- Trending Now:
നാടകക്കാരനായ അപ്പച്ചന്‍ ജോയിയുടെ കലാപാരമ്പര്യം മകനിലേക്ക് പകര്‍ന്നു കിട്ടിയ രീതിയിലുള്ള അഭിനയ ചാതുര്യം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ് എമില്‍. അതിന് കട്ട സപ്പോര്‍ട്ടുമായി അമ്മയും അഭിനയിച്ച് മികവ് തെളിയിക്കുകയാണ്.
തമാശ ജീവിതത്തില്‍ ഏറ്റവും വലിയ ഭാഗമാണ്. അതുകൊണ്ട് തന്നെ കോമഡി എല്ലാവരെയും മനസിനെ പിടിച്ചിരുത്തുന്ന സന്തോഷകരമായ നിമിഷമാണ്. മറ്റുള്ളവരെ ചിരിപ്പിക്കുക എന്നുള്ളത് ചെറിയൊരു കാര്യമല്ല. ഒരുപാട് തിരക്കുകള്‍ക്കിടയിലും സ്വന്തം സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും ചിരിപ്പിച്ച് മുന്നേറുകയുമാണ് ഈ മകനും അമ്മയും. അതിന് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ആണവരുടെ ആയുധം. റീല്‍സ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരായ എമില്‍ ജോയിയും അമ്മ ലിസി ജോയിയുമായി ദി ലോക്കല്‍ മീഡിയ സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
രസിപ്പിച്ച് മകനും അമ്മയും
എറണാകുളം അങ്കമാലി സ്വദേശികളായ എമില്‍ ജോയിയെയും ലിസി ജോയിയെയും ഒരിക്കലെങ്കിലും നിങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കണ്ടിട്ടുണ്ടാകും. നാടകക്കാരനായ അപ്പച്ചന്‍ ജോയിയുടെ കലാപാരമ്പര്യം മകനിലേക്ക് പകര്‍ന്നു കിട്ടിയ രീതിയിലുള്ള അഭിനയ ചാതുര്യം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ് എമില്‍. അതിന് കട്ട സപ്പോര്‍ട്ടുമായി അമ്മയും അഭിനയിച്ച് മികവ് തെളിയിക്കുകയാണ്.
വ്യത്യസ്തതയുള്ള കണ്ടന്റുകള്‍
റീല്‍സിലും വീഡിയോ മേക്കിംഗിലും സ്വന്തം കൈമുദ്ര പതിപ്പിക്കുന്ന കലാകാരമാര്‍ എളുപ്പത്തില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടും. കോമഡി വീഡിയോകളില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുണ്ട്. ദീര്‍ഘ സമയമുള്ള വീഡിയോ കാണാന്‍ മടിക്കുന്ന ഇന്നത്തെ കാലത്തെ ആളുകളുടെ മുന്നില്‍ ഇവരുടെ ഹ്രസ്വ കോമഡി വീഡിയോകള്‍ക്ക് ആളുകളെ പിടിച്ചിരുത്താന്‍ സാധിക്കുന്നുണ്ട്.
ശ്രദ്ധിക്കപ്പെടുന്നതിന്റെ സന്തോഷം
ഞങ്ങളുടെ വീഡിയോ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇരു കൈയ്യും നീട്ടി സ്വീകരിച്ചുവെന്നത് ഞങ്ങളില്‍ വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. പുറത്തിറങ്ങുമ്പോള്‍ അറിയാത്തവര്‍ പോലും വന്ന് സംസാരിക്കാറുണ്ടെന്ന് അമ്മ ലിസി പറഞ്ഞു. കോളജിലുള്ള പരിചയമില്ലാത്തവര്‍ ഇതിന് ശേഷം വന്നു പരിചയപ്പെടാന്‍ തുടങ്ങിയെന്നും സുഹൃത്തുക്കളും ടീച്ചര്‍മാറും നീ തന്നെയാണോ ആ വീഡിയോകളൊക്കെ ചെയ്യുന്നതെന്ന് പറയാറുണ്ടെന്നു എമില്‍ ചിരിച്ച് കൊണ്ട് പറയുന്നു.
അപ്പച്ചന്റെ എന്‍ട്രി
അപ്പച്ചനും ചേച്ചി ലിയ ജോയും ഞങ്ങളുടെ വീഡിയോകള്‍ക്ക് വലിയ രീതിയിലുള്ള സപ്പോര്‍ട്ടാണ് നല്‍കുന്നത്. വീഡിയോകളില്‍ അവരെ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ക്ക് ആഗ്രമുണ്ട്. അപ്പച്ചന്‍ നാടകത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് കൊണ്ട് ഞങ്ങളെ കൂടെ കൂടാനും താല്‍പര്യമുണ്ട്. പക്ഷേ സമയം ലഭിക്കാത്തത് കൊണ്ടാണ് അത് നടക്കാത്തത്. ചേച്ചിയുടെ മക്കളെ ചില വീഡിയോകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തമാശ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് സാധാരണ പറയാറ്. എന്നാല്‍ എമിലിന് കോമഡി വീഡിയോ ചെയ്യുന്നതാണ് എളുപ്പം. കൂടാതെ ജീവിതത്തില്‍ ആളുകളോട് കൂടുതല്‍ സംസാരിക്കാത്ത എമില്‍ വീഡിയോ ചെയ്യുമ്പോള്‍ ആളാകെ മാറും. പിന്നെ ഫുള്‍ പവറാണ് പെര്‍ഫോമന്‍സില്‍. ഇത് തന്നെയാണ് യഥാര്‍ത്ഥ ഒരു കലാകാരന്റെ കഴിവ്. തുടക്കത്തില്‍ ഒറ്റയ്ക്ക് വീഡിയോ ചെയ്തു കൊണ്ടിരുന്ന എമിലിന് അമ്മയുടെ വരവ് കൂടുതല്‍ ആരാധകരെ ഉണ്ടാക്കി കൊടുത്തു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. അപ്പച്ചന്റെ വരവോടെ ഈ മകന്റെയും അമ്മയുടെയും വീഡിയോ വേറെ ലെവലിലേക്ക് പോകുമെന്ന് ഉറപ്പാണ്.
Emil's instagram account: https://www.instagram.com/invites/contact/?i=1k11qxsr1q9ai&utm_content=i1bjhk4
Emil's facebook account: https://www.facebook.com/emil.joy.520
Emil's YouTube channel: https://youtube.com/channel/UCD7vHRGRlFgB8PUtks6BYjA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.