കുക. അങ്ങനെ സ്കില്ലുകൾ ഉണ്ടാക്കുന്നവർക്ക് മാത്രമാണ് വിജയിക്കാൻ സാധിക്കുക. നിങ്ങൾക്ക് എങ്ങനെ സ്കിലുകൾ ഉണ്ടാക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- അർഹതയില്ലാത്ത ഒന്നും തന്നെ നിങ്ങളിൽ നിലനിൽക്കില്ല. ഉദാഹരണമായിട്ട് വ്യായാമം ചെയ്യാത്ത ഒരാളെ സംബന്ധിച്ച് അയാളുടെ ആരോഗ്യം സുസ്ഥിരമായിരിക്കില്ല. നിങ്ങളുടെ ആരോഗ്യം നല്ലതാകണമെങ്കിൽ നിങ്ങൾ അത് അനുസരിച്ച് ജീവിക്കാൻ തയ്യാറാകുന്ന ഒരാൾ ആയിരിക്കണം.
- നിങ്ങൾ വിദ്യാസമ്പന്നൻ ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള അർഹത നിങ്ങൾ നേടണം. പഠനത്തിനു വേണ്ടി സമയം ചിലവഴിക്കാതെ നടക്കുന്ന ഒരാൾക്ക് മികച്ച വിദ്യാർത്ഥിയാകാൻ സാധിക്കില്ല. അഥവാ എന്തെങ്കിലും ഒരു എളുപ്പ മാർഗ്ഗത്തിൽ കൂടി അത് നേടുകയാണെങ്കിൽ ഒരുനാൾ ആ കാര്യം ലോകം അറിയുക തന്നെ ചെയ്യും. ഒന്നും എളുപ്പ മാർഗത്തിൽ നേടാൻ ശ്രമിക്കരുത് നിങ്ങളുടെ അർഹതയ്ക്ക് അനുസരിച്ച് നേടുക.
- നല്ലൊരു കുടുംബസ്ഥൻ ആവണമെങ്കിൽ അതിന് അർഹത ഉണ്ടാകണം. കുടുംബത്തിനെ നോക്കുക, കുടുംബത്തിലെ ആവശ്യങ്ങൾ അറിഞ്ഞു ചെയ്യുക, അവർക്ക് താങ്ങും തണലുമായി നിൽക്കുക. അങ്ങനെ അർഹതയുള്ള ഒരാൾക്ക് മാത്രമേ കുടുംബസ്ഥനായി ഇരിക്കുവാൻ സാധിക്കുകയുള്ളൂ.
- നിങ്ങൾ നല്ലൊരു രക്ഷകർത്താവ് ആകണമെങ്കിൽ നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുവാൻ നിങ്ങൾ തയ്യാറാകണം. കുട്ടികൾക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും രക്ഷകർത്താവ് എന്ന നിലയിൽ നിന്ന് ചെയ്തു കൊടുക്കുക.
- നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ഉയർന്ന നിലവാരം പുലർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള അർഹത നിങ്ങൾക്ക് ഉണ്ടാകണം. ജോലിയിൽ പ്രമോഷൻ നേടണമെങ്കിൽ സാലറി ഇന്ഗ്രിമെന്റ് ഉണ്ടാകണമെങ്കിലും അതിന് അർഹതയുള്ള ഒരാൾക്ക് മാത്രമേ കിട്ടുകയുള്ളൂ. അർഹത ഉണ്ടാകുന്നതിനു വേണ്ടി ജോലിയിലുള്ള സ്കില്ലുകൾ വർധിപ്പിച്ചു കൊണ്ടിരിക്കുക.
- അവസരങ്ങൾ നിലനിർത്തണമെങ്കിൽ അർഹതയുണ്ടാകണം. പലപ്പോഴും പല അവസരങ്ങളിലും നിങ്ങൾക്ക് സ്ഥാനമാനങ്ങളും സമ്പത്തോ അല്ലെങ്കിൽ മറ്റു പല കാര്യങ്ങളും കിട്ടണം, പക്ഷേ ആ ഉത്തരവാദിത്വമേറ്റെടുക്കാനുള്ള മടി കാരണം അത് ഏറ്റെടുക്കാറില്ല. അത്മവിശ്വാസ കുറവാണ് ഇതിന് കാരണം. നിങ്ങളുടെ കഴിവുകൾ എന്താണെന്ന് മനസ്സിലാക്കി നിങ്ങൾ അതിന് അർഹനാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കും.
- പരാതിയും, പരിഭവവും, ആശങ്കകളും, പരദൂഷണവും പരമാവധി ഒഴിവാക്കുക. ഏതൊരു കാര്യത്തിലും നിങ്ങൾ ഫോക്കസ് ചെയ്യേണ്ടത് നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനാണ്. നിങ്ങളുടെ കഴിവിനനുസരിച്ച് ഇന്നല്ലെങ്കിൽ നാളെ അവസരങ്ങൾ നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിതത്തിൽ എല്ലാ മേഖലയിലും നല്ല പ്രതിഫലം ലഭിക്കുവാനായി നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെ?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.