Sections

സെയിൽ രംഗത്തെ വിജയത്തിൽ സ്ഥിരോത്സാഹത്തിനുള്ള പ്രാധാന്യം

Wednesday, Jul 31, 2024
Reported By Soumya S
The Importance of Persistence in Sales Success

സെയിൽസിൽ ഒരാൾക്ക് ഉണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സ്ഥിരോത്സാഹം. സെയിൽസിൽ പരാജയങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന കാര്യമാണ്. പലപ്പോഴും പല നിർണായക ഘട്ടങ്ങളിലും സെയിൽസിൽ പിന്നോട്ട് അടിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ സ്ഥിരോൽസാഹമുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം പരാജയങ്ങൾ ഒരിക്കലും അവനെ വിഷമിപ്പിക്കുന്ന കാര്യമല്ല. പരാജയങ്ങളിൽ പാഠം പഠിച്ചു കൊണ്ട് മുന്നോട്ടുപോകുന്നു. ഇങ്ങനെ മുന്നോട്ടു പോകുന്ന സമയത്ത് നിങ്ങൾ പ്രതീക്ഷിക്കുന്ന കസ്റ്റമർ അല്ലെങ്കിൽ വേണ്ടപ്പെട്ട കസ്റ്റമറിൽ നിന്നും റിജെക്ഷൻ ഉണ്ടാവുക സ്വാഭാവികമാണ്. ഇങ്ങനെ ഉണ്ടാകുന്ന സമയത്ത് പലരും മനസ്സുമടിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് പോകും. സെയിൽസിന്റെ ഒരു ഭാഗമാണ് റിജക്ഷൻ എന്ന കാര്യം മനസ്സിലാക്കുക. റിജക്ഷൻ നേരിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് സ്ഥിരോത്സാഹം. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ജീവിയാണ് ചീറ്റ. പക്ഷേ ചീറ്റയെ കുറിച്ച് പറയുന്നത് ചീറ്റ ഇരയെ പിടിക്കുന്ന സമയത്ത് 10 പ്രാവശ്യം ട്രൈ ചെയ്യുമ്പോൾ രണ്ടു പ്രാവശ്യം മാത്രമാണ് ആ ഇരയെ കിട്ടാറുള്ളത്. ചീറ്റയേക്കാൾ വേഗത്തിൽ ഓടുന്ന എട്ട് ജീവികൾ ഉണ്ട് എന്നതാണ് വാസ്തവം. വേഗത കൂടിയ ജീവി ആയിരുന്നിട്ട് കൂടി എന്തുകൊണ്ട് ചീറ്റയ്ക്ക് തന്റെ ഇരയെ കിട്ടുന്നില്ല എന്ന് ചോദിക്കുമ്പോൾ മനസ്സിലാക്കുന്നത് ചീറ്റയെന്ന വേഗതയുള്ള ജീവിയേക്കാൾ പ്രധാനമാണ് ജീവൻ രക്ഷിക്കാൻ വേണ്ടി ഓടുന്ന ജീവിയുടെ സ്ഥിരോത്സാഹം. ജീവൻ രക്ഷിച്ചാൽ മതി എന്ന ആ ജീവിയുടെ ഉത്സാഹമാണ് അല്ലെങ്കിൽ ആ ഒരു ചിന്തയാണ് ആ ജീവി വിജയിക്കുന്നതിന് കാരണം. ഇതുപോലെ നിങ്ങൾക്കും ജീവിതത്തിൽ സ്ഥിരോൽസാഹം വളരെ അത്യാവശ്യമാണ്. ഒരു വ്യക്തിക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ് പ്രത്യേകിച്ച് സെയിൽസ്മാൻമാർക്ക്. സെയിൽസിൽ മാത്രമല്ല ജീവിതത്തിലും ബിസിനസുകാർക്കും പല വ്യക്തികൾക്കും ഉണ്ടാകേണ്ട ഒന്നാണ് സ്ഥിരോത്സാഹം. പരാജയങ്ങൾ സംഭവിക്കും എപ്പോഴും വിജയിക്കുക എന്ന് പറയുന്നത് ഒരിക്കലും സാധ്യമല്ല.ഏതു മഹാന്മാരെ നോക്കിയാലും പരാജയത്തിന്റെ കൈപ്പുനീർ അനുഭവിച്ചവർ ആയിരിക്കും. ആ കൈപ്പുനീർ അവരുടെ ചവിട്ടുപടിയായി കണ്ടുകൊണ്ട് മുന്നോട്ടു പോവുകയാണ് പലരും ചെയ്തിട്ടുള്ളത്. എങ്ങനെ സ്ഥിരോൽസാഹം നിലനിർത്താം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • സ്ഥിരോൽസാഹം നിലനിർത്താൻ ഒരു സെയിൽസ്മാന് ആദ്യം ആവശ്യമുള്ളത് തന്റെ ലക്ഷ്യം എന്താണെന്ന് ഉറപ്പിക്കുകയാണ്. തന്റെ ലക്ഷ്യം നല്ലൊരു സെയിൽസ്മാൻ ആകണമെന്ന് ഉറപ്പിക്കുന്ന ഒരാൾക്ക് എന്തൊക്കെ സംഭവിച്ചാലും അതൊന്നും ഒരു പ്രശ്നമായിരിക്കില്ല. വീണ്ടും വിജയിക്കുന്നതിന് വേണ്ടി അവർ പരിശ്രമിച്ചു കൊണ്ടിരിക്കും.
  • എനിക്ക് വേണം എന്നതിനേക്കാളും ഇത് തന്റെ ആവശ്യമാണ് എന്ന് തോന്നൽ ഉണ്ടായിക്കഴിഞ്ഞാൽ ആവശ്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാകും. വേണമെന്നതും ആവശ്യമെന്ന ചിന്തയും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. സെയിൽസ് നേടുക എന്നത് ഒരു ആവശ്യമാണ്. വേണം എന്നത് വളരെ കുറഞ്ഞ ഒരു ചിന്താഗതിയാണ് ആവശ്യമെന്ന് പറയുന്നത് അത് നേടിയെ പറ്റൂ എന്ന ഒരു അവസ്ഥയാണ്. അങ്ങനെ നേടിയെ പറ്റൂ എന്ന ഒരു അവസ്ഥയിൽ കൊണ്ടെത്തിക്കുന്ന ആൾക്ക് അവർ അത് നേടുക തന്നെ ചെയ്യും.
  • ശക്തമായ മാനസിക അവസ്ഥ കൊണ്ടെത്തിക്കുക. മാനസികാവസ്ഥ പുറമെ നിന്ന് ആർക്കും തന്നെ തരാൻ സാധിക്കില്ല. അത് സ്വയം സൃഷ്ടിക്കേണ്ട കാര്യമാണ്.ശക്തമായ മാനസിക അവസ്ഥയുള്ള ഒരാൾക്ക് ഏതു പ്രതിസന്ധിയെ നേരിടാൻ സാധിക്കും. അങ്ങനെ ഒരു മാനസിക അവസ്ഥ നിങ്ങൾ നേടിയെടുക്കുക എന്നത് പരമപ്രധാനമായ ഒരു കാര്യമാണ്. സെയിൽ സ്മാൻമാർ അത്തരത്തിൽ ഒരു മാനസിക അവസ്ഥ എപ്പോഴും ഉണ്ടാക്കുന്നതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കണം. ഇതിന് വേണ്ടി നിങ്ങളെ പ്രചോദിപ്പിക്കുന്ന ആളുകൾ നിങ്ങൾക്ക് ചുറ്റും ഉണ്ടാകണം. അത്തരത്തിലുള്ള പുസ്തകങ്ങൾ വായിക്കണം, നിരന്തരം സെയിൽസിൽ തന്നെ തുടർന്ന് പോയിക്കൊണ്ടിരിക്കണം. പല പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഇത്തരത്തിൽ ഒന്നും ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയില്ല എന്ന് പറയുന്നവർ ഉണ്ടെങ്കിലും പക്ഷേ അത് കണ്ടെത്തി നിലനിർത്തുക എന്ന് പറയുന്നത് ഓരോ വ്യക്തിയുടെയും കടമയാണ് എന്ന ഉത്തമ ബോധ്യം ഉണ്ടാകണം. ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ സ്ഥിരോൽസാഹം നിങ്ങളിൽ എപ്പോഴും നിലനിൽക്കും.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.