- Trending Now:
മാതാപിതാക്കളുടെ വേര്‍പാട് പോലും സഹിച്ച് സംരംഭം എന്ന തോണി തുഴഞ്ഞ് പോകുമ്പോള്‍ നീതുവിന്റെ മനസില്‍ ദൃഢ നിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആളികത്തല്‍ പ്രകടമാണ്
മനസ് ശരിയല്ലെങ്കില്‍ എന്തു ചെയ്തിട്ടും കാര്യമില്ല. ജന്മവാസനയും കഴിവും ലയിപ്പിച്ച് സ്വന്തം ജീവിതം വര്‍ണ ശലഭമാക്കുന്നിടത്താണ് വിജയം ആരംഭിക്കുന്നത്. സ്വയം പര്യാപ്തത നേടേണ്ടത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും അതിപ്രധാനമായ ഒരു ഘടകമാണ്. അതിന് ജീവിത പ്രതിസന്ധി ഒരു തടസമാണോ? എന്നാല്‍ ജീവിതവും ബിസിനസും ഒരേ നൂലില്‍ കോര്‍ത്തു കൊണ്ട് ടെക്‌സറ്റെല്‍ റീസെല്ലിംഗ് മേഖലയില്‍ തന്റേതായ ഇടം നേടിയിരിക്കുകയാണ് കോട്ടയം മുട്ടുചിറ സ്വദേശി നീതു ജോര്‍ജ്. 'ഐഡിയല്‍ ക്ലോത്തിംഗ്' എന്ന ബ്രാന്റിനുടമയായ യുവസംരംഭക നീതു ജോര്‍ജിനോട് 'ദി ലോക്കല്‍ ഇക്കോണമി' സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
ബിസിനസ് ഐഡിയയായി തന്നെയാണോ ഇത് തുടങ്ങിയത്?
കോളേജ് കാലഘട്ടത്തിലെ ഡ്രസുകളില്‍ വ്യത്യസ്തമായ നിറങ്ങള്‍ ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. അതിനൊക്കെ കൂട്ടുകാര്‍ മികച്ച അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്. നിനക്ക് നല്ല കളര്‍ സെന്‍സ് ഉണ്ടല്ലോ എന്ന് ഫ്രണ്ട്‌സ് എന്നോട് പറഞ്ഞിരുന്നു. പിന്നീട് വളരെയധികം നല്ല അഭിപ്രായങ്ങള്‍ ലഭിച്ചു തുടങ്ങിയതിന് ശേഷമാണ് എനിക്ക് നിറങ്ങളെ കുറിച്ച് അറിവുണ്ടെന്ന് സ്വയം മനസിലായത്. എന്റെ ചേച്ചി സൗത്താഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. എന്റെ ഈ കഴിവ് മനസിലാക്കിയ ചേച്ചി സൗത്താഫ്രിക്കയിലുള്ളവര്‍ക്ക് ഇന്ത്യന്‍ ഡ്രസുകള്‍ സെലക്ട് ചെയ്ത് നല്‍കുന്നതിനെ കുറിച്ച് സൂചിപ്പിച്ചു. എനിക്കും ആ മേഖല ഇഷ്ടമായിരുന്നത് കൊണ്ട് ഞാന്‍ അത്തരത്തില്‍ ചെറിയ തോതില്‍ ഡ്രസുകള്‍ കയറ്റിയയച്ച് തുടങ്ങി. പക്ഷേ പല കാരണങ്ങളും കൊണ്ട് അത് തുടര്‍ന്ന് പോകാന്‍ സാധിച്ചില്ല. പിന്നീട് വേറെ പല മേഖലയിലേക്കും തിരിഞ്ഞു. മാതാപിതാക്കള്‍ക്കും അസുഖമായതിനാല്‍ വീട്ടില്‍ വന്ന് നില്‍ക്കേണ്ട സാഹചര്യം വന്നു. അപ്പോഴാണ് അവരുടെ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം സ്വന്തമായി വരുമാനം നേടണമെന്ന ആഗ്രഹം ഉണ്ടായത്. അവിടെ നിന്നാണ് എന്റെ കളര്‍ കോപിനേഷന്‍ സെന്‍സിനെ പൊടിത്തട്ടി എടുക്കാമെന്ന് തീരുമാനിച്ചത്.
ഡ്രസ് ഡിസൈന്‍ മേഖലയുമായി ബന്ധപ്പെട്ട് മുമ്പ് പഠിച്ചിരുന്നോ?
ഓഡിയോ വിഷ്യല്‍ കമ്മ്യൂണിക്കേഷനിലാണ് ഞാന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തത്. ഇങ്ങനെ ഒരു സംരംഭം ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഞാന്‍ ഫാബ്രിക്കിനെ കുറിച്ച് വ്യക്തമായി പഠിച്ചിരുന്നു. വ്യത്യസ്ത വെന്ററുമായും കസ്റ്റമേര്‍സുമായും ബന്ധപ്പെടുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി നമുക്ക് മനസിലാകണമെങ്കില്‍ നമുക്ക് അതില്‍ അറിവുണ്ടായിരിക്കണം. അതിനാണ് ഞാന്‍ ഫാബ്രിക്കിനെ കുറിച്ച് പഠിച്ചത്. പിന്നെ നന്നായി മാര്‍ക്കറ്റ് സ്റ്റഡിയും കൂടുതല്‍ ഗവേഷണവും നടത്തിയതിന് ശേഷമാണ് ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത്.
ഡ്രസ് പര്‍ച്ചേര്‍സ് ചെയ്യുന്നത് ഏതു രീതിയിലാണ്?
വിവിധ മോഡലുകളും ഡിസൈനുകളും ഫാബ്രിക്കുകളും വിപണിയില്‍ ലഭിക്കും. പലര്‍ക്കും പല തരത്തിലുമുള്ള ഫാബ്രിക്കുകളായിരിക്കും ഇഷ്ടപ്പെടുക. ചില ഫാബ്രിക്കുകള്‍ ചിലരുടെ ശരീരത്തിന് അലര്‍ജി ഉണ്ടാക്കാറുണ്ട്. എനിക്ക് ഫാബ്രിക്കുകളെ കുറിച്ച് അറിയുന്നത് കൊണ്ട് തന്നെ ഓരോരുത്തരുടെയും ശരീരത്തിനും ഇഷ്ടത്തിനും അനുസരിച്ചാണ് ഡ്രസുകള്‍ തിരഞ്ഞെടുക്കാറുള്ളത്. ഇന്ത്യയില്‍ പല ഭാഗങ്ങളിലായി 50 ല്‍ കൂടുതല്‍ വെന്റേര്‍സ് ഉള്ളതിനാല്‍ ഗുണമേന്മയുള്ളതും വ്യത്യസ്തമായതുമായ ഡ്രസുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഡ്രസുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ചുരിദാര്‍, കുര്‍ത്തി, സാരി, പാര്‍ട്ടി വെയര്‍ ഗൗണ്‍, ടോപ്‌സ്, ബേബ് ഡ്രസ്, മാസ്‌ക് എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ബിസിനസും വീടും ഒന്നിച്ച് കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്?
ജീവിതത്തിലെ തിരക്കൊഴിഞ്ഞ സമയങ്ങളിലാണ് പലരും ഇത്തരം ബിസിനസുകളിലേക്ക്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.