- Trending Now:
ഇന്നത്തെ ഒരു പ്രധാന ചർച്ചാവിഷയമാണ് ആർത്തവം, ഇത് സ്ത്രീകൾ ഒളിപ്പിച്ചു വയ്ക്കേണ്ട ഒന്നാണോ, പുതുതലമുറ ഉണ്ടാകാൻ വേണ്ടി സ്ത്രീകളെ സജ്ജമാക്കുന്ന ഒരു ശാരീരിക വ്യതിയാനം ആണ് ഈ ആർത്തവം.
ആർത്തവത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ വേണ്ടി ആരംഭിച്ച മെൻസ്ട്രുപീഡിയയുടെ സഹസ്ഥാപിക്കുകയും ഒരു ഇന്ത്യൻ എഴുത്തുകാരിയുമായ അതിഥി ഗുപ്തയെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ജാർഖണ്ഡിലെ ഗർവ ജില്ലയിൽ ജനിച്ച അതിഥി ഭർത്താവ് സുഹിൽ പോളിനൊപ്പം ചേർന്ന് സ്ഥാപിച്ചതാണ് മെൻസ്ട്രു പീഡിയ. എഞ്ചിനീയറിങ് ബിരുദധാരിയായ അതിഥി അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ന്യൂ മീഡിയ ഡിസൈനിൽ വിരുദ്ധാനന്തര ബിരുദം നേടി.
ഒരു യാഥാസ്ഥിക കുടുംബത്തിലാണ് അതിഥിയുടെ ജനനം അതിഥിക്ക് പന്ത്രണ്ടാം വയസ്സിലാണ് ആർത്തവം ആരംഭിക്കുന്നത് പലതര നിയമങ്ങളും തൊട്ടുകുടായിമയും അവൾക്ക് അനുസരിക്കേണ്ടതായി വന്നു സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതിന് പോലും അവർക്ക് വിലക്കുണ്ടയിരുന്നു. 15 വയസ്സിലാണ് അവൾ ആദ്യത്തെ സാനിറ്ററി നാപ്കിൻ വാങ്ങിയത്. ആർത്തവകാലത്ത് തനിക്ക് ഉണ്ടായ ദുരനുഭവങ്ങളാണ് മെൻസ്ട്രു പീഡിയ വെബ്സൈറ്റ് തുടങ്ങുന്നതിന് കാരണമായത്.
വിദ്യാസമ്പന്നരായ ആളുകളിൽ പോലും മിഥ്യാധാരണകൾ ഉള്ളതായി കണ്ടെത്തിയ അതിഥി തന്റെ ഭർത്താവുമായി ചേർന്ന് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പഠനം നടത്തി. ഡോക്ടർമാരോടും മറ്റു പെൺകുട്ടികളോടും ചോദിച്ച് ഇതിന്റെ നല്ലവശവും ദൂഷ്യവശവും എല്ലാം മനസ്സിലാക്കി. ഡിജിറ്റൽ മീഡിയയിലൂടെ മറ്റുള്ളവരിലേക്ക് ആർത്തവത്തെക്കുറിച്ചുള്ള അറിവ് എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വെബ്സൈറ്റിൽ ഇതുമായി സംബന്ധിച്ച് വിവിധതരത്തിലുള്ള കോമിക് പുസ്തകങ്ങളും ബ്ലോഗുകളും ചോദ്യോത്തര വിഭാഗം എന്നിവ ഉൾപ്പെടുത്തി.
ആർത്തവം ശുചിത്വം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ മെൻസ്ട്രുപീഡിയ അടങ്ങിയിരുന്നു. ഇത് ആളുകളുടെ തെറ്റായ ധാരണകളെ തിരുത്താൻ സഹായിച്ചു. ഡോക്ടറും മൂന്ന് കുട്ടികളും തമ്മിലുള്ള സംഭാഷണ രൂപത്തിലായിരുന്നു കോമിക് പുസ്തകങ്ങൾ ഇറക്കിയിരുന്നത്. ബുക്ക് 14 ഭാഷകളിൽ ലഭ്യമാണ് 18ലധികം രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ഒരു ലക്ഷത്തിലധികം പെൺകുട്ടികൾ മെൻസ്ട്രുപീഡി വെബ്സൈറ്റിൽ സന്ദർശകരാണ്. വിസ്പർ ഇന്ത്യയുമായി ചേർന്ന് ടച്ച് ദി പിക്കിൾ എന്ന ക്യാമ്പയിൻ മെൻസ്ട്രുപീഡിയ നടത്തിവരുന്നു. പല സ്കൂളുകളിലും ഈ കോമിക് ബുക്കുകൾ വിതരണം ചെയ്യുന്നുണ്ട്. ഇത് കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വളരെയധികം ഉപകാരപ്രദമാണ്.
ഒരു സംരംഭകയെന്ന നിലയിൽ അദിതി ഗുപ്ത ഈ രംഗത്തെ സംഭാവനകൾക്ക് വളരെയധികം അംഗീകാരവും പ്രശസ്തിയും നേടിയിട്ടുണ്ട്. മെൻസ്ട്രുപീഡിയ സ്ഥാപകയായ അദിതി ഗുപ്തയുടെ പ്രചോദനാത്മകമായ കഥ നിങ്ങൾക്ക് ഉപയോഗപ്രദവും പ്രചോദനകരവുമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.