Sections

കേരളത്തിലേക്ക് 11000 കോടി; മീറ്റ് ദി ഇൻവസ്റ്റർ പദ്ധതി ചരിത്രത്തിൽ ഇടംപിടിക്കും

Sunday, Mar 19, 2023
Reported By admin
finance

മറ്റ് കടമ്പകൾ പെട്ടെന്ന് മറികടക്കാനും നിക്ഷേപപദ്ധതി വളരെപ്പെട്ടെന്ന് യാഥാർത്ഥ്യമാക്കാനും സാധിക്കുന്നു


ഒന്നര വർഷം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത വ്യവസായ വകുപ്പിന്റെ പ്രത്യേക പദ്ധതിയായി മീറ്റ് ദി ഇൻവെസ്റ്റർ. Meet-the-investor programme ഇനി ചരിത്രത്തിൽ ഇടംപിടിക്കുമെന്നു വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 100 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപപദ്ധതിയുമായി സംസ്ഥാനത്തേക്ക് വരുന്ന വ്യവസായികൾക്ക് വേണ്ടിയാണ് മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിക്ക് തുടക്കമിട്ടത്.

വ്യവസായ മന്ത്രിയും ഉദ്യോഗസ്ഥരും വ്യവസായികൾക്കൊപ്പം പങ്കെടുത്ത് ചർച്ച നടത്തി അതിവേഗത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്ന മീറ്റ് ദി ഇൻവസ്റ്ററിലൂടെ ബിൽടെക്, ആസ്കോ ഗ്ലോബൽ, അറ്റാച്ചി, ഹറ്റാച്ചി, ട്രൈസ്റ്റാർ, വെൻഷ്വർ, സിന്തൈർ, സ്വരബേബി, നെസ്റ്റോ, അഗാപ്പെ തുടങ്ങിയ 29 കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് തയ്യാറായി.

ഇതിൽ 200 കോടി രൂപയുടെ നിക്ഷേപമുള്ള ആസ്കോ ഗ്ലോബലിന്റെ ക്രേസ് ബിസ്കറ്റ്സ്, 1500 കോടി രൂപയുടെ നിക്ഷേപമുള്ള എംപ്ലോയർ സർവീസ് മേഖലയിലെ പ്രമുഖ യു എസ് കമ്പനി വെൻഷ്വർ എന്നിവർ പ്രവർത്തനമാരംഭിച്ചു. അറ്റാച്ചി, ബിൽടെക്ക്, അഗാപ്പേ, സീഷോർ, നെസ്റ്റോ എന്നീ കമ്പനികൾ ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും.

''മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയിലൂടെ വരുന്ന പദ്ധതികളുടെ തുടർനടപടികൾ സുഗമമാക്കുന്നതിനും അവർക്ക് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നതിനുമായി പ്രത്യേകമായി ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്താറുണ്ട്. ഇതിലൂടെ മറ്റ് കടമ്പകൾ പെട്ടെന്ന് മറികടക്കാനും നിക്ഷേപപദ്ധതി വളരെപ്പെട്ടെന്ന് യാഥാർത്ഥ്യമാക്കാനും സാധിക്കുന്നു. കേരളത്തിന്റെ വ്യവസായമുന്നേറ്റത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ പദ്ധതിയായി മീറ്റ് ദി ഇൻവസ്റ്റർ ചരിത്രത്തിൽ ഇടംപിടിക്കും'' വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.