ദുരഭിമാനം ഒരു സെയിൽസ്മാനെ പിന്നോട്ട് അടിക്കും. ജീവിതത്തിൽ ഒഴിവാക്കേണ്ട ഒന്നാണ് ദുരഭിമാനം എന്ന വികാരം. താൻ വളരെ നല്ല കഴിവുകളുള്ള ഒരാളാണെന്നും തന്നെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും ആദരവ് തന്റെ അടുത്തേക്ക് എത്തണമെന്ന് ഉള്ള ചിന്താഗതി വച്ച് പുലർത്തുന്നതിനെയാണ് ദുരഭിമാനം എന്നു പറയുന്നത്. ദുരഭിമാന ചിന്തയുള്ളവർ വ്യത്യസ്തമായ ലോകത്ത് ജീവിക്കുന്നവരാണ്. എനിക്ക് മറ്റുള്ളവർ അറിഞ്ഞു സെയിൽസ് നൽകണമെന്നും ചോദിച്ച ഉടൻ തന്നെ ആ കസ്റ്റ്മർ സെയിൽസ് ക്ലോസ് ചെയ്തില്ലെങ്കിൽ കസ്റ്റമറോട് ദേഷ്യപ്പെടുയും മനസ്സുകൊണ്ട് ശപിക്കുക ഇങ്ങനെയൊക്കെ ചെയ്യുന്ന സെയിൽസ്മാൻമാർ ഉണ്ട്. ഇനി പറയുന്ന കാര്യങ്ങൾ മനസിലാക്കി സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ ദുരഭിമാന ചിന്ത ഒഴിവാക്കുക.
- ഓരോ വ്യക്തികളും വ്യത്യസ്തരാണ്. നിങ്ങളുടെ ചിന്താഗതികളുമായി ഒന്നിച്ചു പോകുന്നവരല്ല മറ്റുള്ളവർ.
- നിങ്ങൾക്ക് സെയിൽസ് ക്ലോസ് ചെയ്യണമെന്നുണ്ടെങ്കിൽ കസ്റ്റമർക്ക് അതിനുള്ള കഴിവും സാമ്പത്തികവും എല്ലാം ഒത്തുചേർന്ന് വന്നാൽ മാത്രമേ നടക്കുകയുള്ളൂ.
- ദുരഭിമാന ചിന്ത വ്യക്തിത്വത്തെ നശിപ്പിക്കുന്നതാണ്. സ്വന്തം കഴിവിന്റെ യാഥാർത്ഥ്യരൂപം മനസ്സിലാക്കാത്ത ഒരു പാഴ് മരം ആയിരിക്കും ദുരഭിമാനം ഉള്ള ആളുകൾ.
- ശരിക്കും ദുരഭിമാനം എന്ന് പറയുന്നത് ഇല്ലാത്ത കഴിവ് തനിക്ക് ഉണ്ടെന്ന് ചിന്തിക്കുന്നതാണ്.
- സെയിൽസ് എന്ന് പറയുന്നത് മറ്റുള്ളവർക്ക് സമ്പത്ത്, സമാധാനം, ആരോഗ്യം, സന്തോഷം ഈ പറയുന്നതിൽ പലതും കൊടുക്കുന്ന ഒരു പ്രോസസ് കൂടിയാണ്. അതിൽ ദുരഭിമാന ചിന്ത ഒഴിവാക്കിക്കൊണ്ട് ആത്മാർത്ഥമായി ചെയ്യാൻ ശ്രമിക്കുക. ഒരു സേവനമനോഭാവത്തോടുകൂടി ചെയ്യുന്നവരാണ് സെയിൽസിൽ വിജയിക്കുന്നത്.
- സെയിൽസ് ജോലി ചെയ്യുന്ന ചിലർ ദുരഭിമാനത്തോടെയാണ് ചെയ്യുന്നത്. താൻ സെയിൽസ്മാനാണെന്ന് പറയുവാൻ മടിക്കുന്ന ചിലരുമുണ്ട്. കാരണം മറ്റുള്ളവർ താനൊരു കുറഞ്ഞ ആളാണോയെന്ന് ചിന്തിക്കുമെന്ന ഭയം അവർക്കുണ്ട്.
- ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന ഒരു ജോലിയാണ് സെയിൽസ്. അതുകൊണ്ട് സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നത് ഒരു ദുരഭിമാനമായി കാണേണ്ട കാര്യമില്ല.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ് രംഗത്തെ ടാർഗറ്റിന്റെ സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.