- Trending Now:
ജീവിതത്തില്‍ നമ്മുടെ ഇഷ്ടങ്ങള്‍ക്ക് യോജിച്ച ആളെ ലഭിക്കുകയെന്നത് എളുപ്പമല്ല. എന്നാല്‍ ആല്‍വിനും നിവേദ്യയും അക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്.
ഏതൊരു കാര്യത്തിലും കിടിലന്‍ പങ്കാളിയെ കിട്ടിയാല്‍ നന്നാകുമല്ലേ? എന്നാല്‍ അത് ജീവിതത്തില്‍ ആണെങ്കില്‍ ഒന്നുകൂടി പൊളിക്കില്ലേ? ഒരേ താല്‍പര്യങ്ങളുമായി മുന്നോട്ട് പോകുന്ന ഒരു കിക്കിടിലം യൂട്യൂബേര്‍സിനെ നമുക്ക് പരിചയപ്പെടാം...യൂട്യൂബില്‍ Life change വീഡിയോകള്‍ ചെയ്ത് പ്രേക്ഷകരെ രസിപ്പിക്കുന്ന വയനാട് സ്വദേശിയായ ആല്‍വിന്‍ മാത്യുവും കൊടുങ്ങല്ലൂര്‍ സ്വദേശിയായ നിവേദ്യ വേണുഗോപാലും. വണ്ടി പ്രാന്തന്മാരായ ഇവര്‍ വിവാഹത്തിന് ശേഷം ഒരുമിച്ച് യാത്ര ചെയ്ത് അവ യൂട്യൂബിലൂടെ പങ്കു വയ്ക്കുകയാണ്. പക്ഷെ അവരുടെ യാത്രയുടെ പ്രധാന കക്ഷി വേറൊരാളാണ്. സാക്ഷാല്‍ ktm duke 390. ഈ ജീവിത പങ്കാളികള്‍ ചുമ്മാ യാത്ര ചെയ്യുക മാത്രമല്ല. യാത്രയുമായും വണ്ടികളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ യൂട്യൂബ് സൃഹൃത്തുക്കളുമായി പങ്കു വയ്ക്കുകയും ചെയ്യുന്നു. madmax യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്ന ആല്‍വിനും നിവേദ്യയുമായി The local economy Sub editor അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
സ്വന്തം സാരഥി ktm Duke 390
യൂട്യൂബ് ചാനലില്‍ ആല്‍വിനും നിവേദ്യയും വീഡിയോ ചെയ്ത് തുടങ്ങിയപ്പോള്‍ ഡ്യൂക്ക് തന്നെയായിരുന്നു ഇവരുടെ സാരഥി. എന്നാല്‍ അത് Duke 200 ആയിരുന്നു. പിന്നീട് രണ്ടുപേരുടെയും യാത്രകളിലും പരിചയത്തിലും വന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് വണ്ടികള്‍ അപ്‌ഗ്രേഡ് ചെയ്താണ് ഇപ്പോഴുള്ള ktm duke 390 യില്‍ എത്തി നില്‍ക്കുന്നത്.
വലിയ ആഗ്രഹത്തോടെയുള്ള തുടക്കം
യാത്രകളോട് അതിയായ ഇഷ്ടമുണ്ടായിരുന്ന ആല്‍വിന്‍ പാഷന്റെ പുറത്താണ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. എന്നാല്‍ പതിയെ വലിയ രീതിയില്‍ വളര്‍ത്തി കൊണ്ടു വരണമെന്ന ആഗ്രഹമുണ്ടായിരുന്നു. തുടക്കത്തില്‍ സബ്‌സ്‌ക്രൈബേര്‍സ് വളരെ കുറവായിരുന്നെങ്കിലും വളരണം എന്ന ആഗ്രഹം മനസില്‍ വച്ച് കൂടുതല്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചാനല്‍ ആക്ടീവ് ആയി വരുന്നത്. പിന്നീട് പെട്ടെന്ന് വളര്‍ച്ചയുണ്ടായി. 2013 ല്‍ ചാനല്‍ ആരംഭിച്ചിരുന്നുവെങ്കിലും രണ്ട് വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇവര്‍ക്ക് വരുമാനം ലഭിക്കാന്‍ തുടങ്ങിയത്.
വണ്ടിപ്രാന്തന്മാരായ ജീവിത പങ്കാളികള്‍
ജീവിതത്തില്‍ നമ്മുടെ ഇഷ്ടങ്ങള്‍ക്ക് യോജിച്ച ആളെ ലഭിക്കുകയെന്നത് എളുപ്പമല്ല. എന്നാല്‍ ആല്‍വിനും നിവേദ്യയും അക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. ടൂറിസത്തില്‍ ഡിഗ്രി ചെയ്ത ആല്‍വിനും ബിഡിഎസ് പഠിക്കുന്ന നിവേദ്യയും വിവാഹിതരാകുന്നത് ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതു മുതല്‍ തുടങ്ങിയ യാത്രയാണ് ഇവരുടേത്. രണ്ടുപേര്‍ക്കും യാത്രകള്‍ വളരെ ഇഷ്ടമായത് കൊണ്ട് തന്നെ എത്ര യാത്ര ചെയ്താലും മടുപ്പ് വരാറേ ഇല്ലെന്ന് ഇവര്‍ പറയുന്നു. ആല്‍വിനാണ് പ്രധാനമായും ktm എന്ന സാരഥി ഓടിക്കുന്നതെങ്കിലും നിവേദ്യയും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.
മടുപ്പിക്കാത്ത കണ്ടന്റുകള്‍
ഒരേ രീതിയിലുള്ള കണ്ടന്റുകളിലുള്ള വീഡിയോകള്‍ കണ്ടു കൊണ്ടിരുന്നാല്‍ ചിലര്‍ക്കൊക്കെ മടുപ്പ് വരും. എന്നാല്‍ Madmax എന്ന ഇവരുടെ യുട്യൂബ് ചാനലിലെ വീഡിയോ കണ്ടാല്‍ പലര്‍ക്കും മടുക്കില്ല. കാരണം ലൈഫ് ചേഞ്ച് വീഡിയോ ആയത് കൊണ്ട് തന്നെ എല്ലാ വിധ കണ്ടന്റുകളും ഉള്‍പ്പെടുത്തിയാണ് ഇവര്‍ വീഡിയോ ചെയ്യാറുള്ളത്. അതില്‍ യാത്ര, വാഹന വിവരങ്ങള്‍, സാഹസികത, പ്രാങ്ക് തുടങ്ങിയവ ഉള്‍പ്പെടുന്നു. മിക്കപ്പോഴും വീഡിയോയില്‍ വരുന്നത് ആല്‍വിനും നിവേദ്യയും ആണെങ്കിലും വല്ലപ്പോഴും ഫ്രണ്ട്‌സും വീഡിയോയില്‍ പ്രത്യക്ഷ്യപ്പെടാറുണ്ട്. വീഡിയോ ഷൂട്ടിംഗ് മുതല്‍ എഡിറ്റിംഗ് വരെ കൈകാര്യം ചെയ്യുന്നത് ആല്‍വിനാണ്.
Madmx നും runnig eagle നും പിന്നില്‍
യഥാര്‍ത്ഥത്തില്‍ Madmax എന്നത് ഒരു സിനിമാ പേരാണ്. എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടതു കൊണ്ട് ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്ക് ആ പേരും ഉപയോഗിച്ചിരുന്നു. അങ്ങനെയാണ് യുട്യൂബ് ചാനലിന് ഈ പേര് നല്‍കിയതെന്ന് ആല്‍വില്‍ പറയുന്നു. നിവേദ്യയ്ക്ക് സ്വന്തമായൊരു യുട്യൂബ് ചാനലുണ്ട്. running eagle എന്നാണ് അതിന്റെ പേര്. യുട്യൂബ് ചാനലിന് വ്യത്യസ്തമായൊരു പേരിടണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ആ പേരിലേക്ക് എത്തിയതെന്ന് നിവേദ്യ പറഞ്ഞു.
അവസാനിക്കാത്ത യാത്രകള്‍
ആല്‍വിനും നിവേദ്യയും തങ്ങളുടെ കെടിഎം കൊണ്ട് ദക്ഷിണേന്ത്യയിലെയും കേരളത്തിലെയും ഒട്ടുമിക്ക സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ബൈക്കില്‍ അല്ലാതെ ഇന്ത്യയിലെ പലവിധ സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. രണ്ടു തരത്തിലുള്ള യാത്രകളുടെ വീഡിയോകളും ഇവര്‍ ചാനലില്‍ പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്ത രീതിയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പ്രധാന അറിവുകള്‍ പകര്‍ന്നു നല്‍കിയാണ് ഇവരുടെ യാത്ര. ചാനലിലൂടെയും യാത്രകളിലൂടെയും നിരവധി സുഹൃത്തുക്കളെ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ സന്തോഷത്തോടെ പറയുന്നു.
നിലവില്‍ കോഴിക്കോട് താമസിക്കുന്ന ആല്‍വിനും നിവേദ്യയും സമയം കിട്ടുമ്പോഴും സമയം ഉണ്ടാക്കിയുമാണ് യാത്ര ചെയ്യുന്നത്. രസകരമായ ഇവരുടെ വീഡിയോ കാണാന്‍ ഒന്നര ലക്ഷത്തോളം സബ്‌സ്‌ക്രൈബേര്‍സ് ഉണ്ട്. അതിനാല്‍ തന്നെ വലിയ രീതിയിലുള്ള വളര്‍ച്ചയെ മുന്നില്‍ കണ്ടാണ് ഇവര്‍ ജീവിത പദ്ധതി തയ്യാറാക്കുന്നത്. എന്നാല്‍ എല്ലാ ജീവിത ഘട്ടത്തിലും യാത്രകളും യുട്യൂബ് ചാനലുകളും ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഈ കിടിലന്‍ ജീവിത പങ്കാളികള്‍ ഉറച്ച സ്വരത്തില്‍ പറയുന്നു.
madmax youtube channel: https://madmaxvlogs.page.link/madmaxvlogs
madmax instagram: https://instagram.com/madmax_vlogs?utm_medium=copy_link
madmax facebook: https://www.facebook.com/maddmaxvlogs/
running eagle youtube channel: https://youtube.com/channel/UC_FO4Bfaltbozr-VaWQ-tNg
running eagle instagram: https://instagram.com/running_eagle_?igshid=yg7iq01cd032
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.