- Trending Now:
തേജസ് എന്ന പേരിൽ എൽ.ഇ.ഡി ബൾബും ട്യൂബും വിപണിയിലെത്തിച്ചിരിക്കുകയാണ് പിണവൂർകുടിയിലെ കുടുംബശ്രീ സംരംഭകർ. പിണവൂർകുടി കസ്തൂർബ കുടുംബശ്രീ കൂട്ടായ്മയിലെ അംഗങ്ങളായ സുധ ശശികുമാർ, വത്സ പീതാബംരൻ, രാജി ഷിബു, ശാന്ത ചന്ദ്രൻ, രുക്മണി തങ്കപ്പൻ എന്നിവരുടെ
നേതൃത്വത്തിലാണ് പുതിയ സംരഭം ആരംഭിച്ചിരിക്കുന്നത്.
പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഇവർ കുടുംബശ്രീ വഴി ലഭിച്ച പരിശീലനത്തിൽ നിന്നാണ് പുതിയ സംരംഭത്തിലേക്ക് എത്തുന്നത്. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ പിണവൂർകുടിയിലാണ് എൽ.ഇ.ഡി നിർമ്മാണ യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്. ബാങ്ക് ലോൺ എടുത്ത് സംരംഭം തുടങ്ങിയിക്കുന്ന ഇവർക്ക് സംരംഭ സഹായ പദ്ധതിവഴി പഞ്ചായത്ത് സബ്സിഡി ലഭ്യമാക്കിയിട്ടുണ്ട്.
പൊതു വിപണിയിൽ ലഭിക്കുന്നതിനേക്കാൾ പത്ത് രൂപ കുറച്ചാണ് എൽ.ഇ.ഡി ബൾബുകളും ട്യൂബുകളും ഇവർ വിൽക്കുന്നത്. ഒരു വർഷത്തെ വാറന്റിയും നൽകുന്നു. പുതിയ ബൾബുകൾ നിർമ്മിക്കുന്നതിന് പുറമെ കേടായവ നന്നാക്കുകയും ഇവർ ചെയ്യുന്നുണ്ട്.
നിലവിൽ ഓർഡറുകൾക്കനുസരിച്ചാണ് നിർമ്മാണം നടത്തുന്നത്. അടുത്ത ഘട്ടത്തിൽ കടകളിൽ ഉൾപ്പെടെ ബൾബുകൾ എത്തിച്ച് വിപണനം നടത്തുകയാണ് ലക്ഷ്യം. നല്ല പ്രതികരണമാണ് തങ്ങളുടെ ഉൽപന്നത്തിന് ലഭിക്കുന്നതെന്നും ഭാവിയിൽ സംരംഭം കൂടുതൽ വിപുലീകരിക്കുമെന്നും ഇവർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.