- Trending Now:
തൃശ്ശൂർ: ജില്ലയിൽ ഏഴ് താലൂക്കുകളിലായി 10167 മുൻഗണനാ വിഭാഗത്തിലെ അനർഹരെ പൊതുവിഭാഗത്തിലേക്ക് മാറ്റി. ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ യെല്ലോ പ്രകാരമാണ് മാറ്റം.
അനർഹ റേഷൻകാർഡുകൾ ഉപയോഗിച്ച് ഭക്ഷ്യധാന്യം കൈപ്പറ്റിയവരിൽ നിന്ന് 5 കോടി രൂപക്ക് മുകളിൽ പിഴ ചുമത്തി. ഇതിനകം 2.35 കോടി രൂപ പിഴ പിരിച്ചെടുത്തുവെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡുകളിൽ നിന്നും 6800 ൽ പരം കാർഡുകൾ മുൻഗണന (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റി.
1000 മുതൽ 3500 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീട്, ആഡംബര കാറുകൾ, വിദേശ ജോലിക്കാർ, സർക്കാർ പൊതുമേഖല ജീവനക്കാർ എന്നിവരിൽ നിന്നുമാണ് പിഴ ഈടാക്കിയിട്ടുള്ളത്. അനർഹരെ കണ്ടുപിടിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർമാർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ പ്രത്യേക സ്ക്വാഡ് പ്രവർത്തന സജ്ജമാണ്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അർഹരായ 8619 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻകാർഡുകളും നൽകി.
അനർഹ മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളത് സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് സപ്ലൈ ഓഫീസുകളിൽ വിളിച്ച് അറിയിക്കാം. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് - 0487 2360046, 9188527322, താലൂക്ക് സപ്ലൈ ഓഫീസ് തൃശൂർ : 0487 2331031, 9188527382, തലപ്പിള്ളി : 04884 232257, 9188527385, കുന്നംകുളം: 04885 296418, 9188520762, ചാവക്കാട് : 0487 2502525, 9188527384, മുകുന്ദപുരം: 0480 2825321, 9188527381, ചാലക്കുടി: 0480 2704300, 9188527380, കൊടുങ്ങല്ലൂർ: 0480 2802374, 9188527379.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.