- Trending Now:
ഒരു ബിസിനസ്കാരൻ അനുയോജ്യമായ ആളുകളുമായി സൗഹൃദത്തിൽ ആകേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിനും, ബിസിനസിനുമെല്ലാം പ്രധാനപ്പെട്ട ഒരു വസ്തുതയാണ് ബന്ധങ്ങൾ. ഒരുതരത്തിൽ പറഞ്ഞാൽ നിങ്ങൾ നേടുന്നതും, പരാജയപ്പെടുന്നതുമെല്ലാം മറ്റുള്ളവരുമായി ഏതെങ്കിലും ഒരു തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവരിൽ എത്രപേർക്ക് നിങ്ങളുടെ സ്ഥാപനത്തെയും നിങ്ങളെയും അറിയും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങളുടെ ബിസിനസിന്റെ വിജയം ഇരിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ആൾക്കാരിലേക്ക് എത്തിപ്പെടുക എന്നത് ബിസിനസ്സിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇങ്ങനെ ആൾക്കാരുമായി ചേരുമ്പോൾ ഉള്ള നേട്ടങ്ങളെ കുറിച്ചാണ് പറയുന്നത്.
ആർക്കും ഒറ്റയ്ക്ക് ഒരു പ്രവർത്തി ചെയ്യാൻ സാധിക്കില്ല. നിങ്ങൾക്ക് ഒരു പ്രവർത്തി ചെയ്യാൻ ചില സംഘടനകളുടെയോ, ഗ്രൂപ്പുകളുടെയോ, വ്യക്തികളുടെയോ സഹായം ആവശ്യമാണ്. ഏതു ലക്ഷ്യമാണെങ്കിലും അത് പൂർത്തീകരിക്കാൻ ഒരുപാട് ആളുകളുടെ സഹായം ആവശ്യമാണ്. ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം മൂന്നു തരത്തിലുള്ള ആൾക്കാരുടെ സഹായം ആവശ്യമാണ്.
ഈ മൂന്നു തരത്തിലുള്ള ആൾക്കാരുമായി നിങ്ങളുടെ ജീവിതവും ബിസിനസും ബന്ധപ്പെട്ടിരിക്കുന്നു.
ഇങ്ങനെ റിലേഷൻഷിപ്പ് ഉണ്ടാക്കി ബിസിനസിനെ മുന്നോട്ടു നയിച്ചുകൊണ്ട് പോകാനുള്ള കഴിവും ഉണ്ടായിരിക്കണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.