- Trending Now:
അഭിഭാഷകയാവുക എന്ന തന്റെ ആഗ്രഹത്തിൽ നിന്ന് ഒരു സംരംഭകയും ജീവകാരുണ്യ പ്രവർത്തകയുമായി മാറിയ സാറ ബ്ലേക്ക്ലിയെക്കുറിച്ചാണ് ഇന്നത്തെ ലേഖനം. ജോർജിയിലെ അറ്റ്ലാൻഡിയിൽ സ്ഥാപിതമായ പാന്റ്സും, ലഗിൻസ്, സ്വിമ്മിംഗ് ഡ്രസ്സുകളും, ഇന്നർവസ്ത്രങ്ങളുമുള്ള സ്പാൻക്സ് എന്ന കമ്പിനിയുടെ സ്ഥാപകയാണ് സാറാ ബ്ലേക്ക്ലി.
1971 ഫെബ്രുവരി 27 ന് ഫ്ലോറിഡയിലെ ക്ലിയർ വാട്ടർലാണ് ബ്ലേക്കിലി ജനിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ഒരു അഭിഭാഷകയാകാനാണ് അവർ ആഗ്രഹിച്ചിരുന്നത് എങ്കിലും പ്രവേശന പരീക്ഷയിൽ റിസൾട്ട് ലഭിക്കാതിരുന്നതിനാൽ അവളുടെ മനസ്സ് മാറി. അവർ വാൾട്ട് ഡിസ്നി വേൾഡിൽ ജോലിക്ക് കയറി അവിടെ മൂന്നുമാസം ജോലി നോക്കി.
പിന്നീട് ബ്ലെക്കിലിക്ക് ഓഫീസ് സപ്ലൈ കമ്പനിയായ ഡാങ്കയിൽ ജോലി ലഭിച്ചു, അവിടെ അവർ ഹോം ഫാക്സ് മെഷീനുകൾ വിറ്റു. വീടുകൾ തോറും പോയിയായിരുന്നു കച്ചവടം. വിൽപ്പനയിൽ മികച്ച വിജയം നേടിയ അവർ തന്റെ 25-ആം വയസ്സിൽ ദേശീയ സെയിൽസ് കോച്ചായി ഉയർത്തപ്പെട്ടു. ചൂടുള്ള ഫ്ലോറിഡിയൻ കാലാവസ്ഥയിൽ സാറയ്ക്ക് തന്റെ സെയിൽസ് റോളിൽ ട്രൗസർ ധരിക്കേണ്ടതായിവന്നു, സാധാരണ ട്രൗസറിന്റെ രൂപവും മറ്റും ബ്ലെക്ലി ഇഷ്ടപ്പെട്ടില്ല.
27-ആം വയസ്സിൽ, ബ്ലെക്കിലി ജോർജിയയിലെ അറ്റ്ലാന്റയിലേക്ക് താമസം മാറി. 5000 ഡോളർ സമാഹരിച്ച് സ്ത്രീ ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ എന്ന ആശയത്തിൽ ഗവേഷണം ചെയ്യാനും വികസിപ്പിക്കാനും അവർ തീരുമാനിച്ചു.
ബ്ലേക്ക്ലി തന്റെ ആശയവുമായി പല വസ്ത്ര നിർമ്മാണശാലകളെയും കമ്പനികളെയും സമീപിച്ചു പക്ഷേ ആരും തന്നെ അവളെ പിന്തുണയ്ക്കാൻ തയ്യാറായിരുന്നില്ല. രണ്ടാഴ്ചയ്ക്കുശേഷം ഒരു മീൽ ഓപ്പറേറ്റർ അവളെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞ് മുന്നോട്ടു വന്നു. അങ്ങനെ അവളുടെ കമ്പനിക്ക് തുടക്കമായി. 2000-ൽ ബ്ലെക്ലി തന്റെ അപ്പാർട്ട്മെന്റിൽ നിന്ന് സ്പാൻക്സ് ബ്രാൻഡ് പുറത്തിറക്കി. സ്പാൻക്സിനോടുള്ള ആവേശം ബ്ലെക്ലിയെ അവളുടെ അന്തിമ വിജയത്തിലേക്ക് നയിച്ചു.
ബിസിനസിൽ സ്ഥാനനിർണ്ണയം എന്നത് ഉപഭോക്താക്കളുടെ മനസ്സിൽ ഒരു ബ്രാൻഡ് ഉൾക്കൊള്ളുന്ന സ്ഥലത്തെയും, എതിരാളികളുടെ ഉൽപ്പന്നങ്ങളിൽ നിന്ന് അത് എങ്ങനെ വേർതിരിക്കുകയും, ബ്രാൻഡ് അവബോധം എന്ന ആശയത്തിൽ നിന്ന് വ്യത്യസ്തമാക്കുകയും ചെയ്യുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഹോൾ സെയിൽ വിഭാഗങ്ങളേക്കാൾ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഷൂസിനൊപ്പം സ്പാൻക്സിന്റെ സ്ഥാനം പിടിച്ചു.
2000 നവംബറിൽ, ഓപ്ര വിൻഫ്രി (ഒരു അമേരിക്കൻ ടോക്ക് ഷോ അവതാരകയും ടെലിവിഷൻ നിർമ്മാതാവും നടിയും എഴുത്തുകാരിയും മാധ്യമ ഉടമയുമാണ്) സ്പാൻക്സിനെ അവളുടെ 'പ്രിയപ്പെട്ട കാര്യങ്ങളിൽ' ഒന്നായി തിരഞ്ഞെടുത്തു, ഇത് ജനപ്രീതിയിലും വിൽപ്പനയിലും ഗണ്യമായ വർദ്ധനവിന് കാരണമായി.
വിദ്യാഭ്യാസത്തിലൂടെയും സംരംഭകത്വ പരിശീലനത്തിലൂടെയും സ്ത്രീകളെ സഹായിക്കുന്നതിനായി 2006-ൽ ബ്ലെക്ലി സാറാ ബ്ലേക്ക്ലി ഫൗണ്ടേഷൻ ആരംഭിച്ചു. 2012-ൽ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ശതകോടീശ്വരി എന്ന പേരിൽ ഫോബ്സ് മാസികയുടെ മുഖചിത്രത്തിൽ ബ്ലേക്ക്ലി ഇടംപിടിച്ചു.
ശ്രമിച്ചാൽ മാത്രമേ വിജയം കണ്ടെത്തുകയുള്ളൂ എന്ന ആശയത്തിൽ നിന്നാണ് ബ്ലേക്ക്ലി പ്രവർത്തിച്ചത്. 15 വർഷത്തിനുള്ളിൽ അവരുടെ കമ്പനി കോടികളുടെ വരുമാനം നേടി. നമുക്ക് തോൽവിയെ ഭയമാണ് തോൽവി നമ്മുടെ ഈഗോയെ മുറിവേൽപ്പിക്കും എന്ന് ഭയപ്പെടുന്നു. കാര്യങ്ങൾ നമ്മുടെ വഴിക്ക് പോയില്ലെങ്കിൽ നാം അതിനെ മറികടക്കാൻ തീരുമാനിച്ചാൽ വിജയം നമുക്കൊപ്പം വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.