Sections

സഹസ്ര കോടിപതിയായ ഇന്ത്യയിലെ ആദ്യത്തെ വനിത; കിരൺ മജുംദാർ ഷാ

Wednesday, Aug 02, 2023
Reported By Soumya S
Kiran Mazumdar Shaw

സഹസ്ര കോടിപതിയായ ആദ്യത്തെ ഇന്ത്യൻ വനിത എന്ന ബഹുമതിക്ക് അർഹയായ കിരൺ മജുംദാർഷായെ കുറിച്ചാണ് ഇന്നത്തെ ലേഖനം.

ബാംഗ്ലൂർ ആസ്ഥാനമായ ബയോകോൺ എന്ന ബയോടെക്നോളജി കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറും, ഐ ഐഎം ബാംഗ്ലൂരിന്റെ ഇപ്പോഴത്തെ ചെയർപേഴ്സണുമാണ് കിരൺ മജുംദാർ ഷാ. ജനനം 23 മാർച്ച് 1953. ഒരു സംരംഭം തുടങ്ങാൻ അനുകൂലമല്ലാതിരുന്ന കാലത്താണ് 24 കാരിയായ കിരൺ മജൂദർ ഷാ ബയോകോൺ ഇന്ത്യ എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. ബയോടെക്നോളജി രംഗത്തെ ആഗോള മുൻനിര കമ്പനിയാണ് ഇന്ന് ബയോകോൺ. ഏഴായിരത്തിലേറെ ശാസ്ത്രജ്ഞരും ടെക്നോളജി വിദഗ്ധരും അവിടെ ജോലി ചെയ്തുവരുന്നു. ബയോടെക്നോളജി രംഗത്തെ തൊഴിൽ ദാതാവ് എന്ന നിലയിൽ ബയോകോണിന് ലോകത്ത് ഏഴാം സ്ഥാനമാണ്.

കിരണിന്റെ അച്ഛനും അമ്മയും ഗുജറാത്തിൽ നിന്നുമെത്തി ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയവരായിരുന്നു. അവരുടെ പിതാവ് യുണൈറ്റഡ് ബ്രൂവെറീസ് എന്ന പ്രമുഖ മദ്യനിർമ്മാണ കമ്പനിയിലെ മെയിൻ ബ്രൂവർ ആയിരുന്നു. അച്ഛന്റെ നിർദ്ദേശപ്രകാരം ബ്രൂവർ കോഴ്സ് പഠിക്കാൻ വേണ്ടി കിരൺ ഓസ്ട്രേലിയയിൽ പോയി. ഓസ്ട്രേലിയയിലെ ബെല്ലാററ്റ് സർവ്വകലാശാലയിൽ നിന്നും ബ്രൂവെറിയിൽ മാസ്റ്റർ ബിരുദം എടുത്തു. അന്നത്തെ കാലത്ത് ബ്രൂവെറി പഠിക്കുന്ന ഏക വനിതയായിരുന്നു കിരൺ. ഓസ്ട്രേലിയയിൽ ട്രെയിനിങ്ങിനായി ചില കമ്പനികളിൽ ജോലി നോക്കിയശേഷം കിരൺ ഇന്ത്യയിൽ തിരിച്ചെത്തി. പുരുഷന്മാർ കയ്യടക്കി വെച്ചിരുന്ന ഈ മേഖലയിൽ ഒരു സ്ത്രീക്ക് ജോലി നൽകാൻ ഇന്ത്യയിലെ ഒരു കമ്പനിയും തയ്യാറായില്ല. കിരൺ വീണ്ടും ഇന്ത്യയിൽ നിന്നും അയർലണ്ടിലേക്ക് ജോലി അന്വേഷിച്ചു പോയി. അവിടെവെച്ച് പരിചയപ്പെട്ട ബയോകോൺ ബയോ ലിമിറ്റഡ് സ്ഥാപകൻ ലെസ്ലിയുടെ പ്രേരണയാണ് ഇന്ത്യയിൽ ബയോകോണിന് ആരംഭം കുറിച്ചത്.

അന്നത്തെ കാലത്ത് ഇന്ത്യയിൽ ഒരു ബിസിനസ് ആരംഭിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു പക്ഷേ കിരൺ ധൈര്യത്തോടുകൂടി ആ ദൗത്യം നിർവഹിച്ചു. 1978-ൽ, ഓച്ചിൻക്ലോസിന്റെ നിർദ്ദേശപ്രകാരം, മജുംദാർ-ഷാ ഇപ്പോൾ രാജ്യത്തെ പ്രമുഖ ബയോടെക്നോളജി സംരംഭമായ ബയോകോൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി. ബാംഗ്ലൂരിലെ വാടക വീടിന്റെ ഗ്യാരേജിൽ 2000 രൂപ സീഡ് ക്യാപ്പിറ്റലിൽ അവൾ ബയോകോൺ ഇന്ത്യ ആരംഭിച്ചു. ജൈവ വസ്തുക്കളിൽ നിന്ന് രാസഘടകങ്ങൾ വേർതിരിച്ചിരുന്ന കമ്പനി പിന്നീട് ഫാർമസ്യൂട്ടിക്കൽ രംഗത്തേക്ക് കടന്നു. പിന്നീട് കിരണിന് വിജയത്തിന്റെ നാൾ വഴികളായിരുന്നു.

കിരൺ ബയോകോം ഫൗണ്ടേഷൻ എന്ന പേരിൽ സാമൂഹ്യപ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. ഫൗണ്ടേഷൻ ആരോഗ്യം വിദ്യാഭ്യാസം അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണസൗകര്യങ്ങൾ ഇല്ലാത്ത കർണാടകയിലെ ഗ്രാമപ്രദേശങ്ങളിൽ കൂടുതലും പ്രവർത്തിച്ചു.

ഇന്ന് ബയോകോൺ ലോകമെമ്പാടുമുള്ള രോഗികൾക്ക് ലോകോത്തര ചികിത്സാരീതികൾ നൽകുന്നു, ഇന്ത്യയിലെ ഏറ്റവും വലിയ ഇൻസുലിൻ നിർമ്മാതാക്കളാണ്, കൂടാതെ ലോകത്തിലെ ഏക പിച്ചിയ അടിസ്ഥാനമാക്കിയുള്ള പുനഃസംയോജന ഹ്യൂമൻ ഇൻസുലിൻ തുടക്കമിട്ടു, ഇത് ഇപ്പോൾ 40-ലധികം രാജ്യങ്ങളിൽ ലഭ്യമാണ്.

1989-ലെ പത്മശ്രീയും 2005-ൽ പത്മഭൂഷണും, വ്യാവസായിക ബയോടെക്നോളജിയിലെ നൂതന ശ്രമങ്ങൾക്ക് ഇന്ത്യൻ പ്രസിഡന്റ് കിരണിന് സമ്മാനിച്ചു. 2020 ലെ EY ലോക സംരംഭകയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടു. 2010-ൽ ഫോർബ്സിന്റെ '100 ശക്തരായ വനിതകൾ'' എന്ന പട്ടികയിലും, ടൈം മാഗസിന്റെ '100'' ലും അവർ ഇടംനേടി. 2006-ൽ നേച്ചർ ബയോടെക്നോളജി കിരണിനെ യൂറോപ്പിനും അമേരിക്കയ്ക്കും പുറത്തുള്ള ഏറ്റവും സ്വാധീനമുള്ള ജൈവ-ബിസിനസ്പേഴ്സണായി തിരഞ്ഞെടുത്തു. 2004-ലെ ഇക്കണോമിക് ടൈംസ് ബിസിനസ് വുമൺ ഓഫ് ദി ഇയർ അവാർഡ്, ഏണസ്റ്റ് ആൻഡ് യങ്ങ്സ് ഓഫ് ദ ഇയർ അവാർഡ് തുടങ്ങി നിരവധി അഭിമാനകരമായ അവാർഡുകളും കിരൺ മജുംദാർ ഷായ്ക്ക് ലഭിച്ചിട്ടുണ്ട് . ലൈഫ് സയൻസസ് ആൻഡ് ഹെൽത്ത് കെയർ, വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ടെക്നോളജി പയനിയർ അവാർഡ്, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവയും നേടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.