Sections

സ്റ്റാർട്ടപ്പുകളുടെയും സംരംഭകരുടെയും ശബ്ദം; യുവർ സ്റ്റോറിയുമായി ശ്രദ്ധ ശർമ

Saturday, Jun 17, 2023
Reported By Soumya S
Your Story

വിജയിച്ച ഓരോ പുരുഷന്റെ പിന്നിലും ഒരു സ്ത്രീ ഉണ്ടെന്ന് പറയാറുണ്ട്, എന്നാൽ ഇന്ന് സ്ത്രീകൾ പിന്നിൽ നിൽക്കുന്നവരല്ല എല്ലാ മേഖലയിലും മുന്നിൽ നിന്ന് നയിക്കാൻ കഴിവുള്ളവർ തന്നെയാണ്. അങ്ങനെയുള്ള ഒരു സ്ത്രീ സംരംഭകയെയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

ശ്രദ്ധ ശർമ

സ്റ്റാർട്ടപ്പുകൾക്കു വേണ്ടിയും, സംരംഭകരെ പരിചയപ്പെടുത്തുന്നതിനും വേണ്ടി 2008 ൽ ശ്രദ്ധ ശർമ ആരംഭിച്ച മീഡിയ പ്ലാറ്റ്ഫോമാണ് യുവർ സ്റ്റോറി. ഇന്ത്യയിലെ ബീഹാറിലെ പാട്നയിൽ ആണ് ശ്രദ്ധ ശർമ ജനിച്ചത്. ശ്രദ്ധ ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശ്രദ്ധ തന്റെ കരിയർ ആരംഭിച്ചത് ടൈംസ് ഓഫ് ഇന്ത്യയിലെ ബ്രാൻഡ് അഡൈ്വസർ ആയിട്ടാണ്. പിന്നീട് സിഎൻബിസി ടിവി 18 ൽ അസിസ്റ്റന്റ് വൈസ് പ്രസിഡണ്ടായി ശ്രദ്ധ ജോലി നോക്കിയിട്ടുണ്ട്.

യുവ സംരംഭകർക്ക് ഒരു പ്രചോദനവും അതിനുപുറമേ അവരുടെ വിജയകഥകൾ പുറംലോകത്തെ് അറിയിക്കുന്നതിനും വേണ്ടിയാണ് ശ്രദ്ധ 2008 ഒരു മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ഫോർച്യൂൺ ഇന്ത്യയിലെ 40 വയസ്സിന് താഴെയുള്ള ഏറ്റവും മികച്ച 40 സംരംഭകരുടെ പട്ടികയിൽ മൂന്നുവർഷം ശ്രദ്ധ ഇടം പിടിച്ചു. 2018ൽ ഫോർബസ് പാവർട്രെയിൽ ബ്ലെസ്സേഴ്സ് അവാർഡ് നേടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രിയങ്ക ചോപ്രക്കു ഒപ്പം ലിങ്ക്ഇന്നി ന്റെ പട്ടികയിൽ രണ്ട് തവണ ഇടം നേടാൻ ശ്രദ്ധയ്ക്ക് സാധിച്ചു.

നൂറിലധികം ജീവനക്കാരുള്ള ഈ സംരംഭം 12 ഭാഷകളിൽ ആയി 70,000ത്തിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. യുവർ സ്റ്റോറിക്ക് വാണി കോല, ടി വി മോഹൻദാസ് പൈ, രത്തൻ ടാറ്റ എന്നിവരിൽ നിന്നും നിക്ഷേപം ലഭിച്ചിട്ടുണ്ട്. 15 ദശലക്ഷത്തിൽ പരം ആളുകൾ ഇന്ന് യുവ സ്റ്റോറിയുടെ വായനക്കാരാണ്. യുവർ സ്റ്റോറി ഇനി ജർമ്മനി പോലുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭകരുടെ ശബ്ദമായി മാറിയിരിക്കുകയാണ് യുവർ സ്റ്റോറി.

ആരംഭത്തിൽ പല വിഷമഘട്ടങ്ങളും അവർക്ക് തരണം ചെയ്യേണ്ടതായി വന്നു, ശ്രദ്ധയുടെ അമ്മയുടെ മരണം ഉൾപ്പെടെ. പക്ഷേ അതിലൊന്നും അടിപതറാതെ ശ്രദ്ധ മുന്നോട്ടു തന്നെ പോയി. പല ധീരരായ സംരംഭകരുടെ കഥകൾ ശ്രദ്ധയെ കൂടുതൽ കൂടുതൽ ഊർജ്ജസ്വലയാക്കി മാറ്റി. ഈ ബ്ലോഗിൽ തന്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കാൻ വേണ്ടി ശ്രദ്ധ ജോലി ഉപേക്ഷിച്ചു.

ആദ്യം അവർ സംരംഭകർക്ക് വേണ്ടി അങ്ങോട്ട് അന്വേഷിച്ചു പോകേണ്ടി വന്നു പക്ഷേ ഇപ്പോൾ അവർക്ക് നിരവധി സംരംഭകരുടെ മെയില് ഇങ്ങോട്ട് ലഭിക്കുന്നു. അവയിൽ നിന്നും സെലക്ട് ചെയ്താണ് ശ്രദ്ധ സ്റ്റോറി ചെയ്യുന്നത്. 40000-ത്തിലധികം സംരംഭകർക്ക് ശബ്ദം നൽകാനും അവരുടെ കഥ പറയാനും ശ്രദ്ധക്ക് സാധിച്ചു.

ശ്രദ്ധയുടെ അടങ്ങാത്ത ആഗ്രഹവും, കഠിനാധ്വാനവും, പോസിറ്റീവ് മനോഭാവവും, ജീവനക്കാരുടെ കൂട്ടായ്മയുമാണ് ഇന്നത്തെ യുവർ സ്റ്റോറിയുടെ വിജയത്തിന്റെ അടിസ്ഥാനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.