Sections

പ്രളയത്തിലും കൊവിഡിലും തകർന്നവർക്ക് ആശ്രയമായി മാറിയ ലക്ഷ്മി മേനോൻ

Monday, Jun 26, 2023
Reported By Soumya
Lekshmi Menon

ലോകത്തിലെ തന്നെ പ്രചോദാത്മകമായ 10 വനിതകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ലക്ഷ്മി മേനോനെക്കുറിച്ചാണ് ഇന്നത്തെ ലേഖനം. കേരളത്തിൽ നിന്നുള്ള ഒരു ഡിസൈനർ സോഷ്യൽ എന്റർപ്രണറാണ് ലക്ഷ്മി മേനോൻ.

കോട്ടയത്തെ കോളേജിൽ നിന്ന് ഹോം സയൻസിൽ ബിരുദം നേടിയ ശേഷം, ലക്ഷ്മി യുഎസിൽ നിന്ന് ഇന്റീരിയർ ഡിസൈനിലും ജ്വല്ലറി ഡിസൈനിലും ഒന്നിലധികം യോഗ്യതകൾ നേടി. അമ്മൂമ്മതിരി, ശയ്യ ചേക്കുട്ടി, സ്നേഹത്തോടെയുള്ള തൂലിക, തുടങ്ങിയ ഇവരുടെ ചില സംഭാവനങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.

2018 കേരളത്തിലെ പ്രളയത്തിനുശേഷം ചേന്ദമംഗലത്ത് വെള്ളപ്പൊക്കത്തിൽ മാലിനമായതും, നശിച്ചതുമായ വസ്ത്രങ്ങൾ കൊണ്ട് നിർമ്മിച്ച പാവകളാണ് ചേക്കുട്ടി എന്നത്. പ്രളയത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട കൈത്തറി നെയ്ത്തുകാർക്ക് പുതിയ ഉപജീവനമാർഗം നൽകിയ ഈ പാവകൾ കേരളത്തിലെ പലർക്കും പ്രതീക്ഷയുടെ കിരണമായി. ഗോപിനാഥ് പാറയിലുമായി ചേർന്നാണ് ലക്ഷ്മി, ചേക്കുട്ടി അവതരിപ്പിച്ചത്.

2020 ആയപ്പോൾ കേരളം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ് എത്തി. അവിടെയും കോവിഡ് ബാധിച്ച് വീടുകളിൽ അകപ്പെട്ടു പോയവർക്ക് ആവശ്യമുള്ള സാധനങ്ങളും ഭക്ഷണവുമായി കോവിഡ് ഫോർ കോവിൽ എന്ന സംരംഭവുമായി ലക്ഷ്മി മേനോൻ മുന്നോട്ടുവന്നു.

മറ്റൊരു സംരംഭമാണ്, കോവിഡ് കെയർ സെന്ററുകളിൽ രോഗികളുടെ എണ്ണം കൂടി വന്നതോടെ മെത്തകൾക്ക് ലഭ്യത കുറയാൻ തുടങ്ങി. കോവിഡ് സെന്ററുകൾക്ക് മെത്തകൾ നൽകുന്ന ശയ്യ എന്ന ആശയം അവർ കൊണ്ടുവന്നു. മെത്തകളുടെ നിർമ്മാണത്തിന് വേണ്ടി പി പി കിറ്റുകൾ നിർമ്മിക്കുന്നതിൽ നിന്നും അവശേഷിക്കുന്ന മെറ്റീരിയലുകൾ ആണ് ഉപയോഗിച്ചിരുന്നത്. പി പി ഇ കിറ്റുകൾ ഉണ്ടാക്കുന്ന അവശിഷ്ടങ്ങളിൽ പ്ലാസ്റ്റിക്ക് ഉള്ളതിനാൽ ഇത് മറ്റൊന്നിനും ഉപയോഗിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെ മെറ്റീരിയലുകൾ മെത്തകൾ നിർമ്മിക്കാൻ വേണ്ടി അവർ ഉപയോഗിച്ചു തുടങ്ങി. 7 മുതൽ 10 സ്ത്രീകളെ വരെ അവർ ഈ മെത്ത നിർമ്മിക്കുന്നതിന് വേണ്ടി നിയമിച്ചു.

മറ്റ് ഒരു പ്രധാനപ്പെട്ട സാമൂഹ്യ പ്രവർത്തനം ആയിരുന്നു 2015 ൽ പ്യുവർ ലിവിംഗ് അമ്മുമ്മതിരി. പ്രായമായ അമ്മമാർക്ക് വേണ്ടി ആരംഭിച്ചതായിരുന്നു. പ്രായമായ അമ്മമാർ തിരിയുണ്ടാക്കി ഉപജീവനമാർഗ്ഗം കണ്ടെത്തി. പ്രായമായ അമ്മമാരെ ദത്തെടുക്കുന്നത് പോലെയാണ് 100 മുതൽ 200 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ 200 പാക്കറ്റ് അമ്മൂമ്മ തിരി വാങ്ങുകയാണെങ്കിൽ എന്ന് അവർ പറയുന്നു.

മറ്റൊന്ന് പെൻ വിത്ത് ലവ് ആണ്. പേനകൾക്കുള്ളിൽ വിത്തുകൾ. റീസൈക്കിൾ ചെയ്ത പേപ്പർ ഉപയോഗിച്ചാണ് ഈ പേനകൾ നിർമ്മിക്കുന്നത്. പേനകൾ എഴുതിക്കഴിഞ്ഞ് വലിച്ചെറിയുന്നതിന് പകരം ഉപയോഗ ശേഷം ആ പേന മണ്ണിൽ കുഴിച്ചിട്ടാൽ വിത്തുകൾ മുളച്ചു ചെടികളായി വളരും. പ്രളയത്തിൽ കേരളത്തെ സഹായിച്ച മത്സ്യത്തൊഴിലാളികൾക്ക് നന്ദി സൂചകമായി ഫ്രണ്ട്ഷിപ്പ് എന്ന പേരിൽ ഒരു സോഷ്യൽ ക്യാമ്പയിൻ അവർ ആരംഭിച്ചു. ക്രൗഡ് സോഴ്സ്ഡ് ലൈഫ് ഇൻഷുറൻസ് സ്കീം. അവരുടെ കുടുംബങ്ങൾക്കുള്ള സംരംഭകത്വം അവസരവും ഇതിൽ ഉൾപ്പെടുന്നു.

റോഡ് സുരക്ഷയ്ക്കായി ലക്ഷ്മി 'ഓറഞ്ച് അലർട്ട്' മുന്നറിയിപ്പ് സംവിധാനം രൂപകൽപ്പന ചെയ്തു. അവിടെ കമ്മ്യൂണിറ്റി വോളണ്ടിയർമാർ അപകടകരമായ സ്ഥലങ്ങളുടെ ഇരുവശത്തും അമ്പത് അടി അകലെ ഓറഞ്ച് ത്രികോണങ്ങൾ വരയ്ക്കുകയും ഡ്രൈവർമാർക്ക് വേഗത കുറയ്ക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

അവർ 14 ഓളം പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നുണ്ട്. 2020ലെ വനിതാ 'വുമൺ ഓഫ് ദ ഇയർ' പുരസ്കാരത്തിന് അർഹയായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.