Sections

നിലവിലെ പ്രതിസന്ധികളെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പെട്ടെന്ന് മറികടക്കുമെന്ന് റിപ്പോര്‍ട്ട് 

Thursday, Jul 21, 2022
Reported By admin
india

അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു


2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.1 മുതല്‍ 7.6 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ 2022-23 വര്‍ഷത്തില്‍ 7.1 മുതല്‍ 7.6 ശതമാനവും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6 മുതല്‍ 6.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത്.

ഒമൈക്രോണ്‍ വ്യാപനം, റഷ്യയുടെ ഉക്രൈന്‍ അധിനിവേശം, ചരക്കുകളുടെ വിലക്കയറ്റം, കുതിച്ചുയരുന്ന പണപ്പെരുപ്പം, വിതരണ ദൗര്‍ലഭ്യം തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ചുവെങ്കിലും അവയെയെല്ലാം സമ്പദ് വ്യവസ്ഥ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.