- Trending Now:
കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും 01/04/2022 മുതല്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.1എ വിഭാഗത്തിന്റെ മിനിമം പെന്‍ഷന്‍ 3,500/- രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000/- രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000/- രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കുന്നു. 01/04/2022 മുതല്‍ 1എ വിഭാഗത്തിന് 350/- രൂപയും 1ബി/2എ വിഭാഗത്തിന് 200/- രൂപയും ആയിരിക്കും പ്രതിമാസ അംശദായം.
ആര്‍ക്കെല്ലാം അംഗമാകാം ?
കുറഞ്ഞത് 2 വര്‍ഷമെങ്കിലും കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി ചെയ്തവര്‍ക്കും ഇപ്പോള്‍ ജോലി ചെയ്തു കൊണ്ടിരികുന്നവര്‍ക്കും അംഗമാകാം.
ഗള്ഫ് എയര്ലൈനുകള് ലഗേജ് നിയമം കടുപ്പിക്കുന്നു... Read More
അംഗങ്ങളാകുന്നവര്‍ പ്രതിമാസം എത്ര തുക ക്ഷേമനിധിയില്‍ അടക്കണം ?
വിദേശത്ത് ഉള്ളവര്‍ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവര്‍ മാസം 200 രൂപയും കുറഞ്ഞത് 5 വര്‍ഷമോ അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാകുന്നത് വരെയോ അടയ്ക്കണം.(സര്‍ക്കാര്‍ അംശാദായം വര്‍ധിപ്പിക്കുമ്പോള്‍ പ്രതിമാസ തുകയിലും മാറ്റം വന്നേക്കാം.
വിദേശത്തായിരിക്കുമ്പോള്‍ 350 രൂപ വീതം അടക്കണം. ഇതിനിടക്ക് നാട്ടില്‍ വന്ന് പിന്നെ പോകുന്നില്ലാ എങ്കില്‍ Pravasi ക്ഷേമ ബോഡുമായി ബന്ധപ്പെട്ടാല്‍ - 350 രൂപ എന്നത് 200 രൂപ മാസ അടവായി മാറ്റി തരും.
പ്രതിമാസം എത്ര രൂപ പെന്‍ഷന്‍ ലഭിക്കും?
60 വയസ്സ് പൂര്‍ത്തിയായാല്‍ മാസം 3000 രൂ പെന്‍ഷന്‍ ലഭിക്കും.നിങ്ങള്‍ 60 വയസ് കഴിഞ്ഞും പ്രവാസി ആയി തുടരുകയാണെങ്കില്‍ 3500 രൂപ മാസം പെന്‍ഷന്‍ കിട്ടും.(സര്‍ക്കാര്‍ പെന്‍ഷന്‍ തുക കാലാകാലങ്ങളില്‍ വര്‍ധിപ്പികുന്നതിന് അനുസരിച്ച് പെന്‍ഷന്‍ തുകയിലും വര്‍ധനവ് ഉണ്ടാകും) 5 വര്‍ഷത്തില്‍ കൂടുതല്‍ അടക്കുന്നവര്‍ക്ക് അടക്കുന്ന തുകയുടെ 3 ശത മാനം (പരമാവധി പെന്‍ഷന്‍ തുകയുടെ ഇരട്ടി)പെന്‍ഷനോടാപ്പം അധികം ലഭിക്കും
5 വര്‍ഷം അടച്ചാല്‍ മതിയോ?
മിനിമം 5 വര്‍ഷം അടക്കണം എന്നതാണ് നിബന്ധന അതായത് 55 വയസ് ഉള്ള വ്യക്തിയാണ് ചേരുന്നത് എങ്കില്‍ മിനിമം 60 വയസ് വരെ 5 വര്‍ഷം അടച്ചാല്‍ മിനിമം പെന്‍ഷന്‍ തുകയായ 3500 രൂപ മാസം പെന്‍ഷന്‍ ലഭിക്കും.നിങ്ങള്‍ 40 വയസ് ഉള്ള വ്യക്തിയാണെങ്കില്‍ 20 വര്‍ഷം അടക്കണം. എന്നാല്‍ 59 വയസില്‍ ഒരാള്‍ അംഗമായാല്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനായി 64 വയസ് വരെ അടക്കേണ്ടി വരും.5 വര്‍ഷത്തില്‍ കൂടുതല്‍ അടച്ചവര്‍ക്ക് അധികമായി അടച്ച ഒരോ വര്‍ഷത്തിനും 3% പെന്‍ഷനോടൊപ്പം അധികമായി ലഭിക്കും.
350 വച്ച് 15 വര്‍ഷം അടച്ചിട്ട് മാസം 3500 പെന്‍ഷന്‍ കിട്ടുന്നത് നഷ്ടമല്ലേ ?
അല്ല.5 വര്‍ഷം മുമ്പ് ക്ഷേമനിധിയില്‍ ചേരുമ്പോള്‍ മിനിമം പെന്‍ഷന്‍ 2000 ആയിരുന്നു ഇപ്പോള്‍ അത് 3500 ആയി.
ഈ രീതിയില്‍ വര്‍ദ്ധിക്കുക ആണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ പെന്‍ഷന്‍ തുകയിലും നല്ല വര്‍ധനവിന് സാധ്യതയുണ്ട്.
വിദേശത്ത് ആയിരിക്കുമ്പോള്‍ ചേര്‍ന്നവര്‍ ജോലി മതിയാക്കി നാട്ടില്‍ എത്തിയാല്‍ മാസം 350 അടക്കണോ ?
വേണ്ട.ജോലി മതിയാക്കി നാട്ടില്‍ എത്തിയാല്‍ മാസം 150 രൂപ അടച്ചാല്‍ മതിയാകും. ഇതു സംബന്ധിച്ച് ക്ഷേമനിധി ഓഫീസില്‍ കാറ്റഗറി മാറ്റുന്നതിനുള്ള അപേക്ഷ നല്‍കണം.
നാളെ മുതല്‍ ബസ്, ഓട്ടോ നിരക്കുകള് കൂടും... Read More
പ്രവാസി ക്ഷേമനിധി അംഗം മരിച്ചാല്‍ നോമിനിക്ക് പെന്‍ഷന്‍ കിട്ടുമോ?
അംഗം മരണപ്പെട്ടാല്‍ കുടുംബത്തിന് നിശ്ചിത തുക ഒരു തവണയും പെന്‍ഷന്‍ തുകയുടെ പകുതി തുകയും പ്രതിമാസവും ലഭിക്കും.
അംഗങ്ങള്‍ക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങള്‍ എന്തെല്ലാം?
പ്രതിമാസ പെന്‍ഷന് പുറമെ അംഗത്തിന്റെ ചികിത്സയ്ക്കും മക്കളുടെ വിവാഹം, പഠനം തുടങ്ങിയവയ്ക്കും ധനസഹായം ലഭിക്കും.
രജിസ്‌ട്രേഷന് ആവശ്യമായ രേഖകള്‍
പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,
വിസയുടെ പകര്‍പ്പ് (വിദേശത്തുള്ളവര്‍
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം. ഫോട്ടോ,
നാട്ടില്‍ സ്ഥിരമാക്കിയവര്‍ പഞ്ചായത്ത് പ്രസിഡന്റ് / ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം. (സാക്ഷ്യപത്രം ഇവിടെ ലഭ്യമാണ്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.