ഒരു ബിസിനസുകാരൻ നല്ല ഒരു നേതാവായിരിക്കണം. എങ്കിൽ മാത്രമേ ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. വലിയ സ്ഥാപനങ്ങളെ നയിക്കുവാനുള്ള കഴിവുണ്ടെങ്കിൽ മാത്രമേ ഉന്നത വിജയങ്ങളിൽ എത്തുവാൻ സാധിക്കുകയുള്ളൂ. ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് മറ്റുള്ളവരുടെ പിന്തുണയും, സഹായവും ആവശ്യമാണ്. അതുപോലെതന്നെ മറ്റുള്ളവരുടെ പിന്തുണയും, സഹകരണവും നേടുന്നതിന് നേതൃത്വപരമായ കഴിവും ആവശ്യമാണ്. വിജയവും മറ്റുള്ളവരെ നയിക്കുവാനുള്ള കഴിവും അഥായത് അവരെ നയിച്ചില്ലെങ്കിൽ അവർ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളും ചെയ്യാൻ പ്രേരിതരാക്കും. അതുകൊണ്ട് തന്നെ ഒരുമിച്ച് കൈകോർത്ത് പോകുവാനുള്ള കഴിവുള്ള ആളായിട്ട് ബിസിനസുകാരൻ ഉയരണം. അതിലേക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
- ഒരു ബിസിനസ് തുടങ്ങുമ്പോഴും സ്റ്റാഫിനെ നിയമിക്കുമ്പോൾ കസ്റ്റമറുമായി സംസാരിക്കുന്ന സമയത്ത് ഒക്കെ എപ്പോഴും മറ്റൊരു വ്യക്തിയുടെ സ്ഥാനത്തുനിന്ന് ചിന്തിക്കുവാനുള്ള കഴിവുണ്ടായിരിക്കണം. ഇത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഉദാഹരണമായി ഒരു ഉൽപന്നം വിൽക്കുന്ന സമയത്ത് ഇത് മറ്റുള്ളവർ വാങ്ങാൻ സാധ്യതയുണ്ടോയെന്ന് ചിന്തിക്കണം. ഒരു സ്റ്റാഫിനെ നിയമിക്കുന്ന സമയത്ത് സ്റ്റാഫിന്റെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കുക. ഞാനാണ് ഈ സ്റ്റാഫിന്റെ സ്ഥാനത്ത് എങ്കിൽ ആ കസ്റ്റമറിനോട് എങ്ങനെയാകും പ്രതികരിക്കുക എന്താകും പറയുക എന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കുക. നിങ്ങൾ സ്വാധീനിക്കാൻ താല്പര്യപ്പെടുന്ന ആളുകളുടെ താൽപര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ഏറ്റവും മികച്ച ഒരു കാര്യമാണ്. ആ താല്പര്യത്തിനനുസരിച്ച് നിങ്ങൾ പ്രതികരിക്കുകയാണെങ്കിൽ തീർച്ചയായും അയാൾ നിങ്ങൾ പറയുന്നത് കേൾക്കാൻ തയ്യാറാകും. നിങ്ങൾക്ക് അയാളുടെ നേതാവായി ഇരിക്കാനുള്ള അർഹത അതിലൂടെ നേടുകയും ചെയ്യും. നിങ്ങൾ മറ്റൊരു വ്യക്തി ആയിരുന്നു എങ്കിൽ എങ്ങനെ പ്രവർത്തിക്കുമായിരുന്നു എന്ന് ചിന്തിച്ച് ചെയ്യുമ്പോൾ നിങ്ങളുടെ സ്ഥാനം ഉയരുകയും നിങ്ങൾക്ക് നേതാവിന്റെ പ്രാധാന്യം ലഭിക്കുകയും ചെയ്യും.
- കസ്റ്റമറുമായിട്ടോ സ്റ്റാഫുമായിട്ടോ ഇടപഴുകുന്ന സമയത്ത്, മനുഷ്യത്വപരമായി കണ്ടുകൊണ്ട് ഇടപെടാൻ ശ്രമിക്കുക. ഏകാധിപത്യ സ്വഭാവത്തോടുകൂടി ഇടപെടുകയാണെങ്കിൽ അത് കൂടുതൽ കാലം നിലനിൽക്കാൻ സാധ്യതയില്ല. കുറച്ചുകാലം നിങ്ങളിൽ വിശ്വസ്തത പുലർത്തുന്നത് പോലെ അവർ അഭിനയിക്കുക ഒക്കെ ചെയ്തേക്കാം. എന്നാൽ കുറച്ചു കഴിയുമ്പോൾ അസ്വസ്ഥത സ്വാഭാവികമായി ഉണ്ടാവുകയും, അതിന്റെ ഫലമായി നിങ്ങളുടെ ബിസിനസിനെയോ നിങ്ങളെത്തന്നെ തകർക്കാൻ വേണ്ടിയിട്ട് ബോധപൂർവ്വമായ പ്രവർത്തനം നിങ്ങളുടെ സ്റ്റാഫിന്റെ ഭാഗത്ത് നിന്നോ കസ്റ്റമറിന്റെ ഭാഗത്ത് നിന്നോ ഉണ്ടാകാം. അതുകൊണ്ട് തന്നെ ആളുകളുമായി ഇടപെടുന്ന സമയത്ത് മനുഷ്യത്വപരമായി ഇടപെടുക. ചിലർ കസ്റ്റമറിനോട് സ്നേഹത്തോടെ ഇടപെടുമെങ്കിലും സ്റ്റാഫുകളോട് വളരെമോശമായിട്ടായിരിക്കും പെരുമാറുന്നത്.
- നിങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന ഏതൊരു വ്യക്തിയുടെയും സംരക്ഷണം നിങ്ങളുടെ ചുമതല കൂടിയാണ്. യോഗ്യതയില്ലാത്ത ഒരു വ്യക്തിയെ സ്റ്റാഫ് ആക്കരുത് അഥവാ അയാൾക്ക് ജോലി കൊടുക്കുകയാണെങ്കിൽ, അയാളെ സംരക്ഷിക്കുകയും, ജോലി ചെയ്യുന്നതിന് വേണ്ടി പകരം ഒരു സംവിധാനം ഉണ്ടാക്കി കൊടുക്കുകയോ, അല്ലെങ്കിൽ മാന്യമായ രീതിയിൽ പറഞ്ഞു വിടുകയോ ചെയ്യുക. ഇത് കാണുമ്പോൾ മറ്റ് സ്റ്റാഫുകളും വളരെ താല്പര്യത്തോടെ കൂടി നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാകും.
- നിങ്ങളുടെ സ്റ്റാഫ് വളരെ മോശമായിട്ടാണ് ചെയ്യുന്നത് നിങ്ങൾ പ്രതീക്ഷിച്ച ഒരു റിസൾട്ട് അവരിൽ നിന്ന് ലഭിക്കുന്നില്ല എങ്കിൽ അവരോട് ആ കാര്യം സ്വകാര്യമായി സംസാരിക്കാൻ ശ്രമിക്കുക. അതുപോലെ സ്റ്റാഫുകൾ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുക. അവർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയും അതെങ്ങനെ ചെയ്യണമെന്ന് സമാധാനത്തോടുകൂടിയും സ്നേഹത്തോടുകൂടിയും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഈ തരത്തിലായിരിക്കണം വീഴ്ചകൾ ചെയ്യുന്ന സ്റ്റാഫുകളോട് സംസാരിക്കേണ്ടത്. അല്ലാതെ അവരോട് തട്ടിക്കയറി ദേഷ്യപ്പെട്ട് ചെയ്യുന്ന രീതി ഒരിക്കലും നല്ലതല്ല. ഇത് മികച്ച ഒരു ബിസിനസുകാരന് യോജിച്ചതല്ല. എല്ലാവരും അംഗീകാരം ആഗ്രഹിക്കുന്നവരും സ്വാഭിമാനമുള്ളവരും ആണ്.
- എപ്പോഴും പുരോഗതിയെ കുറിച്ച് ചിന്തിക്കുക. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പുരോഗതി കൊണ്ടുവരാൻ ശ്രമിക്കുക. നിങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ വേണ്ടി ശ്രമിക്കുക, കാര്യക്ഷമത വർധിപ്പിക്കാൻ വേണ്ടി ശ്രമിക്കുക, പുതിയ ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക, മെച്ചപ്പെട്ട രീതിയിൽ സംസാരിക്കാൻ വേണ്ടി ശ്രമിക്കുക, ആൾക്കാരുമായി ഇടപെടുന്ന സമയത്ത് എന്തൊക്കെ പുതുമകൾ കൊണ്ടുവരാൻ കഴിയുമെന്ന് ശ്രദ്ധിക്കുക ഇങ്ങനെ പുരോഗതിയിൽ ശ്രദ്ധിക്കുകയും മുന്നോട്ട് കൊണ്ടുവരാൻ കഴിയുന്ന പ്രവർത്തികൾ ചെയ്യുന്നവരുമായിരിക്കണം നല്ല നേതാക്കൾ.
- ഒരാൾക്കും പഠിപ്പിക്കുന്നത് ഇഷ്ടമല്ല പക്ഷേ അവർക്ക് പ്രചോദനം നൽകുന്ന ആളുകളെ അവർക്ക് ഇഷ്ടമാണ്. അങ്ങനെ പുരോഗതിയിലേക്ക് പ്രചോദനം നൽകുന്ന ഒരാളായി നിങ്ങൾ മാറുക.
- ഏറ്റവും അവസാനമായി ചെയ്യേണ്ടത് ഇതിനുവേണ്ടി തയ്യാറെടുക്കുക എന്നതാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ നല്ലപോലെ മനസ്സിലാക്കി അതിനു വേണ്ടി തയ്യാറെടുക്കുക. ഇതിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്ന് വ്യക്തമായ പ്ലാനിങ് നടത്തുക. എല്ലാ ബിസിനസ്സുകാരും വളരെ തിരക്കുള്ളവരായാണ് കാണുന്നത്. എന്നാൽ വിജയിച്ച ബിസിനസുകാർ നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി ശക്തമായി തയ്യാറെടുക്കുന്നവരാണ്. നിശബ്ദതയിൽ ഇരുന്നുകൊണ്ട് ഇതെങ്ങനെ പ്ലാൻ ചെയ്യാം എന്ന് തയ്യാറെടുക്കുന്നവരാണ്. ഇങ്ങനെ പ്ലാൻ ചെയ്യുമ്പോൾ എനിക്ക് എങ്ങനെ മികച്ചത് ചെയ്യാൻ കഴിയും അടുത്ത നീക്കം എന്തായിരിക്കണം അങ്ങനെ ചിന്തിക്കുന്ന ഒരു ആലോചന സമയം എല്ലായിപ്പോഴും ഉണ്ടാകണം. എല്ലാദിവസവും നിയന്ത്രിത ഏകാഗ്രതയിൽ ഏകാഗ്രമായി ഇരുന്നുകൊണ്ട് ചിന്തിക്കുക. പ്ലാൻ നടത്തുക ഇത്രയും കാര്യങ്ങൾ ഒരു ബിസിനസുകാരൻ ജീവിതത്തിൽ അനുവർത്തിച്ച് അവൻ മികച്ച നേതാവായി മാറുകയും അതോടൊപ്പം നിങ്ങളുടെ ബിസിനസിനെ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ കഴിയും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
നിങ്ങളുടെ ശ്രദ്ധ ബിസിനസിൽ കേന്ദ്രീകരിക്കുന്നതിലൂടെ ബിനിസിൽ എങ്ങനെ വിജയം നേടാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.