- Trending Now:
വായ്പാ പലിശയുടെ ഒരു ഭാഗം തിരികെ നല്‍കുന്ന പദ്ധതിയാണിത്
വായ്പാ പലിശയിളവു ലഭ്യമാക്കി സംരംഭം തുടങ്ങാന്‍ വ്യവസായ വകുപ്പ് നിങ്ങളെ സഹായിക്കും. 'എന്റെ സംരംഭം നാടിന്റ അഭിമാനം' എന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് വ്യവസായ വകുപ്പു ലക്ഷ്യമിടുന്നത്. 2022-23 സംരംഭക വര്‍ഷമായാണ് സര്‍ക്കാര്‍ ആചരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കി വരികയാണ്.
പത്തുലക്ഷം രൂപയ്ക്കു താഴെ സ്ഥിര നിക്ഷേപമുള്ള ബാങ്ക് വായ്പയെടുത്ത് ഉല്പാദന സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കാണ് പദ്ധതിയിലൂടെ വായ്പയിളവ് ലഭിക്കുക. വായ്പാ പലിശയുടെ ഒരു ഭാഗം തിരികെ നല്‍കുന്ന പദ്ധതിയാണിത്. മലിനീകരണ നിബന്ധനകള്‍ പ്രകാരം ഹരിത, ധവള ഇനത്തില്‍പ്പെട്ട യൂണിറ്റുകളായിരിക്കണം. 5 എച്ച്.പി യില്‍ താഴെ വൈദ്യുതോര്‍ജം മാത്രമേ ഉപയോഗിക്കാവൂ.
യോഗ്യതയുള്ള യൂണിറ്റുകള്‍ക്ക് അവര്‍ അടച്ചു കഴിഞ്ഞ മൂലധന വായ്പയുടെ 6% പലിശതുക പരമാവധി മൂന്നു വര്‍ഷത്തേക്ക് തിരിച്ചു നല്‍കും. വനിത, പട്ടിക വിഭാഗക്കാരുടെ യൂണിറ്റുകള്‍ക്ക് 8% വരെ പലിശത്തുക സബ്‌സിഡിയായി ലഭിക്കും. യന്ത്രസാമഗ്രികള്‍, ഓഫീസ് ഉപകരണങ്ങള്‍, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടി എടുക്കുന്ന വായ്പകള്‍ക്ക് ആനുകൂല്യം അനുവദിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ ?
https://schemes.industry.kerala.gov.in എന്ന വ്യവസായ വകുപ്പു പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാനും ഇതിലൂടെ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ കേന്ദ്രങ്ങളുമായോ ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാം. ബ്ലോക്ക് പഞ്ചായത്ത് / നഗരസഭകളിലെ വ്യവസായ വികസന ഓഫീസര്‍മാരില്‍ നിന്നും വിവരങ്ങള്‍ അറിയാം. നവ സംരംഭകരെ സഹായിക്കാനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റണുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.