Sections

കുടുംബശ്രീയുടെ പിങ്ക് കഫേക്ക് തുടക്കം

Friday, Dec 22, 2023
Reported By Admin
Kudumbashree Pink Cafe

ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടുംബശ്രീയുടെ പിങ്ക് കഫേക്ക് തുടക്കമായി. ഒ.പി. ബ്ലോക്കിന് സമീപം ആരംഭിച്ച കഫേ എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലെ തണൽ കുടുംബശ്രീ അംഗങ്ങളാണ് പിങ്ക് കഫേ നടത്തുന്നത്. ചായ, കോഫി, ചെറു പലഹാരങ്ങൾ, കുടിവെള്ളം തുടങ്ങിയവ കഫേയിൽ ലഭ്യമാകും.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി.എം. ദീപ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ലേഖമോൾ സനിൽ, ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗങ്ങളായ സുനിത പ്രദീപ്, ആശാ സുരാജ്, റസിയാ ബീവി, അനിത സതീഷ്, സി.ഡി.എസ്. ചെയർപേഴ്സൺ ലേഖ പ്രഭ, ജില്ലാ പ്രോഗ്രാം മാനേജമാരായ സാഹിൽ ഫൈസി, മിഥു മോഹൻ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.