- Trending Now:
മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഗുണഭോക്തൃ പട്ടികയിൽ നിന്നും പുറത്താകും
സംസ്ഥാനത്ത് വാർഷിക ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള സമയം ഈ മാസം 31ന് അവസാനിക്കും. കൃത്യസമയത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഗുണഭോക്തൃ പട്ടികയിൽ നിന്നും പുറത്താകും. സമയപരിധി ഇനിയും ദീർഘിപ്പിക്കാൻ സാധിക്കില്ലെന്ന് ധനവകുപ്പ് അധികൃതർ അറിയിച്ചു.
കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി വില; ഇനിയും കുത്തനെ ഉയർന്നേക്കും... Read More
സേവന പെൻഷൻ പോർട്ടലിലെ വിവരങ്ങൾ അനുസരിച്ച് 52,47,566 പേരാണ് സാമൂഹിക പെൻഷൻ കൈപ്പറ്റുന്നത്, ഇതിൽ 40,05,431 പേർ മസ്റ്ററിങ് പൂർത്തിയാക്കി. കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിങ്ങനെ 5 വിഭാഗങ്ങളിൽ 1,600 രൂപ വീതമാണ് പ്രതിമാസ പെൻഷൻ നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.