Sections

രാജ്യത്ത് ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ മാറ്റാന്‍ ഒരുങ്ങി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍

Friday, Oct 14, 2022
Reported By MANU KILIMANOOR

ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ 5 ദിവസം മാത്രമാകുന്നു

രാജ്യത്ത് ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ 5 ദിവസം മാത്രമാകുന്നു. രാവിലെ അര മണിക്കൂര്‍ നേരത്തെ തുറക്കും. ശനി, ഞായര്‍ ഇനി അവധി ദിനങ്ങള്‍. തീരുമാനം നടപ്പിലാകുകധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിവാക്കി 5 ദിവസങ്ങളിലാക്കാന്‍ ധാരണ. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) ഇക്കാര്യത്തില്‍ ധാരണയായി. കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചാല്‍ തീരുമാനം നടപ്പിലാകും.

പ്രവൃത്തി ദിവസങ്ങള്‍ 5 ആകുമ്പോള്‍ ദിവസവും അരമണിക്കൂര്‍ നേരം പ്രവൃത്തി സമയത്തില്‍ വര്‍ധനയുണ്ടാകും. പണമിടപാട് സമയങ്ങളിലും ഇതുപ്രകാരം അര മണിക്കൂര്‍ വര്‍ധനവുണ്ടാകും. ഇതുപ്രകാരം രാവിലെ അര മണിക്കൂര്‍ നേരത്തെ ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങും.രാജ്യത്തെ ബാങ്കുകളില്‍ പ്രവൃത്തി സമയം 5 ആക്കി മാറ്റുന്നത് സംബന്ധിച്ച് ബാങ്ക് മാനേജ്‌മെന്റുകളുടെ ഏകോപന വേദിയായ ഇന്ത്യന്‍ ബാങ്ക്് അസോസിയേഷന്‍ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളുമായി ചര്‍ച്ചയിലായിരുന്നു. ഇതാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.