- Trending Now:
ഇന്ത്യൻ കർഷകരെ ജൈവ ഉത്പന്നങ്ങൾ വളർത്താനും വിൽക്കാനും പ്രാപ്തരാക്കുകയും, അവരുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന ഫാം ടു ഹോം പ്ലാറ്റ്ഫോം ആയ മൈ ഹാർവെസ്റ്റ് ഫാംസിന്റെ സ്ഥാപകയാണ് അർച്ചന സ്റ്റാലിൻ.
ചെന്നൈയിൽ ഗിണ്ടിയിലെ എൻജിനീയറിങ് കോളേജിൽ നിന്ന് ജിയോ ഇൻഫോർമാറ്റിക്സിൽ ബിരുദം നേടിയ ഉടൻതന്നെ അർച്ചന തന്റെ കോളേജ് സഹപാഠിയായ സ്റ്റാലിൻ കാളിദാസിനെ വിവാഹം കഴിച്ചു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു അവരുടെ വിവാഹം.
2012 ദമ്പതികൾ ദക്ഷിണ തമിഴ്നാട്ടിലെ സ്റ്റാൻലിന്റെ ജന്മനാടായ വിരുദ്ധ നഗറിൽ ജിയോവർജ് എന്ന ജിയോ സ്പേഷ്യൻ കമ്പനി സ്ഥാപിച്ചു. പക്ഷേ അതൊരു വലിയ പരാജയമായി മാറി. ഇതിനുശേഷം പല ജോലികളിലും അർച്ചന സേവനമനുഷ്ഠിച്ചു. ഒരിക്കൽ അർച്ചന 15 ദിവസത്തെ ഒരു ട്രെയിൻ യാത്ര നടത്തി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന 12 സ്ഥലങ്ങൾ. ഈ യാത്രയിൽ പലതരത്തിലുള്ള ആളുകളെ കണ്ടുമുട്ടി. അവരുമായുള്ള സമ്പർക്കത്തിന്റെ ഫലമായി അർച്ചനയ്ക്ക് സംരംഭകത്വം എന്ന ആശയം വീണ്ടും ഉദിച്ചത്.
2015 ൽ അവർ ജോലി ഉപേക്ഷിച്ചു. ജൈവകൃഷിയിൽ താല്പര്യം ഉണ്ടായിരുന്നതിനാൽ ഈ മേഖലയിൽ തന്റെ അറിവ് വർദ്ധിപ്പിക്കാൻ ജൈവകർഷകരെയും ടെറസ് ഗാർഡനിങ്ങിലെ വിദഗ്ധരെയും കണ്ടു.
2016 ൽ അവർ മൈ ഹാർവെസ്റ്റ് സ്ഥാപിച്ചു. തുടക്കത്തിൽ ബാൽക്കണിയിലോ ടെറസിലോ പോലുള്ള ഇടങ്ങളിൽ സ്വന്തമായി പച്ചക്കറികൾ വളർത്താൻ അവർ ആളുകളെ സഹായിച്ചു. സ്കൂൾ പൂന്തോട്ട പരിപാലനത്തിനായി അവർ സ്കൂളുകളുമായി ചേർന്ന് പ്രവർത്തിച്ചു.
ഗാർഡനിലെ പരിമിതികൾ പരിഗണിച്ച് അവർ 2018 ചെന്നൈയിൽ നിന്ന് 40 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ ഗ്രാമത്തിൽ രണ്ട് ഏക്കർ കൃഷി സ്ഥലം പാട്ടത്തിന് എടുത്തു. അവിടെ കൃഷി ആരംഭിച്ചു. തുടക്കത്തിൽ അവരുടെ ഒപ്പം മൂന്ന് കർഷകരാണ് ഉണ്ടായിരുന്നത്, എന്നാൽ ഇന്ന് അവർക്ക് തമിഴ്നാട്ടിലും കർണാടകയിലുമായി 160 ഓളം കർഷകർ ഉണ്ട്.
ഇവരുടെ കർഷകരിൽ കൂടുതലും 26 - 27 വയസ്സിനിടയിൽ പ്രായമുള്ള ചെറുപ്പക്കാരായിരുന്നു. എല്ലാ പച്ചക്കറികളും ഒരു ഫാമിൽ കൃഷി വളർത്താൻ കഴിയാത്തതുകൊണ്ട് അതിനുവേണ്ടി അവർ പല സ്ഥലങ്ങളിലെ കർഷകരമായി ബന്ധം സ്ഥാപിച്ചു.
ആദ്യം കമ്പനിയുടെ വിറ്റ് വരവ് 8 ലക്ഷം രൂപയായിരുന്നു. രണ്ടാം വർഷം അത് 44 ലക്ഷം രൂപയായി, പിന്നീട് ഒരു കോടി രൂപയായി കുതിച്ചുയർന്നു.
പരിസ്ഥിതി സൗഹൃദ ജീവിതത്തിലും ആളുകളെ പ്രകൃതിയോടും നല്ല ഭക്ഷണത്തോടും അടുപ്പിക്കുന്നതിലുമായിരുന്നു അവർക്ക് താൽപ്പര്യം. സ്കൂളുകളിൽ ജൈവകൃഷിയും പഠിപ്പിക്കുന്ന അർച്ചന ഒരു മോട്ടിവേഷണൽ സ്പീക്കറും അദ്ധ്യാപികയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.