Sections

സെയിൽസ് ഇംപ്രൂവ്മെന്റിനായി കസ്റ്റമർ ഫീഡ്ബാക്ക് ഡോക്യുമെന്റേഷൻ ചെയ്യേണ്ടതിന്റെ ആവശ്യകത

Sunday, Oct 01, 2023
Reported By Soumya
Customer Feedback

സെയിൽസമാന് സെയിൽസിൽ വളരെ ഗുണം ചെയ്യുന്ന കാര്യമാണ് കസ്റ്റമർ ഫീഡ്ബാക്ക്. കസ്റ്റമറുടെ മികച്ച ഫീഡ്ബാക്ക് നിങ്ങൾ സ്വീകരിച്ചുവച്ചാൽ അതുകൊണ്ട് നിങ്ങളുടെ സെയിൽസിനെ വർധിപ്പിക്കാൻ സാധിക്കും. പലപ്പോഴും കസ്റ്റമേഴ്സ് പ്രോഡക്റ്റ് വാങ്ങിയിട്ട് നല്ല അഭിപ്രായം പറയുമെങ്കിലും ഡോക്യുമെന്റേഷൻ ചെയ്യാൻ വേണ്ടി തയ്യാറാവില്ല. എന്നാൽ അങ്ങനെ ഡോക്യുമെന്റേഷൻ ചെയ്യാനുള്ള ശ്രമം എപ്പോഴും ഉണ്ടാകണം. അതിനുവേണ്ടിയിട്ടുള്ള ചില കാര്യങ്ങളാണ് ഇന്ന് സൂചിപ്പിക്കുന്നത്.

  • ഒരാൾ മറ്റുള്ളവർ ഒരു സാധനം വാങ്ങിയതിനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറയുമ്പോൾ മറ്റൊരു പ്രോസ്പെക്റ്റിന് അത് വാങ്ങുവാനുള്ള താൽപര്യം തീർച്ചയായും കൂടും.
  • മറ്റുള്ളവർക്ക് നല്ലതാണെന്ന് തോന്നുന്ന ഒരു പ്രോഡക്റ്റ് തനിക്കും നല്ലതായിരിക്കുമെന്ന് കസ്റ്റമർ കരുതും.
  • ഒരു പ്രോഡക്റ്റിനെക്കുറിച്ച് നല്ലത് പറയുമ്പോൾ തീർച്ചയായും അതിന് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടാകും എന്ന് കസ്റ്റമർ കരുതും.
  • കസ്റ്റമർ ഒരു ഫീഡ്ബാക്ക് പറയുന്ന സമയത്ത് അത് നിങ്ങൾ കഴിയുന്നതും അവരുടെ വോയിസ് ആയിട്ടോ വീഡിയോ ആയിട്ടോ എടുക്കാൻ വേണ്ടി ശ്രമിക്കണം.
  • വീഡിയോ എടുക്കുമ്പോൾ അത് സ്വാഭാവികമായി പറയുന്ന ഫീഡ്ബാകായി തോന്നണം അല്ലാതെ ഒരു കൃത്രിമ വീഡിയോ ആയി തോന്നരുത്.
  • ഒരിക്കലും കള്ളം പറഞ്ഞുകൊണ്ട് ഒരു ഫീഡ്ബാക്ക് ഉണ്ടാക്കരുത്. അത് അബദ്ധങ്ങളിലേക്ക് കൊണ്ട് എത്തിച്ചേക്കാം.
  • ഫീഡ്ബാക്ക് വീഡിയോ അല്ലെങ്കിൽ വോയിസുകൾ ഒക്കെ ശേഖരിക്കുമ്പോൾ കസ്റ്റമറിന് അത് നൽകാൻ സമ്മതമാണോ എന്ന കാര്യം കൂടി തിരക്കണം. കസ്റ്റമർ അറിയാതെ അവരുടെ ഫീഡ്ബാക്ക് ഒരിക്കലും എടുക്കരുത്.
  • ഫീഡ്ബാക്ക് എടുക്കുന്ന സമയത്ത് കസ്റ്റമർ പരിപൂർണ്ണമായും സംതൃപ്തരാണോ എന്ന കാര്യം തിരക്കണം. ആ കസ്റ്റമറോഡ് ചിലപ്പോൾ മറ്റുള്ളവർ തിരക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് വളരെ വ്യക്തമായി ഒരു ഫീഡ്ബാക്ക് വേണം തയ്യാറാക്കാൻ.
  • ഇങ്ങനെ കിട്ടുന്ന ഫീഡ്ബാക്കുകൾ വളരെ സമർത്ഥമായി നിങ്ങളുടെ സെയിൽസിൽ ഉപയോഗിക്കാവുന്നതാണ്. ഫീഡ്ബാക്കുകൾ എപ്പോഴും ഒരു ഡോക്യുമെന്റ് ആയി തന്നെ സൂക്ഷിക്കാൻ ശ്രമിക്കണം. ഇവ കൈമോശം വരാതെ സൂക്ഷിക്കുന്നത് നിങ്ങളെ സെയിൽസിൽ വളരെയധികം സഹായിക്കും.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.