Sections

വീട്ടമയായി ഒതുങ്ങിക്കൂടാതെ സ്വന്തം സ്വപ്‌ന സാക്ഷാത്കാരത്തിനായി ഇറങ്ങിത്തിരിച്ച നൂഹ സജീവ്

Monday, Jun 19, 2023
Reported By Admin
Nooha

കേരളത്തിലെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിയിൽ നിന്നും ബിസിനസിലേക്ക് വന്ന വനിത സംരംഭകയെയാണ് ഇന്ന് പരിചയപ്പെടുന്നത്.

ഇഹ എന്ന ബോട്ടിക് ചിലപ്പോൾ കേരളത്തിലെ പല സ്ത്രീകൾക്കും അറിയാമായിരിക്കും. ഇഹയുടെ ഓണർ ആയ നുഹ സജീവിനെ കുറിച്ചാണ് ഇന്നത്തെ ലേഖനം.

2003ൽ കൊച്ചിക്കാരിയായ നൂഹ് വിവാഹശേഷമാണ് ആലപ്പുഴയിൽ എത്തുന്നത്. പഠിക്കുന്ന കാലം തൊട്ട് തന്നെ നുഹയ്ക്ക് ഫാഷൻ ഡിസൈനിങ് താല്പര്യമുണ്ടായിരുന്നു. വിവാഹശേഷം വീട്ടിൽ ഒതുങ്ങി കൂടാൻ അവർക്കു താൽപര്യം ഉണ്ടായിരുന്നില്ല. അങ്ങനെ 2011 ൽ ഒരു ചെറിയ ഷോപ്പിൽ നിന്നാണ് നുഹയുടെ ആരംഭം.

ആലപ്പുഴ പോലുള്ള ഒരു ചെറിയ നഗരത്തിൽ കച്ചറത്തുണികൾ മാത്രമേ പോകത്തുള്ളൂ എന്ന് പറഞ്ഞ ഒരു ഉത്തരേന്ത്യൻ മാർവാടിക്കുള്ള ചുട്ട മറുപടി കൂടിയാണ് ഇന്ന് ആലപ്പുഴയിൽ ഉള്ള ഇഹാ ഡിസൈൻസിന്റെ രണ്ട് ഷോറൂമുകൾ.

നുഹ ഷോപ്പ് തുടങ്ങിയ സമയം ആലപ്പുഴയിൽ ഫാഷൻ ട്രെൻഡുകൾക്കൊന്നും ഒരു പ്രാധാന്യം കൊടുക്കാത്ത കാലഘട്ടം ആയിരുന്നു. അതുകൊണ്ടുതന്നെ നുഹയുടെ ബിസിനസ് വലിയ വിജയം കണ്ടില്ല. നുഹ ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ നുഹയുടെ വ്യത്യസ്തമായ വസ്ത്രങ്ങൾക്ക് വേണ്ടി ആവശ്യക്കാർ വന്നു തുടങ്ങി. എപ്പോഴും വ്യത്യസ്തമായ വസ്ത്രങ്ങൾക്കാണ് നുഹ പ്രാധാന്യം കൊടുത്തിരുന്നത്.

കൊൽക്കത്തയിലും മുംബൈയിലും നിന്നൊക്കെയാണ് നുഹ മെറ്റീരിയൽസ് വാങ്ങിയിരുന്നത്. ഭർത്താവ് സജീവ് നുഹയ്ക്ക് ബിസിനസ്സിൽ കൂട്ടായി എപ്പോഴും കൂടെയുണ്ട്. 

ഓൺലൈൻ വഴി സെയിൽസ് ആരംഭിച്ചതിനുശേഷം ആണ് ഇഹ ഇത്രയും പ്രശസ്തമാകാൻ തുടങ്ങിയത്. ഒരു ദിവസം രണ്ടായിരത്തിലോളം ഓർഡേഴ്‌സ് അവർക്ക് ഓൺലൈൻ വഴി ലഭിക്കുന്നുണ്ട്. അവർക്ക് സ്വന്തമായി സ്റ്റിച്ചിങ് യൂണിറ്റുകൾ ഉണ്ട് അവിടെ 250 ഓളം ടൈലർ ടീമും ഉണ്ട്. യുഎഇയിലും ഇഹയ്ക്ക് ബ്രാഞ്ചുകൾ ഉണ്ട്.

2011 ആരംഭിച്ച ഇഹാ ഡിസൈൻസ് തുടർച്ചയായ 12 വർഷം കൊണ്ട് 300 ഓളം സ്റ്റാഫുകൾ ഉള്ള ഒരു വലിയ ബിസിനസ് ശൃംഖലയായി മാറിയിരിക്കുന്നു. ഇപ്പോൾ 35,000 സ്‌ക്വയർ ഫീറ്റുകൾ ഉള്ള സ്ത്രീകൾക്ക് മാത്രമായി കേരളത്തിലുള്ള ഏറ്റവും വലിയ സ്റ്റോറായി വളർന്നിരിക്കുകയാണ് ഇഹ ഡിസൈൻസ്.

ഒരു വീട്ടമ്മയുടെ സ്വപ്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ വിജയം. പല സ്വപ്നങ്ങളുമായി വീട്ടിൽ ഒതുങ്ങി കൂടുന്ന പല വീട്ടമ്മമാർക്കും ഇത് ഒരു പ്രചോദനമായി മാറട്ടെ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.