- Trending Now:
തൃശ്ശൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭകരുടെ ഉത്പ്പന്ന പ്രദർശന വിപണനമേള (ടിൻഡക്സ് 2024) പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജനുവരി 14 വരെ ശക്തൻ മൈതാനത്ത് രാവിലെ 11 മുതൽ രാത്രി 8.30 വരെയാണ് മേള നടക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഗാർമെന്റ്സ്, ഹാൻഡി ക്രാഫ്റ്റ്, ആയുർവേദ ഉത്പന്നങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയാണ് പ്രദർശനത്തിനും വിപണത്തിനുമായി ഒരുക്കിയിട്ടുള്ളത്.
സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭകർക്ക് പരമാവധി വിപണന സാധ്യത ഉറപ്പാക്കുന്നതിനും ഉത്പാദകരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും ഇടനിലക്കാരുടെ സ്വാധീനം ഒഴിവാക്കി പരമാവധി വിലക്കുറവിൽ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം. 34 സ്റ്റാളുകൾക്ക് പുറമെ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ അടങ്ങിയ ഫുഡ്കോർട്ടുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് ഷീബ, മാനേജർ ആർ സ്മിത, എം എസ് എം ഇ സംരംഭകർ, താലൂക്ക് വ്യവസായ ഓഫീസർമാർ, വ്യവസായ വികസന ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.