- Trending Now:
ഒരു ഇന്ത്യൻ ശതകോടീശ്വരിയായ ബിസിനസുകാരിയും ഇന്ത്യൻ സോഫ്‌റ്റ്വെയർ ഡെവലപ്‌മെന്റ് കമ്പനിയായ സോഹോ കോർപ്പറേഷന്റെ ഭൂരിഭാഗം ഓഹരിയുടെ ഉടമയുമാണ് രാധ വെമ്പു. സ്വന്തം പ്രയത്നത്തിലൂടെ സമ്പത്ത് ഉണ്ടാക്കിയ വനിതകളിൽ ഇന്ത്യയിൽ നിന്ന് രാധാ വെമ്പു ശ്രദ്ധയ ആകുന്നത്. സ്വന്തം പ്രയത്നത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായി മാറിയ വനിതകളുടെ ഹുറൂൺ പട്ടികയിൽ ഇന്ത്യയിൽ നിന്ന് മൂന്നാമത് എത്തിയ വനിതയാണ് ഇവർ.
1972 മദ്രാസ് ഹൈക്കോടതിയിലെ സ്റ്റെനോഗ്രാഫറുടെ മകളായിട്ടാണ് രാധാ വെമ്പു ജനിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിൽ നിന്ന് ഇൻഡസ്ട്രിയൽ മാനേജ്‌മെന്റിൽ ബിരുദം നേടിയിട്ടുണ്ട് രാധ വെമ്പു. 1996 ൽ സഹോദരന്മാരായ ശ്രീധർ വെമ്പു, ശേഖർ വെമ്പു എന്നിവരുമായി ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. ഇപ്പോൾ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും രാധാ വെമ്പുവിന്റെ ഉടമസ്ഥതയിലാണ്. പ്രോഡക്റ്റ് മാനേജരായ രാധാവെമ്പു ആണ് 250 പേരടങ്ങുന്ന ടീമിനെ നിയന്ത്രിക്കുന്നത്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലോകത്തെ ഒൻപത് രാജ്യങ്ങളിലായി 60 ദശലക്ഷത്തിലധികം ഉപഭോക്താക്കളും 12 ഓഫീസുകളും ആണ് നിലവിലുള്ളത്. ജാനകി ഹൈടെക് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കാർഷിക എൻ ജി ഒയുടെയും ഹൈലാൻഡ് വാലി കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെയും ഡയറക്ടർ കൂടിയാണ് രാധ.
2021ലെ ഫോബ്‌സ് ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിൽ 285,000 കോടി രൂപ ആസ്തിയുമായി വെമ്പു സഹോദരങ്ങൾ 55-ാം സ്ഥാനത്ത് ഇടം നേടിയിരുന്നു. മാർച്ച് 22ന് പുറത്തിറക്കിയ 2023 എം 3എം ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം 4 ബില്യൺ ഡോളറാണ് ഡോളറാണ് രാധാ വെമ്പുവിന്റെആസ്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.