- Trending Now:
ഒലിവര്‍ ട്വിസ്റ്റിനെ പോലുള്ളവരെ അതിനായി പ്രാപ്തരാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. നിലവിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അതിനായി നമ്മുക്ക് ഉപയോഗിക്കാവുന്നതാണ്
വീണ്ടും ഒലിവര്‍ ട്വിസ്റ്റ് ചര്‍ച്ച വിഷയമായിരിക്കുകയാണ്. ആരാണ് ഈ ഒലിവര്‍ ട്വിസ്റ്റ് എന്നല്ലേ നിങ്ങള്‍ ആലോചിക്കുന്നത്? നമ്മുടെ സ്വന്തം ഇന്ദ്രന്‍സേട്ടന്‍ തന്നെ. സിനിമകള്‍ കൂടുന്തോറും അഭിനയം ചാരുതയും വളര്‍ന്നു വരുന്ന മലയാള സിനിമയുടെ സ്വന്തം ഇന്ദ്രന്‍സേട്ടന്‍ ഇപ്പോഴും മിക്കവരുടെയും പ്രിയപ്പെട്ട അഭിനേതാവാണ്. ഇന്ദ്രന്‍സ് എന്ന നടന്‍ നിറഞ്ഞാടിയ ഹോം എന്ന സിനിമയെ സിനിമാ പ്രേമികള്‍ നെഞ്ചോടു ചേര്‍ത്തു വച്ചിരുന്നു. കേരള സംസ്ഥാന സര്‍ക്കാറിന്റെ ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയില്‍ വീണ്ടും ഹോം എന്ന സിനിമയും ഒലിവര്‍ ട്വിസ്റ്റും ചര്‍ച്ചവിഷയമായിരിക്കുകയാണ്.
നമ്മുടെ കൂട്ടത്തില്‍ നിരവധി ഒലിവര്‍ ട്വിസ്റ്റുമാരുണ്ട്. സാങ്കേതിക പരിചയക്കുറവ് സ്വന്തം തെറ്റാണെന്ന് തെറ്റിദ്ധരിച്ച് നടക്കുന്ന അനവധി ആളുകള്‍. മനുഷ്യര്‍ സ്വയം വിചാരിച്ചാല്‍ ഏതൊരു കാര്യവും പഠിക്കാവുന്നതേയുള്ളൂ. പ്രതിസന്ധികള്‍ക്കിടയിലും ഒലിവര്‍ ട്വിസ്റ്റ് സാങ്കേതിക വശങ്ങള്‍ പഠിച്ചെടുത്തതു പോലെ. എല്ലാ തികഞ്ഞവരായി ലോകത്ത് ആരും തന്നെയില്ല. അതിനാല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമങ്ങളെ കൊണ്ടേ സാധിക്കൂ. ഒലിവര്‍ ട്വിസ്റ്റിനെ പോലുള്ളവരെ അതിനായി പ്രാപ്തരാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. നിലവിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അതിനായി നമ്മുക്ക് ഉപയോഗിക്കാവുന്നതാണ്.
ആ ആശയം മികച്ച രീതിയില്‍ പ്രയോഗിച്ചൊരാളുണ്ട് കോഴിക്കോട് മുക്കത്ത്. മറ്റുള്ളവര്‍ക്കുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങളെ തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ തന്നെ പരിഹരിച്ച് കൊടുക്കുന്ന അബ്ദുല്‍ റഷീദ്. ആളൊരു യൂട്യൂബര്‍ കൂടിയാണ്. പരിചയക്കുറവ് തന്നെയാണ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നത്. എന്നാല്‍ തനിക്ക് സാധിക്കുന്ന രീതിയില്‍ മറ്റുള്ളവരെ സഹായിച്ചും വിവരങ്ങള്‍ നല്‍കിയും ചെറുപ്പക്കാരെയും പ്രായമുള്ളരെയും സാങ്കേതിക ലോകത്തേക്ക് കൂട്ടികൊണ്ടുവരികയാണ് ഈ യൂട്യൂബര്‍. നിലവിലെ സാങ്കേതിക വശങ്ങളെ കുറിച്ചും സാങ്കേതിക വിദ്യയുടെ ഭാവി വളര്‍ച്ചയെ കുറിച്ചും അബ്ദുല്‍ റഷീദ് സംസാരിക്കുന്നു. യുട്യൂബറും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അബ്ദുല്‍ റഷീദുമായി ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
യൂട്യൂബിംഗും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയും
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ റഷീദ് ഒരു മികച്ച യൂട്യൂബറാണ്. ഹൈദരാബാദ് ഒരു ബിസിനസ് നടത്തി കൊണ്ടിരിക്കുന്ന സമയത്താണ് റഷീദ് യൂട്യൂബിംഗ് മേഖലയിലേക്ക് കടന്ന് വന്നത്. കോവിഡിന് ശേഷം ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നത്. തുടര്‍ന്നാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും യൂട്യൂബ് ചാനലിലും സജീവമായത്. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് വിഷയങ്ങളാണ് റഷീദ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ഭാര്യ സഹല റഷീദിനും, മകന്‍ ആതിഷ് അബാനും മറ്റു കുടുബാംഗങ്ങളോടുമൊപ്പം മികച്ച രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ റഷീദിന് ഈ മേഖലയിലൂടെ സാധിക്കുന്നുണ്ട്.
ആഴത്തില്‍ ഇറങ്ങിയുള്ള പഠനം
മറ്റു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലെയല്ല ഇത്. സാങ്കേതിക വിദ്യയെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞു കൊടുക്കണമെങ്കില്‍ ആഴത്തിലുള്ള പഠനം കൂടിയേ തീരൂ. സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങളും കാലിക പ്രസക്തമായ വിഷങ്ങളുമാണ് റഷീദ് പ്രധാനമായും അവതരിപ്പിക്കുന്നത്. കൂടാതെ പ്രേക്ഷകരുടെ ആവശ്യപ്രകാരവും യൂട്യൂബ് ചാനലിലേക്കുള്ള വിഷയം തിരഞ്ഞെടുക്കാറുണ്ട്. പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്ന വിവരങ്ങളെ കുറിച്ച് കൃത്യമായ പഠനം നടത്താന്‍ ഈ യൂട്യൂബര്‍ ശ്രദ്ധിക്കാറുണ്ട്. നേരിട്ട് കാര്യങ്ങള്‍ അന്വേഷിച്ചും സ്വയം ചെയ്തു നോക്കി പരീക്ഷിച്ചുമാണ് റഷീദ് അവ നടപ്പിലാക്കുന്നത്.
ലളിതമായ അവതരണം
ഒരു പ്രത്യേക വിഭാഗത്തിനെ ഉദ്ദേശിച്ചല്ല റഷീദ് വീഡിയോകള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും മനസിലാകുന്ന രീതിയിലാണ് റഷീദിന്റെ അവതരണം. ശാന്തമായി നിര്‍ത്തി, നിര്‍ത്തി സംസാരിക്കുന്ന റഷീദ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അടിസ്ഥാന പരമായ കാര്യങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് വ്യക്തമാകുന്ന രീതിയില്‍ ലളിതമായി അവതരിപ്പിക്കും. അതേസമയം വീഡിയോ അവതരിപ്പിക്കുന്ന ഒരു വശത്തായി അതിന്റെ വിശദാംശങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസിലാക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഈ യൂട്യൂബറുടെ ഒരു പ്രത്യേകതയാണ്.
പരിചയകുറവ് തെറ്റല്ല, വിചാരിച്ചാല്‍ ആര്‍ക്കും പഠിക്കാം
എല്ലാം അറിയുന്നവര്‍ ഈ ലോകത്ത് ആരും തന്നെമില്ല. അതുകൊണ്ട് തന്നെ പരിചയകുറവ് ആരുടെയും തെറ്റല്ല. ഒരു കാര്യം ചെയ്ത് നോക്കിയാല്‍ മാത്രമേ അതിനെ കുറിച്ച് പൂര്‍ണമായി മനസിലാകുകയുള്ളൂ. യുവതലമുറ സാങ്കേതിക വിദ്യ എളുപ്പത്തില്‍ പഠിക്കുന്ന വിഭാഗമാണ്. എന്നാല്‍ അതുപോലെയല്ല പ്രായമുള്ളവര്‍. കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസരിച്ചാണ് സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്നവരില്‍ മാറ്റമുണ്ടാകുന്നത്. അതിനാല്‍ തന്നെ എല്ലാം എല്ലാവര്‍ക്കും പഠിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്, അതിന് വേണ്ടി ശ്രമിച്ചാല്‍ മാത്രം മതി.
മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവരുടെ വര്‍ധന
കോവിഡിന് മുമ്പു വരെ ബാങ്കിംഗ് മേഖലയില്‍ ഇത്രത്തോളം സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നില്ല. കോവിഡും ലോക്ഡൗണും കാരണമാണ് ഡിജിറ്റല്‍ രീതിയില്‍ ബാങ്കിംഗ് മേഖല വളര്‍ന്നത്. ഗൂഗിള്‍ പേ, ഫോണ്‍പേ പോലെയുള്ള ബാങ്കിംഗ് ആപ്ലിക്കേഷന്റെയും യുപിഐയുടെയും ക്യൂആര്‍ കോഡിന്റെയും ഉപയോഗും ഇപ്പോള്‍ വന്‍തോതില്‍ വര്‍ധിച്ചു. പെട്ടികടകളില്‍ പോലും ക്യൂആര്‍ കോഡിന്റെ ഉപയോഗം വന്നു. മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന സമൂഹമാണ് ഇതിനൊക്കെ കാരണം. മാറ്റങ്ങള്‍ക്കനുസരിച്ച് മാറാനും ജനങ്ങള്‍ തയ്യാറായി തുടങ്ങി.
സാധ്യതകള്‍ വാനോളം
ഡിജിറ്റല്‍ മേഖലയില്‍ നിരവധി സാധ്യതകളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. എല്ലാ മേഖലയിലും ഡിജിറ്റല്‍ രീതികള്‍ കടന്നു വന്നു. അതിനാല്‍ തന്നെ എല്ലാത്തിനെയും ഡിജിറ്റല്‍ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ വര്‍ധിച്ചു. നിലവിലെ ഡിജിറ്റല്‍ ലോകം വരാന്‍ പോകുന്ന വലിയൊരു ഡിജിറ്റല്‍ കാലഘട്ടത്തിന്റെ തുടക്കം മാത്രമാണ്. അതേസമയം എല്ലാ നന്മയ്ക്കും എതിരെ തിന്മയുണ്ടാകും എന്നു പറയുന്നതു പോലെ ഡിജിറ്റല്‍ മേഖലയില്‍ തട്ടിപ്പുകളും ഇപ്പോള്‍ അരങ്ങുവാഴുന്നുണ്ട്. അറിവുകള്‍ കൊണ്ടു മാത്രമേ ഇത്തരം തട്ടിപ്പുകളെ തടയാന്‍ സാധിക്കുകയുള്ളൂ. വളര്‍ച്ചയ്ക്കനുസരിച്ച് എല്ലാവരും ഡിജിറ്റല്‍ മേഖലയിലെ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുകയും ജാഗ്രത പാലിക്കുകയും ചെയ്താന്‍ ഒരു പരിധി വരെ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കാം.
വലിയ രീതിയിലുള്ള പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് മിക്ക യൂട്യൂബേര്‍സും അവരുടെ പ്രേക്ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത്. എങ്കില്‍ ഒരു തവണ പറഞ്ഞാല്‍ മനസില്‍ കേറാത്ത പല പല സാങ്കേതിക അറിവുകളും പ്രേക്ഷകര്‍ക്കും മികച്ച രീതിയില്‍ പകരുന്ന റഷീദ് എത്രത്തോളം പഠനം നടത്തിയിരിക്കണം...? എല്ലാ പ്രായത്തിലുള്ളവരും പുതിയത് എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ വളര്‍ച്ച കൈവരിച്ച കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയില്‍ പഠനം നടത്താനായിരിക്കും മിക്കവരും ആലോചിക്കുക. അത്തരം ആളുകള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടുന്നതാണ് റഷീദിന്റെ യൂട്യൂബ് ചാനല്‍. കോവിഡിന്റെ തുടക്കത്തില്‍ യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ നിരവധി പേര്‍ക്ക് അതിര്‍ത്തികള്‍ കടക്കുന്നതിനുള്ള ഇ-പാസ് എടുത്തു നല്‍കിയ റഷീദ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മികച്ച രീതിയിലുള്ള സഹായം നല്‍കുമെന്ന് ഉറപ്പാണ്.
youtube: https://www.youtube.com/c/AbdulRasheedMukkamVlogs
official website: https://abdulrasheedmukkam.com/
facebook: https://www.facebook.com/AbdulRasheedMukkamtech
instagram: https://www.instagram.com/abdulrasheedmukkamtech
telegram: https://t.me/abdulrasheedmukkamofficial
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.