ഈ ലോകത്ത് എല്ലാവർക്കും അവസരങ്ങൾ ഒരുപോലെയുണ്ട്. അത് കണ്ടെത്താനാണ് ഏറ്റവും വലിയ പ്രയാസം. പല ആൾക്കാരും ചിന്തിക്കാറുണ്ട് ഞങ്ങൾ മാത്രം ഭാഗ്യം കേട്ടവരും, മറ്റുള്ളവർ വളരെ ഭാഗ്യമുള്ള ആൾക്കാരാണെന്നും. ആ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവർ വിജയിക്കുന്നത് എന്ന്. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു ചിന്താഗതിയാണ്. ഇത്തരത്തിലുള്ള ചിന്താഗതി തീർച്ചയായും മാറ്റേണ്ട ഒന്നാണ്. ലോകത്ത് എല്ലാവർക്കും തുല്യമായ അവസരങ്ങളാണ് ഉള്ളത്. പണക്കാരന്റെ വീട്ടിൽ ജനിച്ച ഒരാൾ വർഷങ്ങൾ കഴിയുമ്പോൾ പാമരനായി മാറിയേക്കാം. വളരെ പാവപ്പെട്ട ഒരാൾ തന്റെ കഠിനപ്രയത്നം കൊണ്ട് വിജയിച്ച ഒരുപാട് അവസരങ്ങളും കാണാൻ സാധിക്കും. ഒരു ബിസിനസുകാരൻ എന്ന നിലയിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അവസരങ്ങളെ കണ്ടെത്താൻ വേണ്ടി ശ്രമിക്കുക എന്നത്.
- അവസരങ്ങൾ നിങ്ങളെ തേടി വരില്ല, അവസരങ്ങളെ തേടി പോവുക എന്നതാണ് നിങ്ങൾ ആദ്യം ചിന്തിക്കേണ്ടത്. അവസരങ്ങൾ കണ്ടെത്തുവാനുള്ള ശ്രമം എപ്പോഴും നടത്തിക്കൊണ്ടിരിക്കണം.
- അവസരങ്ങൾ കണ്ടെത്തിയ ആളുകളെ കുറിച്ച് പഠിക്കുന്നത് വളരെ നല്ലതാണ്. സാധാരണക്കാരായ അവർ എങ്ങനെ അവസരങ്ങൾ കണ്ടെത്തി എന്നതിനെക്കുറിച്ച് കുറെ കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ, ആ കാര്യങ്ങൾ ജീവിതത്തിൽ മുന്നേറാൻ വേണ്ടി നിങ്ങളെ തീർച്ചയായും സഹായിക്കും.
- ഇങ്ങനെയുള്ള വിജയിച്ച ആളുകളിൽ നിന്ന് അവരുടെ ജീവിത പാഠങ്ങൾ കോപ്പി ചെയ്യാൻ ഒരിക്കലും മറക്കരുത്. കോപ്പിയടി ഒരു കല തന്നെയാണ്. പ്രിയദർശൻ സിനിമകളെ കുറിച്ച് പലരും കുറ്റം പറയാറുണ്ട്. പ്രിയദർശൻ വളരെ മനോഹരമായി കോപ്പിയടിച്ച് അത് തന്റേതായ ശൈലിയിൽ മനോഹരമാക്കിയിട്ടുള്ള പല സിനിമകളുണ്ട്. ലോകത്ത് സൂക്ഷ്മമായി പരിശോധിച്ചാൽ കോപ്പിയടിക്കാത്ത ഒരാൾ പോലും കാണില്ല. കോപ്പിയടിച്ചത് കൊണ്ടാണ് നിങ്ങൾ സംസാരിക്കാൻ പഠിച്ചത്. കോപ്പിയടിച്ചത് കൊണ്ടാണ് നിങ്ങൾ നടക്കാൻ പഠിച്ചത്. മറ്റുള്ളവരെ അനുകരിക്കുന്നത് കൊണ്ടാണ് പല കാര്യങ്ങളും നിങ്ങൾക്ക് പഠിക്കാൻ സാധിച്ചത്. അതുകൊണ്ടുതന്നെ കോപ്പിയടി കുറ്റകരമായ ഒരു കാര്യമല്ല. പക്ഷേ അതിൽ നിങ്ങളുടേതായ ഒരു വേർഷൻ കൊടുക്കാൻ വേണ്ടി ശ്രമിച്ചാൽ മാത്രം മതി. അത് ഒരു പുതിയ കാര്യമായി മാറുകയും ചെയ്യും.
- പലപ്പോഴും ദരിദ്രർ അങ്ങനെ തുടർന്നു പോകുന്നത് അവരുടെ സാഹചര്യങ്ങൾ കൊണ്ടാണ്. ഇല്ലെങ്കിൽ അവരുടെ ജീവിത പശ്ചാത്തലം അങ്ങനെ ആയതുകൊണ്ടാണ് എന്നാണ് നിങ്ങളിൽ പലരും ചിന്തിക്കുന്നത്. എന്നാൽ അതല്ല പരിപൂർണ്ണമായ കാരണം. അവർ പഠിച്ചു വെച്ചതിന്റെ അല്ലെങ്കിൽ മനസ്സിലാക്കിയ കാര്യങ്ങളിലെ തെറ്റിദ്ധാരണ കൊണ്ടാണ് അവർ ദരിദ്രരായി തന്നെ തുടരുന്നത്. അവരുടെ മനസ്സിൽ ഞാൻ ദരിദ്രനാണ് എന്നെക്കൊണ്ട് ഇതൊന്നും സാധിക്കില്ല ഇതൊക്കെ മറ്റുള്ളവർക്ക് വേണ്ടിയുള്ള കാര്യമാണ് എന്നുള്ള ചിന്താഗതി ഉണ്ടാകും. അങ്ങനെ ചിന്തിക്കുന്ന ഒരാൾക്ക് ഒരിക്കലും മുന്നോട്ടുപോകാൻ സാധിക്കില്ല. അവർ ദരിദ്രരായി തുടരുക തന്നെ ചെയ്യും.
- ജീവിതം മുഴുവൻ പരിശ്രമിച്ചു കൊണ്ടിരിക്കുക. പരാജയങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. പരിശ്രമം ജീവിതത്തിൽ എപ്പോഴും ഉണ്ടാകേണ്ട ഒരു കാര്യമാണ്. ഒരിക്കലും പരാജയം എന്ന് പറയുന്ന കാര്യമില്ല. രണ്ട് കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒന്ന് വിജയവും, വിജയത്തിലേക്ക് എത്തുവാൻ വേണ്ടിയുള്ള പരിശ്രമവും. പരാജയത്തെ ഒരു പാഠമായി മാത്രം കണ്ടാൽ മതി. ഇതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അടുത്ത എങ്ങനെ പോകാം എന്നതിനെക്കുറിച്ചു മാത്രം ചിന്തിച്ചാൽ മതി.
- മറ്റൊരു കാര്യമാണ് ഭയം. പുതിയ കാര്യങ്ങൾ ചെയ്യുമ്പോൾ ഭയം നിങ്ങളെ ബാധിച്ചേക്കാം. ഭയം മാറ്റിവയ്ക്കേണ്ട ഒരു വികാരം തന്നെയാണ്. ഭയപ്പെട്ട് ജീവിച്ചു കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ ദരിദ്രനായി കഴിക്കാം എന്നതിലുപരിയായി ഒന്നും തന്നെ ഇല്ല. എപ്പോഴും റിസ്ക് ഏറ്റെടുത്തവർ മാത്രമാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ റിസ്ക് ഏറ്റെടുക്കുവാനുള്ള ഒരു മനോനില നിങ്ങൾക്ക് ഉണ്ടാകണം. സാധാരണ പറയാറുള്ളത് പോലെ ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് ഒന്നും ചെയ്യാതെ ഭയപ്പെട്ട് ജീവിച്ചു പാഴാക്കി കളയണോ? അതോ റിസ്ക്കുകൾ ഏറ്റെടുത്ത് ധീരനായി പരിശ്രമിച്ച് ജീവിക്കണോ എന്നുള്ളത് നിങ്ങളുടെ തിരഞ്ഞെടുപ്പ് പോലെയിരിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസിൽ സ്വന്തം ശൈലീ രൂപരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.